1. Environment and Lifestyle

Areca Nut: ഗുണങ്ങളും ദോഷങ്ങളുമടങ്ങിയ അടയ്ക്ക; അറിയാം ഉപയോഗങ്ങൾ

ഇത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. വെറ്റില മുറുക്കുന്നതിനായി ഉപയോഗിക്കുന്നതിലെ പ്രധാനപ്പെട്ട വസ്തുവാണ് അടയ്ക്ക. മധുരവും എന്നാൽ ചവർപ്പ് കലർന്ന രുചിയാണ് ഇതിന് ഉള്ളത്. കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ലഹരി പദാർത്ഥങ്ങളിൽ ഒന്നാണ് പാക്ക്.

Saranya Sasidharan
Areca Nut:  Health Benefits and other uses
Areca Nut: Health Benefits and other uses

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് അടയ്ക്ക. കവുങ്ങിൽ നിന്ന് ലഭിക്കുന്ന ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. മേഘാലയയിൽ ഇതിനെ ഖ്വായ് എന്നും അസം, നാഗാലാൻ്റ് എന്നിവിടങ്ങളിൽ കുവാ എന്നും, മിസോറാമിൽ കുഹ്വാ എന്നുമാണ് ഇതിനെ അറിയപ്പെടുന്നത്. എന്നാൽ ചിലയിടങ്ങിൽ ഇതിനെ പാക്ക് എന്നും പറയുന്നു. അതിന് കാരണം അത് പാക്കിൽ ഉപയോഗിക്കുന്ന വസ്തു ആയത് കൊണ്ടാണ്.

ഇത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. വെറ്റില മുറുക്കുന്നതിനായി ഉപയോഗിക്കുന്നതിലെ പ്രധാനപ്പെട്ട വസ്തുവാണ് അടയ്ക്ക. മധുരവും എന്നാൽ ചവർപ്പ് കലർന്ന രുചിയാണ് ഇതിന് ഉള്ളത്. കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ലഹരി പദാർത്ഥങ്ങളിൽ ഒന്നാണ് പാക്ക്. എന്നാൽ മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് ഇതിന് വീര്യം കുറവാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത.

അടക്കയിൽ അടങ്ങിയിരുക്കുന്ന അരിക്കോളൈൻ എന്ന ഔഷധം നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈൽകോളെൻ എന്ന രാസ പദാർത്ഥത്തിന് സമാനമാണ്. ഇതിന് നിക്കോട്ടിനത എന്ന

ഗുണങ്ങളുണ്ട്. പച്ചപ്പാക്കും വേവിച്ചെടുത്ത പച്ചപ്പാക്കും ഔഷധ ഗുണങ്ങൾ ഉള്ളവയാണ്. മാത്രമല്ല ഇത് ദഹന സഹായി കൂടിയാണ്. ആയുർവേദത്തിൽ ഔഷധ നിർമാണത്തിന് ഉണക്കിയ പാക്കും വേവിച്ചുണക്കിയ പാക്കും ഉപയോഗിക്കാറുണ്ട്. ഇത് നാവിൽ രുചി ഉണ്ടാക്കുന്നതിനും ദഹനം, ശോധന എന്നിവയ്ക്കും വളരെ നല്ലതാണ്. വെറ്റില കൂടാതെ പാക്ക് മാത്രം കഴിക്കുന്നത് വിളർച്ച, അനീമിയ എന്നീ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. എന്നാൽ വേവിച്ചുണക്കിയ പാക്ക് പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പാക്ക് പല സ്ഥലങ്ങളിലും ഔഷധമായും അല്ലാതെയും ഉപയോഗിക്കാറുണ്ട്.

പഴുത്ത അടയ്ക്കയെ എടുത്ത തോട് കളഞ്ഞ് കയറ്റ് മതി ചെയ്യാറുണ്ട്. ഇതിനെ കൊട്ടടക്ക എന്നാണ് പറയുന്നത്. പഴുത്ത അടക്ക വെറ്റില മുറുക്കാൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്, എന്നാൽ ഇത് വാതം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

പച്ച അടക്ക കൂടുതലായി ചവച്ച് ഇറക്കിയാൽ അത് തല കറക്കം, ബോധക്ഷയം എന്നിവ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതിനെ പാക്ക് ചൊരുക്കുക എന്ന് പറയാറുണ്ട്.

പാലിൽ ഉണക്കി പൊടിച്ച അടക്കയുടെ കൂടെ പഞ്ചസാരയും തേനും ചേർത്ത് കഴിക്കുന്നത് അതിസാരം, ഗ്രഹണി, വയറുവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് കശമനം ലഭിക്കുന്നു.

കരിങ്ങാലിക്കാതലും അടക്ക ചുട്ട കരിയും സമാസമം ചേർത്ത് പൊടിച്ച് അതിൻ്റെ കാൽഭാഗം ഇലവംഗത്തൊലിയും ചേർത്ത് പല്ല് തേക്കുന്നത് ചില ദന്ത രോഗങ്ങൾക്ക് ശമനമുണ്ടാകും.

പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്ന പാക്കുകളിൽ ചുണ്ണാമ്പോ അല്ലെങ്കിൽ പുകയിലയോ വീര്യം കൂടുന്നതിനായി ചേർക്കാറുണ്ട്. ഇത് അർബുദത്തിന് കാരണമാകാറും ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചെവിയിൽ വെള്ളം കയറിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും…

English Summary: Areca Nut: Health Benefits and other uses

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds