<
  1. Environment and Lifestyle

നമ്മുടെ ജീവിതചര്യ യുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ അറിയാതെ പോകരുത്

നമ്മുടെ ജീവിതചര്യയും ആരോഗ്യ രീതികളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ പൂർവികർ പകർന്നുനൽകിയ നിരവധി പഴഞ്ചൊല്ലുകൾ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട അർത്ഥവത്തായ പഴഞ്ചൊല്ലുകൾ നിങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Priyanka Menon

നമ്മുടെ ജീവിതചര്യയും ആരോഗ്യ രീതികളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ പൂർവികർ പകർന്നുനൽകിയ നിരവധി പഴഞ്ചൊല്ലുകൾ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട അർത്ഥവത്തായ പഴഞ്ചൊല്ലുകൾ നിങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

  1. കണ്ണിൽ കുരുവിന് കയ്യിൽ ചൂട്

നമ്മുടെ കണ്ണിലൊരു കുരു വന്നാൽ ഉള്ളങ്കയ്യിൽ വിരലുകൾ ഉരസി ആ ചൂട് കുരുവിൽ കൊള്ളിച്ചാൽ കുരു പെട്ടെന്ന് ഭേദമാകും.

  1. അരവയർ ഉണ്ടാൽ ആരോഗ്യം

വയറുനിറയെ ഭക്ഷണം കഴിക്കരുത് എന്നാണ് ഈ പഴഞ്ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. അരവയർ കാലിയായി വയ്ക്കുന്നതു മൂലം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു

  1. ആധി കൂടിയാൽ വ്യാധി

അമിതമായ ആകുലതകൾ നിങ്ങളെ ഒരു രോഗിയാക്കി മാറ്റുമെന്ന് ശാസ്ത്രം പറയുന്നു.

  1. അടിയിൽ എണ്ണ തേച്ചാൽ തലവരെ

ഉള്ളം കാലിൽ എണ്ണ തേച്ചാൽ ഫലം തലവര ലഭിക്കും.

  1. ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത

ഉപവാസം ഏറ്റവും നല്ല ഔഷധമാണെന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.

  1. നേത്രാമയേ ത്രിഫല

നേത്രരോഗങ്ങൾക്ക് ത്രിഫലയെക്കാൾ മികച്ചത് ഒന്നില്ല.

  1. രാത്രി കഞ്ഞി രാവണനും ദഹിക്കില്ല

രാത്രിയിൽ കഞ്ഞി കുടിച്ചാൽ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കില്ല എന്ന് അർത്ഥം.

  1. അമിതമായാൽ അമൃതും വിഷം

എത്ര രുചിയുള്ള ഭക്ഷണമായാലും അമിതമായി കഴിക്കരുത്.

  1. ചോര കൂടാൻ ചീര

ചീര അമിതമായി കഴിക്കുന്നത് രക്ത വർദ്ധനവിന് ഗുണം ചെയ്യും.

  1. ചക്കയ്ക്ക്‌ ചുക്ക് മാങ്ങയ്ക്ക് തേങ്ങ

ചക്കയും മാങ്ങയും കഴിച്ചുണ്ടാകുന്ന ദഹനക്കേട് മാറുവാൻ യഥാവിധി ചുക്കും തേങ്ങയും കഴിക്കുക.

English Summary: Do not miss the proverbs related to our lifestyle

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds