1. Travel

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 8

തകര്ന്നുപോയൊരു ബുദ്ധാശ്രമം പുനരുജ്ജീവിപ്പിക്കുന്നുണ്ട്. അത് കാണണമെന്ന് ജിഗ്മെ പറഞ്ഞിരുന്നു. ചെറു പട്ടണം വിട്ട് പുറത്തേക്ക് കാര് യാത്ര തുടര്ന്നു. താഷി നാംഗെ റിസോര്ട്ട് കണ്ടപ്പോള് ജിഗ്മെ പറഞ്ഞു. ഭൂട്ടാനിലെ സിനിമ നടിയായ സോനം ചോക്കിയുടേതാണ് ഈ റിസോര്ട്ട്. ലാംഗോംഗ് വഴി ദുഗലിലേക്ക് പോകുമ്പോള് സാന്തമില് ഒരു സ്കൂള് കണ്ടു. ജിഗ്മെയുടെ ബന്ധുക്കളായ കുട്ടികള് അവിടെ പഠിക്കുന്നുണ്ട്. ഭൂട്ടാനിലെ ഏറ്റവും ഉയര്ന്ന ഫീസുള്ള സ്കൂളാണത്. മൂന്നാം ക്ലാസിലെ ഫീസ് ഒന്നര ലക്ഷമാണെന്ന് ജിഗ്മെ പറഞ്ഞു.പാറോ ടൗണില് നിന്നും 16 കിലോമീറ്റര് മാറി ഉയര്ന്ന പ്രദേശത്താണ് ആശ്രമം.1649ല് Tenzin Drukdra യാണ് ആശ്രമം നിര്മ്മിച്ചത്.

Ajith Kumar V R
Reconstruction of Drugyal Dzong
Reconstruction of Drugyal Dzong

പാരമ്പര്യവും പുതുമയും ഒത്തു ചേര്‍ന്ന പട്ടണം/ Tradition meets modernity

തകര്‍ന്നുപോയൊരു ബുദ്ധാശ്രമം പുനരുജ്ജീവിപ്പിക്കുന്നുണ്ട്. അത് കാണണമെന്ന് ജിഗ്മെ പറഞ്ഞിരുന്നു. ചെറു പട്ടണം വിട്ട് പുറത്തേക്ക് കാര്‍ യാത്ര തുടര്‍ന്നു. താഷി നാംഗെ റിസോര്‍ട്ട് കണ്ടപ്പോള്‍ ജിഗ്മെ പറഞ്ഞു. ഭൂട്ടാനിലെ സിനിമ നടിയായ സോനം ചോക്കിയുടേതാണ് ഈ റിസോര്‍ട്ട്. ലാംഗോംഗ് വഴി ദുഗലിലേക്ക് പോകുമ്പോള്‍ സാന്‍തമില്‍ ഒരു സ്‌കൂള്‍ കണ്ടു. ജിഗ്മെയുടെ ബന്ധുക്കളായ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. ഭൂട്ടാനിലെ ഏറ്റവും ഉയര്‍ന്ന ഫീസുള്ള സ്‌കൂളാണത്. മൂന്നാം ക്ലാസിലെ ഫീസ് ഒന്നര ലക്ഷമാണെന്ന് ജിഗ്മെ പറഞ്ഞു.പാറോ ടൗണില്‍ നിന്നും 16 കിലോമീറ്റര്‍ മാറി ഉയര്‍ന്ന പ്രദേശത്താണ് ആശ്രമം.1649ല്‍ Tenzin Drukdra യാണ് ആശ്രമം നിര്‍മ്മിച്ചത്. Ngawang Namgyal( Zhabdrung Rimpoche) യുടെ നിര്‍ദ്ദേശാനുസരണമായിരുന്നു നിര്‍മ്മാണം. തിബറ്റിന്റെ ആക്രമണത്തെ ചെറുത്ത ഓര്‍മ്മ നിലനിര്‍ത്താനായിരുന്നു നിര്‍മ്മാണം. 1950 ലാണ് ഇത് കത്തി നശിച്ചത്. 2016 ല്‍ നിലവിലെ രാജാവിന് പുത്രന്‍ ജനിച്ചത് ആഘോഷിക്കുന്ന അവസരത്തില്‍ ഇത് പുതുക്കി പണിയാന്‍ തീരുമാനിച്ചു. 1616 ലായിരുന്നു Zhabdrung ഭൂട്ടാനിലെത്തിയത്. അതിന്റെ ഓര്‍മ്മകൂടി പുതുക്കുയായിരുന്നു ഇതുവഴി. പ്രധാനമന്ത്രി Lyonchen Tshering Tobgay ആണ് പ്രഖ്യാപനം നടത്തിയത്.

