<
  1. Environment and Lifestyle

കൃഷിരീതികളുടേയും ടിപ്പുകളുടേയുമിടയിൽ കുറച്ച് കൃഷി പഴഞ്ചൊല്ലുകൾ

പൂർവ്വീകസ്വത്തായി നമുക്കു ലഭിച്ച മണിമുത്തുകളാണ് പഴഞ്ചൊല്ലുകൾ. ചില ചൊല്ലുകളും അവയുടെ ആശയങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.

Meera Sandeep
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

പൂർവ്വീകസ്വത്തായി നമുക്കു ലഭിച്ച മണിമുത്തുകളാണ് പഴഞ്ചൊല്ലുകൾ. ചില ചൊല്ലുകളും അവയുടെ ആശയങ്ങളും എന്തെല്ലാമാണെന്ന്  നോക്കാം.

  • നിലമറിഞ്ഞു വിത്തു വിതയ്ക്കണം : മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം വിത്തു വിതയ്ക്കാൻ.
  • ഞാറുറച്ചാൽ ചോറുറച്ചു : നടാനുള്ള ഞാറ് കയ്യിലുണ്ടെങ്കിൽ ഉണ്ണാനുള്ള വകയായി.
  • കൊത്തു കഴിഞ്ഞാൽ പത്തുണക്കം : നിലം കിളച്ചു കഴിഞ്ഞാൽ പത്തു ദിവസം വെയിൽ കൊള്ളുന്നത് മണ്ണിന് വായുസഞ്ചരമുണ്ടാകാനും, മണ്ണ് പരുവപ്പെടാനും സഹായിക്കും.
  • വാഴ നനഞ്ഞാൽ ചീരയും നനയും : വാഴത്തോട്ടത്തിൽ ഇടവിളയായി ചീര നട്ടാൽ വാഴ നനയുമ്പോൾ ചീരയും നനഞ്ഞോളും, പ്രത്യേകം നനയ്ക്കേണ്ടതില്ല.
  • പണിയെടുത്താൽ മണ്ണ് , പൊന്നണിഞ്ഞാൽ പെണ്ണ് : മണ്ണിൽ നന്നായി അദ്ധ്വാനിച്ചാൽ നല്ല വിളവുണ്ടാകും, പൊന്നണിഞ്ഞാൽ പെണ്ണിന് സൗന്ദര്യം കൂടും.
  • ആടിനെ പോറ്റാൻ കാടിനെ പോറ്റണം : ആടിനെ പരിപാലിക്കാൻ വേണ്ടി ഒരു കാടിനെത്തന്നെ പരിപാലിക്കേണ്ടതുണ്ട്.
  • കള പറിച്ചാൽ കളം നിറയും : യഥാസമയം കള പറിച്ചു കളഞ്ഞാൽ ധാരാളം വിളവുണ്ടാകും.
  • കർക്കിടക മാസത്തിൽ ചേന കട്ടിട്ടും കൂട്ടണം: ചേനയ്ക്ക് ഗുണവും, രുചിയും ഏറുന്ന സമയമാണ് കർക്കിടക മാസം. ആയതിനാൽ കഷ്ടപ്പെട്ടിട്ടാണേലും
  • ചേന കഴിക്കണമെന്ന് സാരം.
  • കണ്ടം വിറ്റ് കാളയെ വാങ്ങുമോ? : ചിന്തിക്കാതെ പ്രവർത്തിച്ചുകൂടാ.
  • ചുണ്ടങ്ങ കൊടുത്തു് വഴുതനങ്ങ വാങ്ങുക : ചെറിയ സാധനം കൊടുത്തു് വലിയ ഉപദ്രവത്തെ ഉണ്ടാക്കുക.
  • വളമേറിയാൽ കൂമ്പടയ്ക്കും : അമിതമായാൽ എന്തും ദോഷമായി വരും.
  • തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും : സ്വന്തം പ്രവർത്തികളുടെ ഫലം സ്വന്തമായിത്തന്നെ അനുഭവിക്കേണ്ടിവരും.
  • ഊന്ന്‌ കുലയ്ക്കില്ല , വാഴയേ കുലയ്ക്കൂ : സഹായിയെ പ്രധാനപ്പെട്ട ആളുമായി താരതമ്യ പ്പെടുത്തരുത്.
  • വേരിന് വളം വെക്കാതെ തലയ്ക്കു വളം വെച്ചിട്ടെന്തു കാര്യം? : ചെയ്യേണ്ടുന്ന കാര്യങ്ങൾ ശരിയായിത്തന്നെ ചെയ്യണം.
  • പതിരില്ലാത്ത കതിരില്ല : ദോഷവശങ്ങളില്ലാത്ത ഒരു കാര്യവുമില്ല.
  • വേലി തന്നെ വിളവ് തിന്നുക : സംരക്ഷിക്കേണ്ടവർ തന്നെ ചൂക്ഷണം ചെയ്യുക.
  • വിതച്ചത് കൊയ്യും : അവനവന്റെ പ്രവർത്തികൾക്കുള്ള ഫലം ലഭിക്കും.
  • ഉടമയുടെ കണ്ണ് ഒന്നാം തരം വളം : കൃഷിക്ക് ഏറ്റവും ഉത്തമമായ വളം ഉടമസ്ഥന്റെ നോട്ടമാണ്.
  • പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയണം : ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് നല്ലതല്ല.
  • അമരത്തടത്തിൽ തവള കരയണം: അമര കൃഷിക്ക്‌ നല്ല തോതിൽ വെള്ളത്തിന്റെ ആവശ്യമുണ്ട്.
English Summary: A few farming proverbs between farming methods and tips

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds