സൗന്ദര്യം കൂട്ടുന്നതിനായി പല മാർഗ്ഗങ്ങളും തേടുന്നവരുണ്ട്. എന്നാൽ സാധാരണ വെള്ളം ഉപയോഗിച്ചും സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. ശാരീരികാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യപ്രശ്‌നങ്ങൾ മാറ്റാനും വെള്ളം നല്ലതാണ്. ഒട്ടും ചെലവില്ലാതെ വെറും വെള്ളം കൊണ്ട് നമ്മുടെ സൗന്ദര്യ പ്രശ്‌നങ്ങൾ എങ്ങനെ മാറ്റാമെന്ന് നോക്കാം.
- ധാരാളം വെള്ളം കുടിക്കുക. ചുരുങ്ങിയത് ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ അവയവങ്ങള്‍ ക്ലീനാക്കി വയ്ക്കാനും അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാനും മാത്രമല്ല ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ യുവത്വം നിലനിര്‍തതാനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മം വരണ്ട് പോകാതെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും നല്ലതാണ്. ചര്‍മ്മം ക്ലീനാക്കാനും ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും മുഖക്കുരു പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും നല്ല ക്ലിയര്‍ സ്‌കിന്‍ ലഭിക്കാനുമെല്ലാം വെള്ളം സഹായിക്കുന്നു.
- മുഖത്ത് ആവി പിടിക്കുന്നത് കഫക്കെട്ടിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍, അമിതമായി ആവി പിടിക്കാതെനോക്കണം എന്ന് മാത്രം. ഇത് ചര്‍മ്മപാളികളിലേയ്ക്ക് ഇറങ്ങി ചെന്ന് ചര്‍മ്മത്തെ നല്ലപോലെ ക്ലെന്‍സ് ചെയ്യുന്നു. അടഞ്ഞു കിടക്കുന്ന ചര്‍മ്മ കോശങ്ങള്‍ തുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മകോശങ്ങള്‍ അടഞ്ഞ് പോകുന്നത് വഴിയാണ് പലപ്പോഴും മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ആവി പിടിക്കുമ്പോള്‍ ചര്‍മ്മകോശങ്ങള്‍ തുറക്കുകയും ഇത് മുഖക്കുരു തടയാനും സെബം അമിതമായി ഉല്‍പാദിപ്പക്കാതിരിക്കാനും സഹായിക്കുന്നു. മൃതകോശങ്ങള്‍ അടിഞ്ഞ് കൂടുന്നത് തടയാനും ഇത് നല്ലതാണ്. ഇത് കൂടാതെ, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുഖകാന്തിയ്ക്ക് നിസ്സാരം ഐസ് ക്യൂബ് മതി
- രാവിലെ എഴുന്നേറ്റ വഴിയേ, പല്ലു തേക്കുന്നതിന് മുൻപ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മ്മം ക്ലിയറാകുന്നതിനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിക്കുന്നതിനും അങ്ങനെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകളും മുഖക്കുരുവും ഇല്ലാതാക്കാനും ഇത് നല്ലതാണ്. ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.
Share your comments