കണ്ണൂക്കാരുടെ പഴയകാല ഐറ്റം. തരിയുണ്ട ഉണ്ടാക്കിയാലോ
തരിയുണ്ട
1 ) റവ (സെമോലീന ) 2 കപ്പ്
2) പഞ്ചസാര 1കപ്പ്
3) തേങ്ങ (ചിരകിയത് ) 1/4 കപ്പ്
4) ഉണക്കമുന്തിരി 10 -15 എണ്ണം
5)ഏലക്ക പൊടി 1/4 tsp
6) നെയ്യ് 1 ടേബിൾ സ്പൂൺ
7)വെള്ളം 1/2 കപ്പ്
8) ഉപ്പ് ഒരു നുള്ള്
Method
റവ മീഡിയം തീയിൽ നന്നായി വറുത്തെടുക്കുക (dry roast)
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഉണക്കമുന്തിരി വറുത്തു മാറ്റുക. ഇതിലേക്കു എടുത്തു വെച്ച വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക.
കയ്യിൽ ഒട്ടുന്ന പരുവം ആവുന്ന വരെ തിളപ്പിക്കണം. ഇനി ഇതിലേക്കു ഏലക്ക പൊടി, ഉപ്പ്, തേങ്ങ ചേർക്കാം.
നേരത്തെ വറുത്തെടുത്ത റവയും, ഉണക്കമുന്തിരിയും ചേർത്ത് നന്നായി യോജിപ്പിച്ചു കയ്യിൽ നെയ്യ് പുരട്ടി ഉരുട്ടി എടുക്കാം
Share your comments