മറാത്തി, കന്നഡ, തുളു, മലയാളം, എന്നി ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു ഗോത്രവർഗ്ഗകാരിയാണ് (tribeswoman) കുസുമവതി. Commerce ബിരുധദാരിയായ ഇവരുടെ ലക്ഷ്യം ഒരു സർക്കാർ ഉദ്യോഗമായിരുന്നു. Teacher's training course ലേക്ക് apply ചെയ്തുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ join ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷെ കുസുമതിക്ക് നഷ്ടപെട്ട അവസരങ്ങളെ കുറിച്ച് ആലോചിച്ചു സങ്കടപെടാൻ സമയമില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തി നേടാൻ അവർ പല മാർഗങ്ങളിലൂടെയും സഞ്ചരിച്ചു.
പലതരം അച്ചാറുകൾ (pickle) ഉണ്ടാകുന്നതിൽ നിന്നാണ് ഇവരുടെ പാചക നൈപുണ്യം തുടങ്ങുന്നത്. വിവാഹം തുടങ്ങി പല അവസരങ്ങൾക്കും ഇവർ ഓർഡർ എടുക്കുന്നു. പിന്നീടാണ് ഇവർ കൃഷിയിലേക്ക് ഇറങ്ങുന്നത്. കുസുമതി സ്ഥലം പാട്ടത്തിന് (lease) എടുത്ത് പച്ചക്കറികളും, നെൽകൃഷിയും മറ്റും ചെയ്തു തുടങ്ങി. ഇവർ വയലിലെ കൃഷികാരിയും അടുക്കളയിലെ പാചകക്കാരിയുമായി മാറി
കഴിഞ്ഞ വർഷം (2019) ചക്കയിൽ നിന്ന് (jackfruit) 23 വിഭവങ്ങൾ ഉണ്ടാക്കിയ കുസുമതി best chef അവാർഡിന് അർഹയായി. കോളിചൽ (Kolichal) എന്ന ഗ്രാമത്തിൽ നടന്ന ഒരു fair ൽ ആയിരുന്നു ഇവർക്ക് അവാർഡ് ലഭിച്ചത്. അവിടുന്ന് വന്ന റിപ്പോർട്ട് അനുസരിച്ച്, കുസുമതി അവിടെയുള്ള ജനങ്ങളെയെല്ലാം വിസ്മയിപ്പിച്ചിട്ടുണ്ട്. വെറും 24 cent സ്ഥലം മാത്രമേ ഉള്ളുവെങ്കിലും, ഇവർ അടുക്കള സാധനങ്ങൾ ഒന്നും വെളിയിൽ നിന്ന് വാങ്ങിയിരുന്നില്ല
ചക്കയെ കൊണ്ട് 100 തരം ഭക്ഷണപ്രദർത്ഥങ്ങൾ ഇവർ ഉണ്ടാക്കുന്നു. ഏറ്റവും പുറത്തുള്ള തൊലി ഒഴിച്ച് ചക്കയുടെ ബാക്കി എല്ലാ ഭാഗങ്ങളും ഇവർ ഉപയോഗപ്പെടുത്തുന്നു. ചക്ക പപ്പടം, പായസം, chips, തുടങ്ങി പല ഭക്ഷണ പദാർത്ഥങ്ങളും ഇവർ ചക്കയെ കൊണ്ട് ഉണ്ടാകുന്നു.. ചക്ക ചവണി (rags) കൊണ്ട് വട ഉണ്ടാകുന്നു. മാംസളമായ (fleshy core) ഭാഗം കൊണ്ട് കറി, അച്ചാർ, എന്നിവ ഉണ്ടാക്കുന്നു. ചക്ക വിഭവങ്ങളുടെ ഒരു അനന്തമായ പട്ടിക തന്നെ കുസുമതിയുടെ കൈയിലുണ്ട്.
Summary: A tribal woman, Kusumati prepares 100 recipes from Jackfruit. Except the outermost cover, she uses each and every part of Jackfruit to make food items.
കൂടുതൽ പാചകക്കുറിപ്പുകൾ വായിക്കുക: സൊതി കൊളമ്പ് -തിരുനെല്‍വേലി സ്പെഷ്യല്‍
Share your comments