സാലഡുകൾ ആരോഗ്യത്തിന് നല്ലതാണ്. മിക്കവാറും സാലഡിലെ കൂട്ടുകള്‍ വേവിയ്ക്കാത്തവയായതു കൊണ്ട് ആരോഗ്യഗുണങ്ങളും വര്‍ദ്ധിയ്ക്കുംസാലഡുകള്‍ പലതത്തിൽ ഉണ്ടാക്കാം.
പച്ചക്കറികൾ ഉപയോഗിച്ചും പഴങ്ങൾ കൊണ്ടും സാലഡ് ഉണ്ടാക്കാം. ഭക്ഷണത്തിന് മുൻപ് സാലഡ് കഴിച്ചാൽ വിശപ്പ് കുറയും.
പിന്നീട് കുറച്ച് ഭക്ഷണം കഴിച്ചാൽ മതി എന്നുള്ളതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കന്നവർ ദിവസവും ഭക്ഷണത്തിന് മുൻപ് ഏതെങ്കിലുമൊരു സാലഡ് കഴിക്കുന്നത് നല്ലതാണ്.
മാങ്ങയുടെ സീസണിൽ മാങ്ങ ഉപയോഗിച്ചും സാലഡുണ്ടാക്കാം. പഴുത്ത മാങ്ങയാണ് ഇതിനുപയോഗിയ്ക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
മാങ്ങ-1
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
തക്കാളി-2
സവാള-1
ഒലീവ് ഓയില്‍-3 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1
ടേബിള്‍ സ്പൂണ്‍ പഞ്ചസാര-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ് മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. സവാള വട്ടത്തില്‍ അരിയണം. തക്കാളിയും ചെറുതാക്കി അരിയുക.ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. മാങ്ങാ സാലഡ് തയ്യാര്‍.
Share your comments