പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. യൗവനപ്രായത്തിലേയ്ക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നതെങ്കിലും, ഭക്ഷണക്രമം, വൃത്തിഹീനത എന്നിവയൊക്കെ മുഖക്കുരുവിന് കാരണമാകാം. കുരുക്കള്‍ മാറിയാലും ഇതിൻറെ പാടുകള്‍ അവിടെ അവശേഷിപ്പിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാൻ ഏറ്റവും മികച്ചതാണ് പഴത്തൊലി. പഴത്തൊലി രണ്ട് രീതിയിൽ ഉപയോഗിച്ച് മുഖക്കുരുവിന് പരിഹാരം കാണാം.
ബന്ധപ്പെട്ട വാർത്തകൾ: പഴത്തൊലി കൊണ്ട് ചായ കുടിച്ച് നോക്കൂ… ശരീരത്തിനുണ്ടാകുന്നത് അത്ഭുതരമായ മാറ്റങ്ങൾ
- മുഖം നല്ല പോലെ കഴുകിയ ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക. അതിനുശേഷം പഴത്തൊലി ഉപയോഗിച്ച് ഏകദേശം 10 മിനിറ്റ് നേരം മുഖത്ത് മസാജ് ചെയ്യുക. പഴത്തൊലി കഷ്ണം ബ്രൗൺ നിറം ആവുകയാണെങ്കിൽ പകരം പുതിയ കഷ്ണം ഉപയോഗിക്കുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വയറിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മുഖക്കുരുവിന് കാരണമാകാം
- ഒരു ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലിയും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം പാടുകളുള്ള ഭാഗത്ത് ഇത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നാരങ്ങ സ്വാഭാവികമായും ആസിഡാണ്, ഇത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
- After washing your face well, wipe it with a cotton cloth. Then massage the face with the peel of the banana for about 10 minutes. If the piece of fruit peel turns brown in color, use a new piece instead. Wash your face after about 20 minutes. This can be done twice or thrice a week.
- Add one teaspoon of crushed banana peel and one teaspoon of lemon juice and mix well. Then apply it on the affected area. After 15 minutes, wash your face with warm water. Lemon is naturally acidic, which helps eliminate acne-causing bacteria present on the skin.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments