നമ്മുടെ തൊടികളിലും മുറ്റത്തും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. മുടി കൊഴിച്ചിൽ അകറ്റി മുടി തഴച്ചു വളരാനും മുടിയുടെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് ചെമ്പരത്തി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇതിനു പുറമെ, ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി എന്ന കാര്യം പലർക്കും അറിയില്ല.
രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഈ ചായ സ്ഥിരമായി കഴിക്കുന്നത് അമിതഭാരം കുറയ്ക്കുകയും ഇതിലെ ആന്റി ഇൻഫ്ലമേറ്ററി ഏജൻറ്സ് കരൾ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ ദഹനപ്രക്രിയയിൽ സഹായിക്കുന്ന ചെമ്പരത്തി ചായ ആർത്തവ സമയത്തെ വേദന കുറയ്ക്കാനും സഹായിക്കുന്നു.
ചെമ്പരത്തി ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം;
ആവശ്യമായ സാധനങ്ങൾ:
ചെമ്പരത്തി പൂവ്
തുളസിയില
പഞ്ചസാര/തേൻ
ചുക്ക് പൊടി/ ഇഞ്ചി
ഏലയ്ക്ക
നാരങ്ങാ
ആവശ്യത്തിന് വെള്ളം
തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ ചെമ്പരത്തി പൂവിൽ നിന്നും ഇതളുകൾ അടർത്തിയെടുക്കുക. ചെമ്പരത്തി ചായയുണ്ടാക്കാൻ ഇതളുകൾ മാത്രമാണ് ആവശ്യം. ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് രണ്ട് നുള്ള് ചുക്ക് പൊടിയും ഏലയ്ക്കയും ചേർക്കുക. ഈ പത്രം അടുപ്പിൽ നിന്നും മാറ്റിവച്ച ശേഷം ഇതിലേക്ക് ചെമ്പരത്തി ഇതളുകൾ ഇട്ടു കൊടുത്ത് നന്നായി ഇളക്കുക. പിന്നീട് നിറം മാറിയ ഇതളുകൾ പാത്രത്തിൽ നിന്നും നീക്കം ചെയ്‌ത് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇതിലേക്ക് നാരാങ്ങാ നീര് കൂടി ഒഴിച്ചാൽ ചെമ്പരത്തി ചായ റെഡി. രണ്ട്‍ തുളസിയിലയിട്ട ഗ്ലാസ്സിലേക്ക് ഇത് പകർന്നു കുടിക്കാം.
Hibiscus tea is one of the foods that help in controlling blood pressure and cholesterol. Regular consumption of this tea reduces weight and its anti-inflammatory agents fight against liver diseases.
Share your comments