Kids enjoying mobile
Kids enjoying mobile

ദ്രുഗ്യാല്‍ ദസോംഗ്

ഞങ്ങള്‍ ദ്രുഗ്യാല്‍ ദസോംഗിലെത്തിയപ്പോള്‍(Drukgyal Dzong ) വൈകുന്നേരമായി. പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്ന സമയം. കത്തിപ്പോയ ക്ഷേത്രമാണ് പുതുക്കുന്നത്. കട്ടയും ചെളിയും തടിയും ഉപയോഗിച്ചാണ് പണി. നിര്‍മ്മാണം,കാണാന്‍ കൗതുകമുളളതുതന്നെ. മൂന്ന് നിലയിലായാണ് നിര്‍മ്മാണം നടക്കുന്നത്. സിമന്റിനേക്കാള്‍ ഉറപ്പാണ് ആ ചെളി നല്‍കുന്നത്. തടി ഒരു ലോഭവുമില്ലാതെ ഉപയോഗിച്ചിരിക്കുന്ന നിര്‍മ്മാണം രാജീവ് കയറിക്കണ്ടു. ഒരാര്‍ക്കിടെക്ടിന്റെ കൗതുകം ഞങ്ങള്‍ ശരിക്കും കണ്ടറിഞ്ഞു. അവിടെ കൂട്ടിയിട്ടിരിക്കുന്ന പാറകളുടെ ഇടയില്‍ രണ്ട് കുട്ടികള്‍ ഇരുന്ന് മൊബൈല്‍ നോക്കുന്ന കാഴ്ച കൗതുകമുണര്‍ത്തി.വിലകൂടിയ മൊബൈലാണ്. അഞ്ച് വയസിന് മുകളില്‍ പ്രായം തോന്നില്ല കുട്ടികള്‍ക്ക്. ഒപ്പം മുതിര്‍ന്നവരാരും ഉണ്ടായിരുന്നില്ല. അവരുടെ കുസൃതി നിറഞ്ഞ മുഖം ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഭൂട്ടാനിലെ ഏതൊരാളും ഇന്ത്യയിലേതിനേക്കാളും കൂടിയ അളവില്‍ മുഴുവന്‍ സമയവും മൊബൈലിന്റെ ലോകത്താണ്. ഇന്റര്‍നെറ്റ് കുറഞ്ഞ ചിലവിലാണ് നല്‍കുന്നത്. തിരികെ വരും വഴി കിച്ചു ക്ഷേത്രവും കണ്ടു. ഒരു നെല്‍വയലിന് അക്കരെയാണ് ക്ഷേത്രം. ഒരാള്‍ പാടം ഉഴുത് മറിക്കുന്നുണ്ടായിരുന്നു. അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. മുറുക്കാന്‍ കറയും ചുവപ്പും നിറഞ്ഞ ചിരി സമ്മാനിച്ച് അയാള്‍ ജോലി തുടര്‍ന്നു. മെയ്,ജൂണ്‍ മാസങ്ങളില്‍ പാറോയിലെ കാഴ്ച തികച്ചും വ്യത്യസ്തമാണെന്ന് ജിഗ്മെ പറഞ്ഞു. വയലുകള്‍ കൊയ്ത്തിന് തയ്യാറായി സ്വര്‍ണ്ണവര്‍ണ്ണമണിയും. അപ്പോള്‍ പാറോ കുറേക്കൂടി സുന്ദരിയാകും,അവന്‍ പറഞ്ഞു.

Paddy field ready for sowing
Paddy field ready for sowing

റിന്‍പുംഗ് ദസോംഗ്

പതിനഞ്ചാം നൂറ്റാണ്ടിലെ ക്ഷേത്രമായ Dungtse Lhakhang-ം Ugyen Perli പാലസും പുതിയ പാലത്തിന് സമീപമാണ്. രാജകുടുംബം പാറോയില്‍ വരുമ്പോള്‍ താമസിക്കുന്നത് ഈ കൊട്ടാരത്തിലാണ്. തടികൊണ്ടുള്ള പഴയ പാലവും Rinpung Dzong-ം അതിനടുത്താണ്. പഴയ പാലം അതിന്റെ സൗന്ദര്യം ചോരാതെ നിലനിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ കുറേ സമയം അവിടെ ചിലഴിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സന്ന്യാസി സമൂഹത്തിന്റെ കേന്ദ്ര ഓഫീസും Rinpung Dzong-ലാണ്. രാത്രിയിലെ പ്രത്യേക ലൈറ്റിംഗില്‍ കെട്ടിടം കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. ഭൂട്ടാനിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടവും ഇവിടെയാണ്. 1649 ല്‍ നിര്‍മ്മിച്ചതാണ് 72 അടി പൊക്കവും ആറ് നിലകളുമുള്ള Ta-Dzhong. ഇവിടെയായിരുന്നു നാഷണല്‍ മ്യൂസിയം. ഇപ്പോള്‍ അടുത്ത കെട്ടിടത്തിലേക്ക് മാറ്റി.

തൊഴില്‍ സാധ്യത കുറഞ്ഞ നാട്

രാത്രി ഭക്ഷണം Amchoten ഫാം ഹൗസിലാണ്. അവിടെ 'ആരാ' കിട്ടുമോ എന്നു നോക്കാം എന്നാണ് ജിഗ്മെ പറഞ്ഞിരിക്കുന്നത്. 'ആരാ' നെല്ലില്‍ നിന്നെടുക്കുന്ന പ്രാദേശിക മദ്യമാണ്.ഞങ്ങള്‍ ഒരു കുഞ്ഞുബാറില്‍ കയറി. ഭൂട്ടാന്‍ ബ്രാന്‍ഡി ഒന്നു രുചിക്കണം, ആരാ കിട്ടുമോ എന്നുറപ്പില്ലല്ലോ. മിസ്റ്റി പീക്ക് വാങ്ങി. ഉടമയെ പരിചയപ്പെട്ടു. പാറോയില്‍ കടകള്‍ക്ക് വലിയ വാടകയാണ്. കെട്ടിടമുള്ളവരാണ് സമ്പന്നര്‍. ബിസിനസില്‍ വലിയ ലാഭമൊന്നുമില്ല എന്നയാള്‍ പറഞ്ഞു. പൊതുവെ ജോലി കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ബാര്‍ നടത്തുകയാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ രണ്ട് ഇന്ത്യക്കാര്‍ ഇരുന്നു മദ്യപിക്കുന്നുണ്ടായിരുന്നു.അവര്‍ ഞങ്ങളെ പരിചയപ്പെട്ടു.ഒരുവന്‍ ബീഹാറിയാണ്. അവന്‍ ഭൂട്ടാനിലെത്തി വിവാഹം കഴിച്ച്, പണിയൊന്നുമെടുക്കാതെ,മദ്യപാനിയായി ചുറ്റി നടക്കുകയാണ് എന്ന് അവന്‍ പോയശേഷം കടയുടമ ഞങ്ങളോട് പറഞ്ഞു. അവന്റെ ഭാര്യ ആ തെരുവില്‍ തന്നെ ഒരു കട നടത്തുന്നു.അവളുടെ ചിലവിലാണ് ഇവന്റെ ജീവിതം. ഞങ്ങള്‍ 500 ന്റെ ഇന്ത്യന്‍ രൂപ നല്‍കിയത് അവനിഷ്ടമായില്ല. നിങ്ങള്‍ ബോര്‍ഡറില്‍ നിന്നും എന്തുകൊണ്ട് പണം മാറ്റി വാങ്ങിയില്ല എന്ന തുടങ്ങി രാഷ്ട്രീയവും മറ്റും സംസാരിച്ചുതുടങ്ങി. ഞങ്ങള്‍ അവനോട് സംസാരിക്കുന്നത് നിര്‍ത്തി. വെറുതെ ഒരു വഴക്കുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് അവനെന്നു തോന്നി.മദ്യം മാത്രമല്ല മയക്കുമരുന്നും ഉണ്ടാകും.

Rinpung Dzong
Rinpung Dzong

ആംചോട്ടന്‍ ഫാം ഹൌസ്

അവിടെ ഇരിക്കുമ്പോള്‍ ജിഗ്മെ വിളിച്ചു.ഫാം ഹൗസില്‍ ആരാ തയ്യാര്‍. വേഗം പോകാം. മുറിയില്‍ കയറി ഫ്രെഷ് ആയി ഇറങ്ങി. ആംചോട്ടന്‍ ഫാം ഹൗസ് ചെളികൊണ്ടു നിര്‍മ്മിച്ച മനോഹരമായ രണ്ട് നില മാളികയാണ്. ഭൂട്ടാന്റെ പരമ്പരാഗത രീതിയിലുള്ള നിര്‍മ്മാണവും അലങ്കാരങ്ങളും. ഞങ്ങളെ സ്വീകരിച്ച് ഒന്നാം നിലയിലെ ഹാളിലേക്ക് കൊണ്ടുപോയി. അവിടെ ധാരാളം പേര്‍ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. വിഭവ സമൃദ്ധമാണ് ഭക്ഷണം. വെജും നോണ്‍ വെജുമുണ്ട്. എല്ലാവരേയും പരിചയപ്പെട്ടു. അപ്പോഴേക്കും ആരാ വന്നു. രുചികരമായ നെല്ലിന്‍ മദ്യം. ഇംഗ്ലണ്ട്, സ്വീഡന്‍,സ്വിറ്റ്സര്‍ലന്റ്,കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്നവരുണ്ടായിരുന്നു അവിടെ.ഇംഗ്ലണ്ടില്‍ നിന്നുള്ള ചെറുപ്പക്കാരി ടൈഗര്‍ നെസ്റ്റില്‍ പോയ കഥയൊക്കെ പറഞ്ഞു. അവരുടെ ഗ്രൂപ്പ് പകുതി വഴി പോയി മടങ്ങി എന്നു പറഞ്ഞ് അവര്‍ ചിരിച്ചു.നാളെ ഞങ്ങളുടെ അനുഭവവും അതുതന്നെയാവുമോ എന്ന് മനസ് സംശയിക്കുകയും ചെയ്തു.റെഡ് റൈസും വൈറ്റ് റൈസും ചില്ലി ചീസും ചില്ലി പേസ്റ്റും ദാലും ഉരുളക്കിഴങ്ങും മഷ്റൂം കറിയും ചിക്കന്‍ കറിയും ഹോം മേയ്ഡ് ഫ്രൈഡ് ബ്രഡും കഴിച്ച് ശുഭരാത്രി പറഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു. ഞങ്ങളാണ് ഒടുവില്‍ ഇറങ്ങിയത്.

