<
  1. Other States

കൃഷിയെ വ്യവസായമായി കണ്ട സഹോദരന്മാര്‍ നേടുന്നത് കോടികള്‍, അനുകരണീയം ഈ നേട്ടം

ദേശി ഗിര്‍ പശുവില്‍ നിന്നെടുക്കുന്ന കള്‍ച്ചേര്‍ഡ് നെയ്യിന്(Desi Gir cow cultured ghee) 500 മില്ലിക്ക് 1650 രൂപ വില. ഇത് പൗര്‍ണ്ണമി നാളിലെ പാലില്‍ നിന്നാണെങ്കില്‍ 1999 രൂപ. ബ്രഹ്മി ചേര്‍ത്തതാണെങ്കില്‍ 2500 രൂപ. സംശയിക്കേണ്ട, പൂനയിലെ Two brothers organic farm-ല്‍ നിന്നും വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ വിലയാണിത്. ഇത്രയും രൂപ നല്‍കി ആര് വാങ്ങും എന്നാണ് സംശയമെങ്കില്‍ ഉത്പ്പാദനത്തിനുമുന്‍പെ ബുക്കിംഗ് ക്യൂ ആണ് എന്നതാണ് സത്യം. ഇത് ആത്മാര്‍ത്ഥതയും ഗുണമേന്മയും സത്യസന്ധതയും ശാസ്ത്രീയതയും ചേര്‍ത്തു നിര്‍ത്തി നടത്തുന്ന ജൈവകൃഷിയിലെ വിശ്വാസത്തിന് ലഭിക്കുന്ന അംഗീകാരമാണ്. പുതുതായി കാര്‍ഷിക മേഖലയിലേക്കിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് ഉത്തേജകമാകുന്ന രണ്ട് സഹോദരന്മാരുടെ കഥ ഇങ്ങനെ.

Ajith Kumar V R
Sathyajith and Ajinkya
Sathyajith and Ajinkya

ദേശി ഗിര്‍ പശുവില്‍ നിന്നെടുക്കുന്ന കള്‍ച്ചേര്‍ഡ് നെയ്യിന്(Desi Gir cow cultured ghee) 500 മില്ലിക്ക് 1650 രൂപ വില. ഇത് പൗര്‍ണ്ണമി നാളിലെ പാലില്‍ നിന്നാണെങ്കില്‍ 1999 രൂപ. ബ്രഹ്മി ചേര്‍ത്തതാണെങ്കില്‍ 2500 രൂപ. സംശയിക്കേണ്ട, പൂനയിലെ Two brothers organic farm-ല്‍ നിന്നും വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ വിലയാണിത്. ഇത്രയും രൂപ നല്‍കി ആര് വാങ്ങും എന്നാണ് സംശയമെങ്കില്‍ ഉത്പ്പാദനത്തിനുമുന്‍പെ ബുക്കിംഗ് ക്യൂ ആണ് എന്നതാണ് സത്യം. ഇത് ആത്മാര്‍ത്ഥതയും ഗുണമേന്മയും സത്യസന്ധതയും ശാസ്ത്രീയതയും ചേര്‍ത്തു നിര്‍ത്തി നടത്തുന്ന ജൈവകൃഷിയിലെ വിശ്വാസത്തിന് ലഭിക്കുന്ന അംഗീകാരമാണ്. പുതുതായി കാര്‍ഷിക മേഖലയിലേക്കിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് ഉത്തേജകമാകുന്ന രണ്ട് സഹോദരന്മാരുടെ കഥ ഇങ്ങനെ.

Amorearth products exhibition
Amorearth products exhibition

ഹാന്‍ഗെ സഹോദരന്മാര്‍ (Hange brothers )

സത്യജിത്ത് ഹാന്‍ഗെയും(Sathyajith Hange) അജിങ്ക്യ ഹാന്‍ഗെയും(Ajinkya Hange) സഹോദരന്മാരാണ്. മഹാരാഷ്ട്രയില്‍ പൂനയ്ക്ക് സമീപം ഭോധാനി ഗ്രാമവാസികള്‍. ഇവരുടെ കുടുംബം കാര്‍ഷിക വൃത്തി നടത്തിയിരുന്നവരാണെങ്കിലും മക്കളെ ആ വഴിക്ക് വിടേണ്ട എന്നു കരുതി നഴ്‌സറി മുതല്‍ തന്നെ പൂനയിലാണ് പഠിപ്പിച്ചത്. സത്യജിത്ത് ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം പൂന സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ ബിരുദവും നേടി. പത്ത് വര്‍ഷം സിറ്റി ബാങ്കിലും ഡിബിഎസിലുമായി ജോലി നോക്കി. അജിങ്ക്യ എംബിഎ കഴിഞ്ഞശേഷം എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി എന്നിവിടങ്ങളില്‍ പണിയെടുത്തു. ജോലി മടുത്തപ്പോഴാണ് സ്വന്തമായി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തീരുമാനിച്ചത്. കാര്‍ഷിക കുടുംബമായിരുന്നതിനാല്‍ ജൈവകൃഷിയാണ് അവരെ ആകര്‍ഷിച്ചത്. കര്‍ഷകര്‍ പരാജയങ്ങളുടെ രുചിയറിഞ്ഞ് ആത്മഹത്യകള്‍ നടത്തുന്ന കാലത്താണ് ഈ ചെറുപ്പക്കാര്‍ സാഹസിക പ്രവര്‍ത്തിക്ക് ഇറങ്ങിത്തിരിച്ചത്. പലരും പിന്‍തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അവര്‍ മുന്നോട്ടുതന്നെ പോയി. കൃഷിയിടങ്ങളുടെ ഉത്പ്പാദനക്ഷമത കുറയുന്നു എന്ന് കര്‍ഷകര്‍ പങ്കിട്ട ആശങ്കയാണ് പുത്തന്‍ അന്വേഷണങ്ങള്‍ക്ക് പ്രേരണയായത്.

Desi Gir cows
Desi Gir cows

ജൈവകൃഷിയില്‍ തുടക്കം ( Organic traditional farming)

ജൈവകൃഷിയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്ന ഈ സഹോദരന്മാര്‍ രാജ്യത്തെ പ്രധാനപ്പെട്ട ജൈവകര്‍ഷകരെ എല്ലാം കണ്ട് കൃഷി രീതി മനസിലാക്കി. ജൈവകൃഷി അത്ര വിജയകരമല്ല എന്നാണ് പൊതുവെ അവര്‍ പങ്കിട്ട ആശങ്ക. രാസവളവും കീടനാശിനിയും പ്രയോഗിച്ച് മാര്‍ക്കറ്റിലെത്തുന്ന ഉത്പ്പന്നങ്ങളുമായി വേണം ജൈവഉത്പ്പന്നങ്ങള്‍ മത്സരിക്കാന്‍. ജൈവഉത്പ്പന്നങ്ങള്‍ വലിയ വില കൊടുത്ത് വാങ്ങാന്‍ ഉപഭോക്താക്കളും തയ്യാറായിരുന്നില്ല. എന്തായാലും ചാണകം അടിസ്ഥാനമാക്കി കൃഷി തുടങ്ങാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ചാണകം മണ്ണിലെ സൂക്ഷ്മ-സ്ഥൂല പോഷകങ്ങള്‍(Micro and macro nutrients) ചെടികളിലെത്തിക്കാന്‍ ഏറ്റവും മികച്ച മാധ്യമമാണ് എന്നായിരുന്നു അനുഭവ പാഠം. ഇതിന് പുറമെ ജൈവമാലിന്യങ്ങളും ഉപയോഗിച്ചു. നാട്ടില്‍ പൊതുവെ മോണോക്രോപ്പിംഗാണ്(Mono cropping) നടന്നുവരുന്നത്. ഇത് ഏതെങ്കിലും പ്രത്യേക പോഷകത്തിന്റെ കുറവ് മണ്ണിലുണ്ടാക്കും എന്ന തരിച്ചറിവില്‍ നിന്നും അവര്‍ പോളിക്രോപ്പിംഗിലേക്ക്(Poly cropping) ചുവടുമാറ്റി. ഇതോടെ മണ്ണിന്റെ ഫലഭൂയിഷ്ടത,മണ്ണിന്റെ കണികകളുടെ വലുപ്പം, വെള്ളം നിലനിര്‍ത്താനുള്ള കഴിവ് എന്നിവ വര്‍ദ്ധിച്ചു.

Lady workers at the farm
Lady workers at the farm

രണ്ട് സഹോദരന്മാരുടെ ജൈവകൃഷിയിടം (Two Brothers Organic Farm)

ആദ്യം കൃഷി ചെയ്തത് പപ്പായ ആയിരുന്നു. ജൈവകൃഷി ആയതിനാലും പരമ്പരാഗത ഇനമായതിനാലും നല്ല മധുരമുണ്ടെങ്കിലും കാഴ്ചയ്ക്ക് ആകര്‍ഷണീയത കുറവായിരുന്നു. അതുകൊണ്ടുതന്നെ മാര്‍ക്കറ്റില്‍ നല്ല വിലയും കിട്ടിയില്ല. അതോടെയാണ് TBOF - Two Brothers Organic farm എന്ന ബ്രാന്‍ഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. മാളുകളിലും മാര്‍ക്കറ്റുകളിലും ഓണ്‍ലൈനായും പപ്പായയും മറ്റ് ഉത്പ്പന്നങ്ങളും വില്‍ക്കാന്‍ തുടങ്ങി.സ്വന്തമായി ജൈവവളങ്ങളും കീടനാശിനികളും വികസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതോടെ കൃഷിച്ചിലവുകള്‍ ഗണ്യമായി കുറഞ്ഞു. ഒപ്പം ആദായവും ഉയര്‍ന്നു. പ്രാദേശികമായി ലഭിക്കുന്നതിന്റെ നാലിരട്ടി വിലയാണ് ഉത്പ്പന്നങ്ങള്‍ക്ക് ലഭിച്ചത്. ക്രമേണ TBOF പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കാന്‍ തുടങ്ങി. 14 രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ഫാം കാണാനെത്തി. കാര്‍ഷിക രീതികളെക്കുറിച്ചറിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകരെ പൂനയിലെ ഫാമിലേക്കയച്ചു. ഇതോടെ ജൈവകൃഷിയിലേക്ക് മടങ്ങാന്‍ തത്പ്പരരായ കര്‍ഷകര്‍ ഹാന്‍ഗെ സഹോദരന്മാരുടെ ക്ലാസുകള്‍ കേള്‍ക്കാന്‍ തയ്യാറായി. 9000 കര്‍ഷകരാണ് കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ ജൈവകൃഷി പരിശീലനം നേടിയത്. സമീപ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷിയിടത്തിലെത്തി പ്രായോഗിക പരിജ്ഞാനം നല്‍കാനും ഈ സഹോദരന്മാര്‍ മുന്‍കൈ എടുത്തു.

Pappaya , purely organic
Pappaya , purely organic

ജൈവസര്‍ട്ടിഫിക്കേഷന്‍ ( Ecocert India Pvt Ltd certified)

ജൈവഉത്പ്പന്നങ്ങളുടെ വിപണനത്തിന് കര്‍ഷകരെ സഹായിക്കുന്ന Organic We തുടങ്ങിയ സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കാനും TBOF ന് കഴിഞ്ഞു. ഇടനിലക്കാരില്ലാതെ മികച്ച ഉത്പ്പന്നങ്ങള്‍ ബുക്കുചെയ്ത് 4-5 ദിവസങ്ങള്‍ക്കകം ഉപഭോക്താവിന് എത്തിച്ചുകൊടുക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. 2016 ല്‍ പ്രതിവര്‍ഷം 2 ലക്ഷം രൂപ വരുമാനം നേടിയിരുന്ന TBOF ഇപ്പോള്‍ നേടുന്നത് 12 കോടിയാണ്. പശുവിന്‍ നെയ്ക്കു പുറമെ പീനട്ട് ബട്ടര്‍, നിലക്കടല എണ്ണ, പരമ്പരാഗതമായ ഗോതമ്പ് മാവ്, മറ്റു ധാന്യങ്ങള്‍, പോഷക സമ്പുഷ്ടമായ അരി തുടങ്ങി 24 ഉത്പ്പന്നങ്ങളാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. ഇക്കോസെര്‍ട്ട് സര്‍ട്ടിഫൈഡ് ( Ecocert India Pvt Ltd certified) ഓര്‍ഗാനിക് ഫാമില്‍ സ്വതന്ത്രമായി സൂര്യപ്രകാശമേറ്റ് മേഞ്ഞുനടക്കുന്ന പശുവിന്റെ പാല്‍ വിറകടുപ്പില്‍ തിളപ്പിച്ച് തൈരാക്കി അതിനെ കടഞ്ഞ് വെണ്ണയെടുത്ത് 60 വര്‍ഷം പഴക്കമുള്ള വെങ്കലപാത്രത്തില്‍ ചൂടാക്കിയാണ് നെയ്യ് തയ്യാറാക്കുന്നത്. മനുഷ്യഊഷ്മാവിനും താഴെ ഉരുകുന്ന ഈ നെയ്യില്‍ കൊളസ്‌ട്രോള്‍ ഇല്ലെന്നും രോഗപ്രതിരോധ ശേഷി കൂടുതലാണെന്നും സഹോദരന്മാര്‍ അവകാശപ്പെടുന്നു.

34 രാജ്യങ്ങളില്‍ വിപണി ( Strong presence in 34 countries)

Lukeo Coutinho എന്ന ന്യുട്രീഷനിസ്റ്റ് തയ്യാറാക്കുന്ന രോഗപ്രതിരോധശേഷി കൂട്ടുന്ന പൗഡറും ഇവര്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നുണ്ട്. 150 ഗ്രാമിന് 750 രൂപയാണ് വില. Amorearth എന്നാണ് ഉത്പ്പന്നങ്ങളുടെ ബ്രാന്‍ഡ് നെയിം. Amore എന്ന സ്പാനിഷ് വാക്കിന് love എന്നാണര്‍ത്ഥം. മണ്ണിനെ സ്‌നേഹിക്കുന്നവര്‍ എന്ന് വ്യാഖ്യാനിക്കാം. മണ്ണിനെ ഉഴുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത ഫുഡ് ഫോറസ്റ്റ്(Food forest) എന്ന സങ്കല്‍പ്പത്തിലാണ് കൃഷി നടക്കുന്നത്. പഴങ്ങളും പച്ചക്കറിയും Freshura എന്ന പേരിലാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. Freah Aura എന്നതാണ് Freshura ആയി മാറിയത്. മാതളവും മുരിങ്ങയും പപ്പായയും ലെന്റില്‍സും ലെഗ്യൂമുകളുമാണ് പ്രധാന കൃഷി. 34 രാജ്യങ്ങളിലെ 664 നഗരങ്ങളിലായി 45000 ഉപഭോക്താക്കളാണ് 39- 36 വയസുകാരായ ഈ സഹോദരങ്ങള്‍ക്കുള്ളത്. 3.6 കോടി രൂപയുടെ സ്റ്റോക്ക് കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കി അവരെ സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സാക്കിയിരിക്കയാണ് ഈ ചെറുപ്പക്കാര്‍. കേരളത്തില്‍ ജൈവകൃഷി ചെയ്യുന്നവരുടെ കൂട്ടായ്മകള്‍ക്ക് കണ്ടുപഠിക്കാവുന്ന ഒന്നാണ് ഈ സഹോദരകൂട്ടായ്മയുടെ മികച്ച വിജയം.
Reg.Office - Jasminum-N-1104,Magarpatta ciy,Hadapsar,Pune-411028. M-9823136008, 9850588883. E-mail- info@twobrothersindia.com

Photo courtesy - www.twobrothersindia.com

റിയോജ വൈന്‍

English Summary: Two brothers considred agriculture as industry, earns crores yearly

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds