<
  1. Travel

വന്യഭംഗിക്കൊപ്പം ഒരു രാത്രി; കേരളത്തിലെ 7 ട്രീ ഹൗസുകൾ

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ, കുറഞ്ഞ പൈസയ്ക്ക് ട്രീ ഹൗസുകൾ ലഭ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സുരക്ഷിതമായി പോയി വരാവുന്ന സ്പോട്ടുകളാണ് ഇവ.

Anju M U
tree house
കേരളത്തിലെ 7 ട്രീ ഹൗസുകൾ

വനത്തിനകത്ത് ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇതിൽ തന്നെ ഏർമാടങ്ങളിലെ വാസം മറ്റൊരു പ്രത്യേക അനുഭവമാണ്. കേരളത്തിലെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്കും യാത്രപ്രേമികൾക്കുമായി ടൂറിസ്റ്റ് സങ്കേതങ്ങളുണ്ട്.

കാടിന്റെ വന്യഭംഗിയും പ്രകൃതിയുടെ സംഗീതവും ആസ്വദിക്കാനും അനുഭവിക്കാനും ഇതിലൂടെ സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു. ഇവയിൽ ഇടുക്കി, വയനാട് എന്നിവിടങ്ങളിലുള്ള പ്രമുഖമായ ട്രീ ഹൗസുകളെ പരിചയപ്പെടാം.

കൊവിഡും അടച്ചുപൂട്ടലും വിരസത സമ്മാനിച്ചവർക്ക് ഉല്ലാസത്തിനും ഉന്മേഷത്തിനും ഇതുപോലുള്ള ട്രീ ഹൗസുകൾ പ്രയോജനപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സുരക്ഷിതമായി പോയി വരാവുന്ന കേരളത്തിനകത്തെ റിസോർട്ടുകളും ടൂറിസ്റ്റ് ഏരിയകളും തിരയുന്നവർക്ക് ഇത് ഉപകരിക്കും.

വയനാട്, തേക്കടി, മൂന്നാർ, കോന്നി എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഏഴ് ട്രീ ഹൗസുകൾ ഏതൊക്കെയെന്ന് നോക്കാം.

  • വയനാട്

തേയില, കാപ്പി പ്ലാന്റേഷനുകളാൽ പ്രസിദ്ധമാണ് വയനാട്. വയനാടിന്റെ കോടമഞ്ഞും വന്യമായ കാഴ്ചകളും ആസ്വദിക്കാനും അവയ്ക്കിടയിൽ താമസിക്കാനും പ്ലാന്റേഷനുകളോട് ചേർന്ന് തന്നെ ഒരുപാട് ട്രീ ഹൗസുകളുണ്ട്.

വയനാട്ടിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായ വൈത്തിരി വില്ലേജിലും അഞ്ച് ട്രീ ഹൗസുകളുണ്ട്. സുൽത്താൻ ബത്തേരി, ലക്കിടി, കുപ്പമുടി എസ്റ്റേറ്റ്, കെഞ്ചിറ, കൽപ്പറ്റ, മേപ്പടി തുടങ്ങിയ പ്രദേശങ്ങളിലും ടൂറിസ്റ്റുകൾക്കായി ട്രീ ഹൗസുകൾ ലഭ്യമാണ്. 3000 മുതൽ 12,000 വരെയാണ് ഇവിടത്തെ  ട്രീ റിസോർട്ടുകളുടെ പ്രൈസ് റേറ്റ്.

  • തേക്കടി

പെരിയാർ ദേശീയ പാർക്കും കൂടാതെ, ഒരുപാട് പ്രകൃതിരമണീയ സ്ഥലങ്ങളാലും അനുഗ്രഹീതമാണ് തേക്കടി. ഇവിടത്തെ ഗ്രീൻവുഡ് റിസോർട്ടിന്റെ ഭാഗമായി വരുന്ന ട്രീ ഹൗസും പ്രധാന ആകർഷണമാണ്. റിസോർട്ടിൽ നിന്ന് നാലു കിലോമീറ്റർ കഴിഞ്ഞാണ് ഈ ട്രീ ഹൗസുള്ളത്.

കുമിളി, മൂന്നാർ- കുമിളി ഹൈവേ, വണ്ടൻമേട്, ചേലിമട എന്നിവിടങ്ങളിലെല്ലാം വിനോദയാത്രികരെ സ്വാഗതം ചെയ്യാൻ ട്രീ ഹൗസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 3000 മുതൽ 16,000 രൂപ വരെയാണ് ഒരു രാത്രി തങ്ങുന്നതിന് പലയിടങ്ങളിൽ ഈടാക്കുന്നത്.

  • മൂന്നാർ

ഹിൽ സ്റ്റേഷനുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാർ എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിവരുന്നത്. ആനച്ചാലിന് സമീപം മുത്തുവൻ കുടി, പള്ളിവാസലിലെ പുലിപ്പാറ, രത്നഗിരി, മൂലക്കട, കല്ലാറിന് സമീപം മാൻകുളം റോഡ് എന്നിവിടങ്ങളിൽ ടൂറിസ്റ്റുകൾക്കായി ട്രീ ഹൗസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മൂന്നാർ ടൗണിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ, നേച്ചർ സോൺ ജങ്കിൾ റിസോർട്ടിൽ എത്താം. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടം.

ബൈസൺ വാലിയിൽ സ്ഥിതി ചെയ്യുന്ന ഡ്രീം ക്യാച്ചർ റിസോർട്ടും മൂന്നാറിലെ മറ്റൊരു പ്രശസ്ത ട്രീ ഹൗസാണ്. തേയിലത്തോട്ടങ്ങൾക്കും ഏലത്തോട്ടങ്ങൾക്കും നടുവിൽ പ്രകൃതിയോട് ചേർന്ന് സമയം ചെലവഴിക്കാൻ ഈ ട്രീഹൗസുകൾ അവസരമൊരുക്കുന്നു. മൂന്നാർ ടൗണിൽ നിന്നും 20 കിലോമീറ്ററിനടുത്ത് വരെയാണ് ഇവിടേക്കുള്ള ദൂരം.

  • കോന്നി

പത്തനംതിട്ടയിലെ കോന്നിയ്ക്ക് അടുത്ത് അച്ചൻകോവിലിനോട് ചേർന്നുള്ള കുടിൽ ട്രീ ഹൗസ്. ട്രൈബൽ കൺസെപ്റ്റിൽ പണിതിരിക്കുന്ന ഈ ട്രീ ഹൗസ് പ്രകൃതികാഴ്ചകളാൽ സമ്പന്നമാണ്.

  • പൂവാർ

വന്യമനോഹാരിത എന്നതിനുപരി കേരവൃക്ഷങ്ങളും പൂവാർ നദിയുടെ കുളിർമയും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂവാറിൽ ട്രീ ഹൗസ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ദ്വീപാണ് പൂവാർ. ബീച്ചിനും സമീപപ്രദേശത്താണ് ഈ ട്രീ ഹൗസ്. 5,500 രൂപയാണ് റേറ്റ്.

  • വാഗമൺ

കോട്ടയത്തിനും ഇടുക്കിയ്ക്കും ഇടയിലുള്ള വാഗമൺ ട്രക്കിങ്ങിനും മറ്റും പേരുകേട്ട സ്ഥലമാണ്. ഇവിടേക്ക് വിനോദസഞ്ചാരത്തിന് എത്തുന്നവർ പുള്ളിക്കാനം- എളപ്പാറ റോഡിലുള്ള ട്രീ ഹൗസിലും ഒരു രാത്രി വസിക്കുന്നത് മറ്റൊരു മനോഹരമായ അനുഭവമായിരിക്കും. 3,000 രൂപ മുതലാണ് ട്രീ ഹൗസിനുള്ള ചാർജ്.

  • തൃശൂർ

ആതിരപ്പള്ളിയിൽ ഒരിക്കലെങ്കിലും പോവണമെന്ന് ആഗ്രഹിക്കാത്തവരില്ല. മഴക്കാടുകൾക്കും മഹത്തരമായ വെള്ളച്ചാട്ടത്തിനുമൊപ്പം, ആധുനിക രീതിയിൽ പണിത ട്രീ ഹൗസുകളിലെ താമസം കൂടിയാകുമ്പോൾ അത് മനസിനെ പരിപൂർണമായും ഉന്മേഷത്തിലാക്കുമെന്നതിൽ സംശയമില്ല. ചാലക്കുടി, ആതിരപ്പള്ളിയിലുള്ള ആഢംബര ട്രീ ഹൗസും ഒപ്പം സ്വിമ്മിങ് പൂൾ, ഇൻഡോർ ഗെയിംസ്, റെസ്റ്ററന്റ് സൗകര്യങ്ങളും ലഭ്യമാണ്. ഇവയ്ക്ക് 14,800 രൂപ മുതലാണ് ചാർജ്.

English Summary: Kerala's 7 popular tree houses for tourists

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds