ആരോഗ്യത്തിൽ മാത്രമല്ല വെണ്ടയ്ക്ക ഉപയോഗിക്കുന്നത്, മുടിയുടെ സൗന്ദര്യത്തിനും ഉപയോഗിക്കാറുണ്ട്. മുടി പൊഴിയുന്നതും വളരാതിരിക്കുന്നതും, അല്ലെങ്കിൽ നരയ്ക്കുന്നതും പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മുടിയുടെ പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് വിവിധ തരത്തിലുള്ള എണ്ണകളും, ഷാംപൂകളും ഹെയർ കണ്ടീഷണറുകളും പരീക്ഷിച്ച് നോക്കാറുണ്ട്, എന്നാൽ ചിലപ്പോൾ ഇതിന് പരിഹാരം ലഭിക്കില്ല, പല തരത്തിലുള്ള ഉത്പ്പന്നങ്ങൾ ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും അതൊന്നും തന്നെ മുടിയ്ക്ക് ശാശ്വത പരിഹാരമല്ല . മാത്രമല്ല ഇതൊക്കെ കെമിക്കൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇതൊന്നും മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതുമല്ല...
ഇനി മുടിയുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ദൂരെ പോകേണ്ടതില്ല, മറിച്ച് വീട്ടിൽ എപ്പോഴും കാണപ്പെടുന്ന പച്ചക്കറികളിലൊന്നായ വെണ്ടയ്ക്ക കൊണ്ട് മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം..മുടി കൊഴിയുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാനസിക പ്രശ്നം, പൊടി പടലങ്ങൾ, മുടിയെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാത്തത് കൊണ്ടും, വേണ്ട വിധത്തിൽ വൈറ്റമിൻ പോഷക സംബന്ധമായ ആഹാരങ്ങൾ കഴിക്കാത്തത് കൊണ്ടുമൊക്കെ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കാം.
മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ഹെർബൽ പായ്ക്ക് വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കാം, മാത്രമല്ല നല്ലൊരു കണ്ടീഷണർ കൂടിയാണ് വെണ്ടയ്ക്ക. ഇത് മുടികൊഴിച്ചിലിനും, മുടിയുടെവളർച്ചയ്ക്കും വളരെ നല്ലതാണ്!
വൈറ്റമിൻ എയുടെ കലവറയാണ് ഈ പച്ചക്കറി, മാത്രമല്ല ഇത് നിയാസിൻ, സിങ്ക്, കോപ്പർ, അയേൺ, ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. തലമുടി മോയ്സ്ചുറൈസ് ആക്കുന്നതിനും ഡാമേജ് ആക്കാതെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന കെമിക്കൽ അടങ്ങിയ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിച്ചെന്ന് വരാം, അതിന് ഉത്തമ പരിഹാരമാണ് ഇത്.
വെണ്ടയ്ക്ക കണ്ടീഷണർ എങ്ങനെ ഉണ്ടാക്കാം?
വെണ്ടയ്ക്ക എടുത്ത് അരിഞ്ഞ് എടുക്കാം, ഇത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക, ചെറിയ തീയിൽ വേണം വേവിച്ചെടുക്കേണ്ടത്. വെണ്ടയ്ക്കയിൽ ഉള്ള പശ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങും... നല്ല മണം കിട്ടുന്നതിന് വേണ്ടി എതെങ്കിലും എസൻഷ്യൽ ഓയിൽ ഒഴിക്കാവുന്നതാണ്. നന്നായി തണുത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
മുടി നന്നായി കഴുകി എടുക്കാം എണ്ണ മയമുണ്ടെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. തല നന്നായി ഉണങ്ങിയ ശേഷം മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. മസാജ് ചെയ്തതിന് ശേഷം മുടി നന്നായി വൃത്തിയായി കഴുകാം. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് മുടി ഗ്ലോ ആകുന്നതിനും ഡ്രൈ ആകാതിരിക്കുവാനും സഹായിക്കും.
വെണ്ടയ്ക്ക കൊണ്ട് എണ്ണ
നാലോ അല്ലെങ്ക അഞ്ചോ വെണ്ടയ്ക്ക എടുക്കണം ശേഷം നന്നായി കഴുകി അരിഞ്ഞെടുക്കുക, ഒരു പാൻ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒലീവ് ഓയിലോ ചേർത്ത് നന്നായി കാച്ചി എടുക്കുക. ഇതിൻ്റെ കൂടെ നാരങ്ങാ നീരും ചേർക്കാവുന്നതാണ്. ഇങ്ങനെ കാച്ചി എടുത്ത എണ്ണ അരിച്ചെടുത്ത് മാറ്റി വെക്കുക. ഇത് നിങ്ങൾക്ക് കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക, നന്നായി മസാജ് ചെയ്തതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Share your comments