1. Travel

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 7

ഇനി പാറോയിലേക്ക്. തിംബുവഴി തന്നെയാണ് പാറോയിലേക്ക് പോവുക.എങ്ങോട്ടു നോക്കിയാലും പ്രകൃതി നല്കിയ സൗന്ദര്യം മാത്രം. ജനവാസം കുറവ് എന്നതുതന്നെയാണ് അവയെ അങ്ങിനെ നിലനിര്ത്തുന്നത് എന്നതില് സംശയമില്ല. പോകുംവഴിയാണ് വാങ് നദി(Wang chu)(1).ഒരു കടവിലിറങ്ങി തണുത്ത,വൃത്തിയുളള വെള്ളത്തില് മുഖം കഴുകി. തീരത്തുതന്നെ ഒരു പെണ്കുട്ടിയുടെ ഹാന്ഡിക്രാഫ്റ്റ്സ് ഷോപ്പ്. രാജീവ് അവിടെ നിന്നും യാത്രയുടെ ഓര്മ്മയ്ക്കായി ചില സാധനങ്ങള് വാങ്ങി. പാറോ ശരിക്കും ഒരു യൂറോപ്യന് ഗ്രാമം പോലെയുണ്ട്.

Ajith Kumar V R
Near Wang chu
Near Wang chu

പാറോ- ഒരു ഹിമാലയന്‍ സുന്ദരി/ Paro-the beautiful small town

ഇനി പാറോയിലേക്ക്. തിംബുവഴി തന്നെയാണ് പാറോയിലേക്ക് പോവുക.എങ്ങോട്ടു നോക്കിയാലും പ്രകൃതി നല്‍കിയ സൗന്ദര്യം മാത്രം. ജനവാസം കുറവ് എന്നതുതന്നെയാണ് അവയെ അങ്ങിനെ നിലനിര്‍ത്തുന്നത് എന്നതില്‍ സംശയമില്ല. പോകുംവഴിയാണ് വാങ് നദി(Wang chu)(1).ഒരു കടവിലിറങ്ങി തണുത്ത,വൃത്തിയുളള വെള്ളത്തില്‍ മുഖം കഴുകി. തീരത്തുതന്നെ ഒരു പെണ്‍കുട്ടിയുടെ ഹാന്‍ഡിക്രാഫ്റ്റ്സ് ഷോപ്പ്. രാജീവ് അവിടെ നിന്നും യാത്രയുടെ ഓര്‍മ്മയ്ക്കായി ചില സാധനങ്ങള്‍ വാങ്ങി. പാറോ ശരിക്കും ഒരു യൂറോപ്യന്‍ ഗ്രാമം പോലെയുണ്ട്. കുറച്ച് ഹോട്ടലുകളും കടകളും മദ്യഷാപ്പുകളുമൊക്കെ കഴിഞ്ഞാല്‍ പിന്നെ പാടങ്ങളാണ്. അവിടവിടെ വീടുകളും. എന്നാല്‍ മനസിന് ആനന്ദം നല്‍കുന്ന, അത്ഭുതകരമായ ഒരു സമാധാന അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നു. സമാധാനത്തിന്റെ ഒരു കവചം നമ്മെ മൂടുന്നപോലെ. വെറുതെ നടക്കാനും കാഴ്ചകള്‍ കാണാനും ഇഷ്ടം തോന്നുന്ന ചെറുപട്ടണം. വാഹനങ്ങള്‍ തീരെ കുറവ്, ബഹളങ്ങളൊന്നുമില്ല. പാറോ നദിയുടെ കരയിലാണ് പട്ടണം. എന്നാല്‍ നദിയിലേക്ക് ഒരഴുക്കും വീഴാതെ അവരതിനെ കാത്തുസൂക്ഷിക്കുന്നു. വെളളം തീരെ കുറവാണ്, ഉള്ളത് കണ്ണീരുപോലെ തെളിഞ്ഞതും. ആരും അവരെ ഭയപ്പെടുത്തുന്നില്ല, കണ്ണരുട്ടുന്നില്ല, പക്ഷെ നിയമം പാലിക്കാന്‍ അവര്‍ തയ്യാറാണ്.

(The way to Paro is through Thimphu only. Except the small towns, we can't see people moving on the road. Fruit vendors can be seen in the road side. The Nature's beauty is on the peak every where. On the way we let down near river Wang chu. The fresh, cold water made us fresh. We saw a handicrafts shop there. Rajeev purchased a few materials .While nearing Paro town, we saw a few shops and well designed 2 storied buildings all with elegant Bhutanese architecture. The town is developed near the Paro river,but beautifully maintains the river from any type of pollution)

Bhutan architecture
Bhutan architecture

ഭൂട്ടാന്‍ ആര്‍ക്കിടെക്ചര്‍ ഒന്നുവേറെ തന്നെ

ഹോട്ടല്‍ സാംഗേലിംഗിന് (Hotel Sangayling)മുന്നില്‍ വണ്ടി നിന്നു. മുന്‍വരാന്തയില്‍ നിറയെ പെണ്‍കുട്ടികള്‍ തമാശ പറഞ്ഞും ചിരിച്ചും വെയിലുകൊള്ളുന്നു. ഭക്ഷണം കഴിക്കാന്‍ വന്നവരാകും എന്നാണ് കരുതിയത്. ഈ കുട്ടികളും കിഴക്കന്‍ ഭൂട്ടാനിന്റെ ഭാഗമാണെന്നും റിസോര്‍ട്ടില്‍ കണ്ടതുപോലെ, തൊഴിലെടുക്കാന്‍ നഗരത്തില്‍ വന്നതാണെന്നും പിന്നീട് മനസിലായി. മുറിയില്‍ സാധനങ്ങള്‍ വച്ചശേഷം റസ്റ്റാറന്റില്‍ നിന്നും ചപ്പാത്തിയും ഭൂട്ടാനീസ് ചിക്കന്‍ കറിയായ ജാഷാ മാരുവും കഴിച്ചു. പതിവുപോലെ രുചികരം. ഒന്നു ചുറ്റിയടിക്കണമെന്നു തോന്നി.തെരുവുകള്‍ നടന്നു കാണണം. എത്തിപ്പെട്ട ആദ്യ തെരുവില്‍ നിറയെ ഹാന്‍ഡിക്രാഫ്റ്റ്സ് കടകള്‍,മറ്റൊരു തെരുവില്‍ ഹോട്ടലുകള്‍,മറ്റൊന്നില്‍ തുണി തുടങ്ങി വിവിധങ്ങളായ കച്ചവടങ്ങള്‍. ഇടയ്ക്ക് ചെറിയ ചെറിയ ബാറുകളും റസ്റ്റാറന്റുകളും. ചില ഹാന്‍ഡിക്രാഫ്റ്റ്സ് ഒക്കെ വാങ്ങി.കൂട്ടത്തില്‍ വ്യത്യസ്തമായി തോന്നിയത് പുരുഷ ലിംഗത്തിന്റെ മാതൃകയായിരുന്നു. ഇത് കീ ചെയിനിലും കണ്ടു. രാധാകൃഷ്ണന്‍ ഒരു ഓവര്‍കോട്ടും വാങ്ങി. നാളെ രാവിലെ ട്രക്കിംഗ് ഉള്ളതാണ്. ടൈഗര്‍ നെസ്റ്റില്‍ പോകണം. കടകളിലൊക്കെ കറങ്ങി തിരികെ വന്ന് വിശ്രമിച്ചശേഷം നാഷണല്‍ മ്യൂസിയം കാണാന്‍ പോയി. ഇന്ത്യക്കാര്‍ക്ക് 100 രൂപയാണ് നിരക്ക്.മറ്റ് വിദേശികള്‍ 300 രൂപ നല്‍കണം. ക്യാമറയും മൊബൈലുമൊന്നും അനുവദിക്കില്ല. രാജാവിന്റെ ഭരണം, ആയുധങ്ങള്‍, വേഷങ്ങള്‍ എന്നിവയും ജനജീവിതത്തിന്റെ വിവധ ഭാവങ്ങളും അടങ്ങിയ മ്യൂസിയം ഇപ്പോള്‍ പഴയ കെട്ടിടത്തില്‍ നിന്നും മാറ്റിയാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്. മ്യൂസിയമായി ഉപയോഗിച്ചിരുന്ന പഴയ വാച്ച് ടവര്‍ പുതുക്കി പണിയുകയാണ്. ഈ വാച്ച് ടവറിലൂടെ ദൂരെനിന്നു വരുന്ന ശത്രുക്കളെ കാണാനുളള സംവിധാനം ഒരുക്കിയിരുന്നു. മ്യൂസിയത്തോട് ചേര്‍ന്ന് ഒരു ചെറിയ ചേരിയില്‍ കുറേ മനുഷ്യര്‍ കൂരകെട്ടി താമസിക്കുന്നുണ്ടായിരുന്നു. ഹാപ്പിനസ് ഇന്‍ഡക്സില്‍ ഒന്നാമത് എന്നു പറയുന്നതിന്റെ നിര്‍വ്വചനം ചോദ്യംചെയ്യപ്പെടുന്ന ഇത്തരം കാഴ്ചകള്‍ പലതുണ്ട് ഭൂട്ടാനില്‍.