Amchotten farm house
Amchotten farm house

A city that meets tradition with modernity

There is a revival of an old bhddasram,we have to see it,Jigme said earlier.So we planned the trip to outer Paro first.When he passed the Tashi Namge Resort,Jigmay said the resort is owned by Bhutanese film actress Sonam Choki.On our way to Duggal via Lamgong, we saw a school in Santham. Jigme's cousins ​​are studying there. It is the highest-paid school in Bhutan. Jigme said the fee for the third class was Rs 1.5 lakh.The ashram was built in 1649 by Tenzin Drukdra. The construction was done under the direction of Ngawang Namgyal (Zhabdrung Rimpoche). The construction was done to remember the  resistance against  the invasion by Tibet.

It was burned in 1950s. In 2016, the current king decided to renovate it to celebrate the birth of his son. Zhabdrung arrived in Bhutan in 1616. It was a refreshing reminder too. The announcement was made by Prime Minister Lyonchen Tshering Tobgay.

When we arrived at Drukgyal Dzong,it was  evening and the workers are collecting their payment from the contractor. The burned temple is renovating. The work is done using bricks, mud and wood. The construction is fascinating to watch. The construction is being carried out on three floors. They said that  mud is stronger than cement.

Rajeev went inside and made a study of the construction. We saw the curiosity of an architect there. The sight of two children enjoying mobile was interesting. A costly mobile. No adult were seen near by. Two cute boys aged 5 or below. Everybody in Bhutan is using  mobile more than Indians. The Internet is cheap.

Aara in traditional bottle
Aara in traditional bottle

On the way back we saw the Kichu Temple. The temple is next to a paddy field. One was plowing the field.We tried to talk to him.He avoided saying he didn't know English and Hindi.He continued to work with a red laugh as he chews betel leaf regularly. In May and June,the view of Paro was quite different,Jigmae said. The fields are golden with paddy and ready to harvest. Then Paro will be a little more beautiful, he said.

The Ugyen Perli Palace of Dungtse Lhakhang, a 15th century temple, is also near the new bridge. It is in this palace that the royal family lives when in Paro. The old wooden bridge and Rinpung Dzong are next to it. The old bridge retains its beauty. We spent some time there. Government offices and the central office of the monastic community are located in Rinpung Dzong. It was nice to see the building under special lighting at night.  Built in 1649, Ta-Dzhong ,built in 1649,is 72 feet tall and six stories high,is  the highest building in Bhutan. It was converted as  National Museum, but the museum recently shifted to the next building as renovation of the tower began.

Dinner is at Amchoten Farm House. Jigme has said "let's see we gets  'Ara' ,the  local liquor made from rice. We got into a small bar. We thought of tasting bhutan brandy . Bought Misty Peak  and had a chat with  the owner. In Paro ,rent of the shops are high, he said. The rich are the ones who have the building. He said there was no big profit in the business. The husband and wife are running the bar because it is difficult to get a job in general. Two Indians sitting there intervened in our talks . One was a Bihari. After he left, the shopkeeper told us that he married a  Bhutani,not working, and being a drunkard. His wife runs a shop across the street. When we paid on  Indian Rs 500. He started talking about politics and so on, why didn't you changed money from the Border etc.We stopped talking to him. He seemed to be ready to have a quarrel with us

While sitting there, Jigme called and asked to be  ready for the farm house.  Amchotten Farm House is a beautiful two-storey mansion made of mud. Bhutan's traditional style of construction and decoration. We were greeted and taken to the hall on the first floor. There were many people sitting on the floor eating. Food is plentiful. There are delicious veg and non veg food and tasty rice liquor. There were people from  England, Sweden, Switzerland and Kuwait. Red Rice, White Rice, Chili Cheese, Chili Paste, Dill Potatoes, Mushroom Curry, Chicken Curry and Homemade Fried Bread were provided .We sat with other guests ,had chat with them and enjoyed the food and drink.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 7

English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha -Part- 8

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds