ആവശ്യമുള്ള ചേരുവകള്‍
കടല പരിപ്പ് – 250 ഗ്രാം
തേങ്ങ – 1
ശര്‍ക്കര – 250 ഗ്രാം
തേങ്ങ കൊത്ത് – ആവിശ്യത്തിന്
നെയ്യ് – 4 സ്പൂണ്‍
കശുവണ്ടി – 50 ഗ്രാം
ഏലക്ക – 4 എണ്ണം
കല്ക്കണ്ടം – 50 ഗ്രാം
പച്ചരി – 100 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പരിപ്പ് കുക്കറില്‍ വേവിയ്ക്കുക. വെള്ളം 1 കപ്പ് ഒഴിച്ച് തിളപ്പിച്ച് ശര്‍ക്കര ചേര്‍ത്ത് പാനിയാക്കുക. തണുത്ത ശേഷം അഴുക്കു കളഞ്ഞ് അരിച്ചു വയ്ക്കുക. വെന്ത പരിപ്പ് മിക്സിയില്‍ ഇട്ട് തരിതരിയായി അരച്ചുവയ്ക്കുക. ചിരകിയ തേങ്ങയില്‍ നിന്നും കട്ടി തേങ്ങാപാല്‍ 2 കപ്പ്, രണ്ടാം പാല്‍ 3 കപ്പ്, 5 കപ്പ് മൂന്നാം പാല്‍ എടുക്കുക. ഉരുളി അടുപ്പത്തു വച്ച് ചൂടാക്കി ശര്‍ക്കര പാനി, അരച്ച കടലയ്ക്കൊപ്പം ഇളക്കി ഇളക്കി തിളപ്പിക്കുക. ഇടയ്ക്കിടെ നെയ്യ് ചേര്‍ത്തു കൊണ്ടിരിക്കണം.
ചൂടായ ശേഷം അരച്ചുവച്ച പച്ചരി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ച ശേഷം അതിലേക്ക് നേരത്തേ മാറ്റി വച്ച കടല പരിപ്പ് 1 സ്പൂണ്‍ നെയ്യില്‍ വറുത്തിടുക. കൂടെ ഏലക്കയും 2 സ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചതും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കുക.
നന്നായി തിളച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്തിളക്കി ഇറക്കി വക്കുക. അതിലേക്ക് നെയ്യില്‍ വറുത്ത കശുവണ്ടിയും തേങ്ങാക്കൊത്തും തൂവുക. സ്വാദിഷ്ടമായ കടല പ്രഥമന്‍ തയ്യാര്‍.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
Share your comments