കല്ലാറിന്റെ താളത്തില്‍ തട്ടി അടവിയില്‍ ഒരു കുട്ടവഞ്ചിയാത്ര കൊതിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് രുചികരമായ ഭക്ഷണക്കൂട്ടൊരുക്കി ആരണ്യകം ശ്രദ്ധനേടുന്നു. കോന്നി- തണ്ണിത്തോട് റോഡില്‍ പെരുവാലി വനഭാഗത്തെ നാടന്‍ ഭക്ഷണശാലയാണ് ആരണ്യകം. 2017 സെപ്റ്റംബറിലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. എലിമുള്ളുംപ്ലാക്കല്‍ വനസംരക്ഷണസമിതി സ്വയംസേവാസംഘത്തിലെ അംഗങ്ങളായ ആറ് വനിതകള്‍ ചേര്‍ന്നാണ് സഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. ഇവരുടെ കൈപ്പുണ്യത്തില്‍ വീടുകളില്‍ നിന്നും തയ്യാറാക്കി എത്തിക്കുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത്.
ഓട്ടട, കൊഴുക്കട്ട, വട്ടയപ്പം, കുമ്പിളപ്പം എന്നിവയും ഉച്ചസമയത്ത് കപ്പ, മീന്‍കറി എന്നിവയും വട, പഴംപൊരി , ബജ്ജി, ചായ , കാപ്പി , കുപ്പിവെള്ളം എന്നിവയും വില്‍പ്പനയ്ക്കുണ്ട്. അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കല്ലാറിന്റെ കാഴ്ചകളില്‍ മനസുടക്കി കാടിന്റെ കുളിര്‍മയില്‍ രുചികരമായ ഭക്ഷണവും കഴിക്കാം. അടവിയിലേക്ക് വരുന്ന സന്ദര്‍ശകരാരും ആരണ്യകത്തിന്റെ രുചിയറിയാതെ പോകില്ല. കോന്നി, തണ്ണിത്തോട് റോഡിലെ വാഹനയാത്രികരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. എലിമുള്ളുംപ്ലാക്കലിനും തണ്ണിത്തോടിനുമിടയില്‍ ഏറെ ദൂരം വനപ്രദേശമായതിനാലും ഭക്ഷണശാലകളില്ലാത്തതിനാലും ആരണ്യകം സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടും. കോന്നി ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സിയാണ് ആരണ്യകത്തിന്റെ പ്രവര്‍ത്തനഫണ്ട് നല്‍കുന്നത്.
Share your comments