ശരീരത്തിന് അനേകം ഗുണങ്ങള്‍ കിട്ടുന്ന തേന്‍ നെല്ലിക്ക വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവ
നെല്ലിക്ക - 300 ഗ്രാം
ഏലക്ക - 5 എണ്ണം
തേന്‍ - 600 ഗ്രാം (നെല്ലിക്ക മൂടണം)
തയ്യാറാക്കുന്ന വിധം
നെല്ലിക്ക കഴുകി വെള്ളം വാര്‍ത്ത് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിയുക. നെല്ലിക്ക അരിഞ്ഞതും ഏലക്കയും കൂടി ഒരു ജാറില്‍ ഇടുക. അതിലേക്ക് നെല്ലിക്ക മുങ്ങുതുവരെ തേന്‍ ഒഴിക്കുക. ജാര്‍ ഒരു മാസം വരെ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഒരു മാസം കഴിഞ്ഞാല്‍ തേന്‍ നെല്ലിക്ക ഉപയോഗിക്കാം.
Share your comments