യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ആദ്യം ഓടിയെത്തുന്ന സ്ഥലമാണ് മൂന്നാർ. അതെ കേരളത്തിലെ ജനകീയ വിനോദസഞ്ചാര കേന്ദ്രം. ക്യാൻവാസിൽ പകർത്തിയ ഒരു മനോഹര ചിത്രത്തിന് തുല്യമാണ് മൂന്നാറിന്റെ പ്രകൃതി ഭംഗി. പുൽമേടുകളും, കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മലനിരകളും, തേയിലത്തോട്ടങ്ങളും ആണ് മൂന്നാറിനെ ഭംഗിക്ക് ചാരുത പകർന്നു നൽകുന്നത്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിലെ മാത്രം സ്വകാര്യസ്വത്താണ്. 2030 നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് നമ്മൾ ഓരോരുത്തരും. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി മൂന്നാറിന് അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇതു മൂന്നാറിലെ പ്രധാന ഹൈലൈറ്റാണ്. വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ, മലമുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ, മഞ്ഞ് പുതച്ചു നിൽക്കുന്ന മലനിരകൾ അങ്ങനെ അങ്ങനെ നമ്മുടെ മനസ്സിനെ സന്തോഷത്തിൽ ആറാടിക്കാൻ പാകത്തിൽ നിരവധി വിനോദസഞ്ചാര ഇടങ്ങളാണ് ഇവിടെ മുഴുവനും.
ബന്ധപ്പെട്ട വാർത്തകൾ: വട്ടവടയിലെ കൃഷിക്കാഴ്ചകൾ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടങ്ങൾ ആണ് ഇവിടെ ഏറിയപങ്കും. ബ്രിട്ടീഷുകാരുടെ ആദ്യകാല ആസ്ഥാനം ആയതുകൊണ്ട് തന്നെ മൂന്നാറിൽ നിരവധി ടൂറിസ്റ്റ് ബംഗ്ലാവുകൾ ആണുള്ളത്. ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകളിലേക്ക് പോകാം. ആദ്യമേ തന്നെ നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക് കടന്നുചെല്ലാം. വരയാടുകളുടെ വാസസ്ഥലമാണ് ഇവിടം. ഇവിടേക്ക് എത്തിച്ചേരുവാൻ വേണ്ടി വനം വകുപ്പ് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.രാജമലയുടെ ഭംഗി ആസ്വദിച്ചു നടന്നാൽ സമയം പോകുന്നതു പോലും അറിയില്ല. ഇതിൽ മനോഹരിയാണ് ചിന്നകാന്നാൽ. ഇവിടെ ബോട്ട് സഫാരിയും ഉണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടും കുണ്ടള അണക്കെട്ടും മൂന്നാറിലെ പ്രകൃതി ഭംഗി മാറ്റുകൂട്ടുന്നു. മൂന്നാറിന്റെ ഭംഗിയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥലമാണ് ടോപ് സ്റ്റേഷൻ. ഏറ്റവും ഉയരമേറിയ മൂന്നാറിലെ പ്രദേശം. തമിഴ്നാട് അതിർത്തിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാടിന്റെ മനോഹാരിത അറിഞ്ഞ് ഒരു യാത്ര പോയാലോ?
കൂടാതെ മൂന്നാറിൽ എത്തുമ്പോൾ പ്രധാനമായും നമ്മുടെ മനസ്സിലേക്ക് വരുന്ന ഒന്നാണ് മൂന്നാറിലെ ഷോപ്പിംഗ്. വ്യത്യസ്ത രുചിയിൽ ഉള്ള തേയിലപൊടികളും, ഹോം മേഡ് ചോക്ലേറ്റുകൾ അടക്കം നമ്മുടെ രസമുകുളങ്ങളിൽ നവ രുചി പകർത്തുന്ന നിരവധി ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഹെർബൽ പ്രൊഡക്ടുകൾ എന്നിവ കൊണ്ടെല്ലാം മൂന്നാർ നമ്മളിൽ വ്യത്യസ്ത അനുഭൂതി സൃഷ്ടിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുളിരേകുന്ന വയനാടൻ കാഴ്ചകൾ
Share your comments