ടിവി, മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയുടെയെല്ലാം ഉപഭോഗം വർധിച്ചുവരുന്ന കാലഘട്ടത്തിൽ കാഴ്ചശക്തിയിലും ഇത് വലിയ വെല്ലുവിളി ഉയർത്തുന്നു. അതായത്, സ്ക്രീനിൽ തുടർച്ചയായി നോക്കി കൊണ്ടിരിക്കുന്നത് കണ്ണുകളെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ണട ധരിക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. കണ്ണട വയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മാത്രമല്ല, വർഷങ്ങൾക്കുള്ളിൽ കണ്ണ് കുഴിഞ്ഞിരിക്കുന്ന പോലുള്ള അവസ്ഥയിലേക്കും ഇത് നയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: യോഗയുടെ സമകാലിക പ്രസക്തി
എന്നാൽ, ശാരീരിക ആരോഗ്യം നിലനിർത്താൻ നമ്മൾ ചെയ്യുന്ന വ്യായാമങ്ങൾ പോലെ കണ്ണുകളുടെ ആരോഗ്യത്തിനും ചില വ്യായാമങ്ങളും യോഗകളും ഫലം ചെയ്യും. നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ പരീക്ഷിക്കാവുന്ന അത്തരം ചില യോഗാസനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്കിത് വീട്ടിലോ ഓഫീസിലോ ഇരുന്ന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന യോഗയാണ്. ഇങ്ങനെ കണ്ണടയിൽ നിന്ന് മോചനം കണ്ടെത്താമെന്നതും ഒരു പ്രധാന സവിശേഷതയാണ്. ഈ യോഗാസനങ്ങൾ തുടരുകയാണെങ്കിൽ കണ്ണുകളെ വാർധക്യത്തിലും ആരോഗ്യത്തോടെ സംരക്ഷിക്കാനാകും.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇത് ചെയ്യൂ
1. കണ്ണ് ചിമ്മാം (Blink your eyes)
കമ്പ്യൂട്ടർ സ്‌ക്രീനിൽ തുടർച്ചയായി നോക്കി കൊണ്ടിരിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ, ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ പേശികളെ സഹായിക്കുന്നു. അതിനാൽ ഓഫീസിൽ ജോലിക്കിടയിൽ പോലും ശ്രമിക്കാവുന്ന ഒരു യോഗയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും മുടിയ്ക്കും പച്ച മുന്തിരിയേക്കാൾ നല്ലത് കറുത്ത മുന്തിരി
അതായത്, നിങ്ങൾ ധ്യാനത്തിന്റെ ആസനത്തിൽ ഇരിക്കുക. കുറച്ച് അകലത്തിൽ ഒരു പോയിന്റനിലേക്ക് ദൃഷ്ടി പതിപ്പിക്കുക. ആ പോയിന്റിലേക്ക് നോക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ ചിമ്മുന്നത് തുടരുക. ഒരു സമയം ഇരുപത് സെക്കന്റെങ്കിലും നിങ്ങളുടെ കൺപോളകൾ ചിമ്മുക. കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ കണ്ണിൽ ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിന് സഹായകരമാകും.
2. കണ്ണ് ഉരുട്ടുക (Roll your eyes)
ആരെയെങ്കിലും ദേഷ്യത്തോടെ കണ്ണുരുട്ടുകയല്ല, നമ്മുടെ നേത്രാരോഗ്യത്തിനായി കണ്ണുകളെ ഈ ചലിപ്പിക്കുന്ന യോഗയാണിത്. അതായത്, ശരീരം വളയാതെ ഒരു കസേരയിൽ ഇരുന്ന്, രണ്ട് കൈകളും മുന്നിൽ വയ്ക്കുക. നിങ്ങളുടെ കണ്ണുകൾ ഘടികാരദിശയിൽ മൂന്ന് തവണ തിരിക്കുക. അതുപോലെ മൂന്ന് തവണ എതിർ ഘടികാരദിശയിലും കണ്ണുകളെ ചലിപ്പിക്കുക.
3. മുകളിലേക്കും താഴേക്കും (Move your eyes up and down)
കണ്ണുകൾ നന്നായി ചലിപ്പിക്കുക എന്നതാണ് ഈ യോഗമുറയിലൂടെ ഉദ്ദേശിക്കുന്നത്. അതായത്, കണ്ണുകളെ മുകളിലേക്കും താഴേക്കും നോക്കുന്നതാണ് ഈ വ്യായാമം. കണ്ണുകൾ മുകളിലേക്ക് ഉയർത്തിപിടിച്ച് പത്ത് വരെ എണ്ണൂ. അതുപോലെ താഴേക്ക് നോക്കിയും പത്ത് എണ്ണുന്ന വരെ പിടിക്കുക. ഈ പ്രക്രിയ കുറഞ്ഞത് അഞ്ച് തവണ ആവർത്തിക്കുന്നത് ആരോഗ്യമുള്ള കണ്ണിന് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Weight Loss Tips: ശരിയായി നടക്കണം, പക്ഷേ എത്ര മണിക്കൂർ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഫീസിലും വീട്ടിലും ഇരുന്ന് ചെയ്യാവുന്ന വളരെ എളുപ്പത്തിലുള്ള 3 യോഗമുറകളാണ് ഇവിടെ പരിചയപ്പെട്ടത്. ഇതുകൂടാതെ, കാരറ്റ് പോലുള്ള പച്ചക്കറികളും ഇരുമ്പിന്റെ അംശം സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള ഇലക്കറികളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
Share your comments