മൂത്ത ചക്കച്ചുള – കാൽ ഭാഗം
മുളകുപൊടി – ഒരു ടീ സ്‌പൂൺ
മഞ്ഞൾപ്പൊടി –അര ടീസ്‌പൂൺ
കടുക്–രണ്ടു ടീസ്‌പൂൺ
വറ്റൽ മുളക്–എട്ടെണ്ണം
ഉഴുന്നുപരിപ്പ്–അര ടീസ്‌പൂൺ
അരി–രണ്ടു ടീസ്‌പൂൺ
കറിവേപ്പില– നാലുതണ്ട്
തേങ്ങ–ഒന്ന്
ഉപ്പ്–പാകത്തിന്
കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.
Share your comments