( We stayed at Hotel Sangayling. There also the staff members are the girls from eastern Bhutan. We took food from the hotel restaurant. Jashae maru was excellent. The town is designed in a well manner , each street has its own identity. One lane for hotels, another for handicrafts,another for general products ,in that way. In handicrafts shop, one item caught special attention, that was carved male sex organ, not like the siva linga . We visited the National museum where the royal kings ornaments,weapons and dress are exhibited. In addition, are the depictions of art,culture and social life. Museum was at the watch tower, but now the tower is under renovation, and hence shifted to another building. Near the museum, we saw some small huts . There also people are living, though Government projects the happiness index to the global community)

Outskirts of Paro
Outskirts of Paro

ഡിവൈന്‍ മാഡ് മാന്‍

മടക്കയാത്രയില്‍ ഒരു വീടിന് മുന്നിലും വലിയ പുരുഷലിംഗത്തിന്റെ ചിത്രം കണ്ടു. കൗതുകം തോന്നിയതിനാല്‍ ജിഗ്മെയോട് ചോദിച്ചു. ജിഗ്മെ ഒന്നു ചിരിച്ചു. ഓ-അത് നിങ്ങളുടെ ശ്രദ്ധയില്‍ വന്നു-ല്ലെ. 1455ല്‍ തിബറ്റില്‍ ജനിച്ച ദ്രുക്പാ കുന്‍ലി (2)എന്ന ബുദ്ധസന്യാസിയുമായി ബന്ധപ്പെട്ടതാണ് അത്. വീടിനും സ്ഥാപനങ്ങള്‍ക്കുമൊന്നും പിശാച് ബാധ ഉണ്ടാകാതിരിക്കാന്‍ ദ്രുക്പെയെ ആരാധിക്കുന്നവരാണ് ലിംഗാരാധനക്കാര്‍. വീടിന്റെ നാല് കോണിലും ലിംഗരൂപം വയ്ക്കുക,ചിത്രം വരച്ചു വയ്ക്കുക ഒക്കെ ഈ ആരാധനയുടെ ഭാഗമാണ്. ലൈഗിംകതയിലൂടെ മോക്ഷം എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇയാള്‍ Divine Mad Man എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 5000 സ്ത്രീകളുടെ സന്യാസി എന്നും പേരുണ്ട്. സ്ത്രീയും മദ്യവും കവിതയുമായിരുന്നു അദ്ദേഹത്തിന്റെ ബാഹ്യകാമനകള്‍. ഉള്ളില്‍ നിറയെ ബുദ്ധനാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കുന്‍ലെ അനേകം കവിതകളും രചിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പേരിലും ഒരു ക്ഷേത്രം ഭൂട്ടാനിലുണ്ട്. ജിഗ്മെ പറഞ്ഞു. വളരെ വിചിത്രമാണല്ലൊ ആചാരങ്ങള്‍ എന്നോര്‍ത്തുപോയി. ലിംഗാരാധന വളരെ ശക്തമായ നാടാണല്ലൊ നമ്മുടേതും. ലൈംഗികത പൊതുവെ സന്യാസിമാരുടെ കൂടെയുള്ള ഒന്നുമാണ്. ഓഷോയെപ്പോലെ പരസ്യമായി ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിച്ചവര്‍ കുറവാണെന്നു മാത്രം.

Divine mad man
Divine mad man

(On our way back also, we saw the picture of male sex organ carved on the doors and walls of many houses. Then,we asked Jigmay on that. He laughed and said , sexuality was the way for moksha for a sect who believe in Drukpa Kunley,also known as Divine Mad man , a monk who born at Tibet in 1455 and promoted sexuality as a way of meditation and to reach God. Now, people are keeping this symbol to keep evils away from their shops and houses. Drukpa wrote poems, enjoyed wine and women. He spent his life at Bhutan and has a temple in his name. )

(1)- Originating from Himalayan glaciers in Tibet, Wang Chhu covers some major valleys of Bhutan, including Paro, Thimpu and Haa. The lifeline of west-central Bhutan, it enters Bhutan through the westernmost border. It is known as Paro Chhu in Paro, Haa Chhu in Haa and Thimphu Chhu in Thimphu, before it finally drains into the Brahmaputra River in Bangladesh.

(2) -Drukpa Kunley was born in the Tsang region of western Tibet,was known for his crazy methods of enlightening other beings, mostly women, which earned him the title 'The Saint of 5,000 Women'. Among other things, women would seek his blessing in the form of sex. His intention was to show that it is possible to be enlightened, impart enlightenment, and still lead a very healthy sex life. He demonstrated that celibacy was not necessary for being enlightened. In addition, he wanted to expand the range of means by which enlightenment could be imparted, while adding new evolutionary prospects to the overarching tradition. He is credited with introducing the practice of phallus paintings in Bhutan and placing statues of them on rooftops to drive away evil spirits. Because of this power to awaken unenlightened beings, Kunley's penis is referred to as the 'Thunderbolt of Flaming Wisdom' and he himself is known as the 'fertility saint'. For this reason women from all around the world visited his monastery to seek his blessing. It is known that Drukpa Kunley would not bless anyone who came to seek his guidance and help unless they brought a beautiful woman and a bottle of wine. His fertility temple, Chimi Lhakhang, is today filled with the weaved portable wine bottles.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6

English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha -Part- 7

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds