ചൈനക്കാരുടെ ഭക്ഷണ വിഭവങ്ങൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ടതാണ്. കാരണം അത്രമേൽ സ്വാദിഷ്ടമാണ് അവരുടെ വിഭവങ്ങൾ. കൂടുതൽ സമയം എടുക്കാതെ പെട്ടെന്ന് വിഭവങ്ങൾ തയ്യാറാക്കാം എന്നതും ചീനരുടെ ഭക്ഷണ രീതിയുടെ പ്രത്യേകതകളാണ്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പാചകരീതികൾ ആണ് ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് കാന്റെണീസ് പാചകരീതി, കിഴക്കൻ പാചകരീതി, വടക്കൻ ചൈനീസ് രീതി തുടങ്ങിയവ. വളരെ പ്രശസ്തമായതും ചൈനയുടെ എല്ലാഭാഗത്തും കൂടുതൽ പേർ ഇഷ്ടപ്പെടുന്നതുമായ രണ്ട് ചൈനീസ് വിഭവമാണ് താഴെ നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മാങ്ങയുടെ സീസൺ തീരും മുൻപേ ഉണ്ടാക്കാം കിടിലൻ പഴമാങ്ങാക്കറിയും, പഴമാങ്ങ പുഡിംഗും
ചൈനീസ് മിൻസ് മീറ്റ്
ചേരുവകൾ
1. കൊത്തി പൊടിച്ച( മിൻസ് ചെയ്ത ഇറച്ചി) - അരക്കിലോ
2. റിഫൈൻഡ് ഓയിൽ - കാൽ കപ്പ്
3. തൊലിയോടെ ചതച്ച വെളുത്തുള്ളി - ഒരു വലിയ സ്പൂൺ
4. തക്കാളി കൊത്തിയരിഞ്ഞത് - അര കപ്പ്
5. ക്യാപ്സിക്കം പൊടിയായരിഞ്ഞത് - കാൽ കപ്പ്
6. ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
7. ക്യാരറ്റ്, ബീൻസ് എന്നിവ അരിഞ്ഞത് -കാൽ കപ്പ് വീതം
8. സോയാബീൻ സോസ് - ഒരു വലിയ സ്പൂൺ
9. വിനാഗിരി - ഒരു വലിയ സ്പൂൺ
10. ഉപ്പ് - പാകത്തിന്
11.മല്ലിയില പൊടിയായി അരിഞ്ഞത്- രണ്ട് വലിയ സ്പൂൺ
12. മുട്ട - ഒന്ന്
13. സെലറി പൊടിയായി അരിഞ്ഞത് - രണ്ട് വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാപ്സിക്കം, ക്യാരറ്റ്, ബീൻസ് ഇവ നിറം പോകാതെ ആവിയിൽ പകുതി വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി മൂപ്പിച്ച് കോരി എടുക്കുക. ഇതിൽ സവാളയും ഇഞ്ചിയും ചേർത്ത് വഴറ്റുമ്പോൾ അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഇറച്ചി ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. സോയാബീൻ സോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് ചേരുകൾ നല്ലതുപോലെ ഇളക്കി അവസാനം പച്ചക്കറികൾ ചേർത്ത് വഴറ്റുക. ഒരു മുട്ട പതച്ചത് ചേർക്കാവുന്നതാണ്. പൊടിഞ്ഞു പോകാതിരിക്കുവാൻ മുട്ട ചേർക്കുന്നത് നല്ലതാണ്. അവസാനം സെലറിയും മല്ലിയില അരിഞ്ഞതും ചേർക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ' മത്തയില തോരൻ'
കാഷ്യു ചിക്കൺ
ചേരുവകൾ
1. എല്ലില്ലാത്ത കോഴിയിറച്ചി - 375 ഗ്രാം
2. മുട്ടയുടെ വെള്ള മെല്ലെ പതച്ചത് - ഒന്ന്
3. ചൈനീസ് വൈൻ - നാലു വലിയ സ്പൂൺ
4. കോൺഫ്ലവർ - 2 ചെറിയ സ്പൂൺ
5. സൺഫ്ലവർ ഓയിൽ - മൂന്ന് വലിയ സ്പൂൺ
6. ഒനിയൻ അരിഞ്ഞത് - 4
7. വെളുത്തുള്ളി അരിഞ്ഞത്- രണ്ട്
8. ഇഞ്ചി കനം കുറഞ്ഞ അരിഞ്ഞത് - ഒരു ഇഞ്ച് നീളത്തിലുള്ള കഷ്ണം 9.സോയാ സോസ് - ഒരു വലിയ സ്പൂൺ 10. ഉപ്പുചേർത്ത കശുവണ്ടി - 125 ഗ്രാം
Chinese food has always been a favorite of ours. Because their dishes are so delicious. Another feature of Chinese cuisine is that dishes can be prepared quickly without taking too much time.
തയ്യാറാക്കുന്ന വിധം
ചിക്കൻ അരിഞ്ഞു സമചതുര കഷണങ്ങളാക്കുക. മുട്ടയുടെ വെള്ള, വൈനിന്റെ പകുതി, കോൺഫ്ലവർ എന്നിവ യോജിപ്പിക്കുക. ചിക്കൻ കഷ്ണങ്ങൾ ഈ മിശ്രിതത്തിലേക്ക് ഇട്ട് ഇളക്കുക. ചേരുവ എല്ലായിടത്തും ഒരുപോലെ പിടിക്കണം. ചൂടായ എണ്ണയിൽ സ്പ്രിങ് ഒനിയൻ, വെളുത്തുള്ളി, ഇഞ്ചി എന്നിവ 30 സെക്കൻഡ് നേരം തുടർച്ചയായി ഇളക്കുക. ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് രണ്ട് മിനിറ്റ് നേരം പാകം ചെയ്യുക. ഇതിലേക്ക് ബാക്കി വൈനും സോയാസോസും ഒഴിച്ച് നന്നായി ഇളക്കുക ൾ. കശുവണ്ടി ഇതിൽ ഇട്ട് 30 സെക്കൻഡ് നേരം കൂടി ഇളക്കി വാങ്ങി ചൂടോടെ വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ: മാധുര്യമേറുന്ന കരിക്ക് പുഡ്ഡിംഗ്
Share your comments