മൈസൂർ മസാല ദോശ
ചേരുവകൾ :
ദോശ മാവ് - നിങ്ങളുടെ കൈയിൽ ഉള്ളത്
ഉപ്പ് - പാകത്തിനും ഒരു പൊടി അളവ് കുറവ് (അത് മതി)
ഉരുളക്കിഴങ്ങ് - 2 ഇടത്തരം വലുത്
പച്ചമുളക് - 2-3 എണ്ണം
സവാള - 2 ചെറുത്
കടുക് - 1/2 ടീ സ്പൂൺ
ഉഴുന്ന് - 1/2 ടീ സ്പൂൺ
മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ
ഓയിൽ - 1 ടേബിൾ സ്പൂൺ (നെയ്യ് ഉത്തമം)
മല്ലിയില - ഒരു കെട്ടു വാങ്ങിയതിന്റെ പകുതി
ഉപ്പ് – പാകത്തിന്
ഉരുള കിഴങ്ങ് കുക്കെറിൽ വേവിച്ചു പൊടിച്ചു വക്കുക. പാൻ അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ചു ഉഴുന്ന് ഇട്ടു ഗോൾഡൻ നിറമാവുമ്പോൾ സവാള ചെറുതായി മുറിച്ചത്, പച്ചമുളകരിഞ്ഞത്, മഞ്ഞൾ ഇവ ചേർക്കുക. ഉള്ളി ഒന്ന് വാടി കഴിയുമ്പോൾ പൊടിച്ചു വച്ച കിഴങ്ങും ഉപ്പും ചേർത്തിളക്കുക. നന്നായി മിക്സ് ചെയ്തു മല്ലിയില ചേർത്ത് ഒന്നുകൂടി ഇളക്കി മസാല വാങ്ങി വക്കുക.
ഗ്രീൻ ചമ്മന്തി
1) ചെറിയ ഉള്ളി - 5-6
2) പച്ചമുളക് - 3 എണ്ണം
3) തേങ്ങ - 3 ടേബിൾ സ്പൂൺ
4) മല്ലിയില - നേരത്തെ ഉള്ള ബാക്കി പകുതി
5) തൈര് - 2 ടേബിൾ സ്പൂൺ
6) ഇഞ്ചി - ഒരു കുഞ്ഞൻ കഷ്ണം (കൂടരുത്)
7) ഉപ്പ് - പാകത്തിന്
എല്ലാം കൂടി മിക്സിയിൽ ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക
റെഡ് ചമ്മന്തി
1) ചെറിയ ഉള്ളി - 5-6
2) വറ്റൽ മുളക് - 3 എണ്ണം
3) തേങ്ങ -4 ടേബിൾ സ്പൂൺ
4) ഉപ്പ് - പാകത്തിന്
എല്ലാം കൂടി മിക്സിയിൽ ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക
ഇനി ദോശയുണ്ടാകാൻ തുടങ്ങാം. ദോശ പാത്രം അടുപ്പത്തു വച്ച് ചൂടായാൽ നെയ് തടവി ഒരു തവി മാവൊഴിച്ച് കനം കുറച്ച് പരത്തി വേവുമ്പോൾ ഒന്ന് തിരിച്ചിടുക. ചമ്മന്തി തേക്കുക .. അല്പം കഴിഞ്ഞു ഒരു 1-1/2 സ്പൂൺ മസാല നടുവിൽ വച്ച് മടക്കി മൊരിച്ചു മാറ്റുക
Share your comments