<
  1. Environment and Lifestyle

വെറും വയറ്റില്‍ ഇഞ്ചി ചവച്ചരച്ച് കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങളുണ്ടാകും

ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമാണ് ഇഞ്ചി. രുചിയിലും ഗുണത്തിലും സവിശേഷത ഏറെയുള്ള ഇഞ്ചി ചവച്ചരച്ച് കഴിയ്ക്കുന്നത് ശരീരത്തിന് മികച്ച ഫലം തരും.

Anju M U

ഭക്ഷണത്തിൽ ഔഷധമൂല്യങ്ങളുള്ള പദാർഥങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇന്നത്തെ കാലത്തെ ജീവിതചൈര്യ രോഗങ്ങൾക്കെതിരെ മികച്ച പോംവഴി വീട്ടിൽ തന്നെയാണുള്ളതെന്നും പഠനങ്ങൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം തരും 'ഇഞ്ചിചായ'

ആരോഗ്യത്തിന് ഇങ്ങനെ സഹായകരമാകുന്ന ആയുർവേദ ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയും ശരീരത്തിന് പലതരത്തിൽ പ്രയോജനകരമാകുന്നുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമാണ് ഇഞ്ചി. പല ഭക്ഷണ വസ്തുക്കളിലും രുചിയ്ക്കും മണത്തിനുമായി ചേര്‍ക്കുന്ന ഇഞ്ചി അകാല നരയ്ക്കും താരനും പ്രതിവിധിയാണ്. കൂടാതെ, ഇഞ്ചി ചില പ്രത്യേക രീതിയിൽ ഭക്ഷിക്കുകയാണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ആരോഗ്യഗുണങ്ങൾ ലഭിക്കും.

ഒരു ചെറിയ കഷ്ണം ഇഞ്ചി ദിവസവും ശീലമാക്കിയാൽ ദഹനപ്രശ്നങ്ങൾക്കും അമിത ശരീരഭാരത്തിനും തുടങ്ങി നിങ്ങളെ അലട്ടുന്ന ഒട്ടനവധി അനാരോഗ്യങ്ങൾക്കുള്ള ഒറ്റമൂലിയാകും. അതായത്, രുചിയിലും ഗുണത്തിലും സവിശേഷത ഏറെയുള്ള ഇഞ്ചി ചവച്ചരച്ച് കഴിയ്ക്കുന്നത് ശരീരത്തിന് മികച്ച ഫലം തരും. എങ്ങനെയാണ് ഇത് ശരീരത്തെ സഹായിക്കുന്നതെന്ന് ചുവടെ വിവരിക്കുന്നു.

പനിയ്ക്ക് ഒറ്റമൂലി

ഇഞ്ചിയിലുള്ള ആന്റിഹിസ്റ്റാമൈൻ ഗുണങ്ങൾ ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, ആസ്ത്മ തുടങ്ങിയ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ശ്വാസകോശ നാളത്തിന്റെ സങ്കോചത്തെ തടയുന്നതിനും അലർജികളെ പ്രതിരോധിക്കാനും ഇഞ്ചി ദിവസവും രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കാം. പരമ്പരാഗത ഔഷധങ്ങളിലും പേരുകേട്ട ഇഞ്ചി ശരീരത്തിലെ അണുബാധകളെയും മറ്റ് രോഗങ്ങളെയും തടഞ്ഞ് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 2 ആഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറയ്ക്കാൻ വീട്ടിലുണ്ടാക്കാം ഈ 5 പാനീയങ്ങൾ

അമിതവണ്ണം

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പ്രകൃതിദത്ത വഴിയാണ് ഇഞ്ചി. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാൻ ഇഞ്ചി സഹായിക്കും. തടി കുറയ്ക്കാനും ഇത് മികച്ച പ്രകൃതിദത്ത മരുന്നാണ്. ഒരു ചെറിയ കഷ്ണം ചവച്ചരച്ച് കഴിക്കുകയാണെങ്കിൽ ശരീരത്തിലെ മെറ്റബോളിസം ശക്തിപ്പെടുത്തുന്നതിനും ദഹനത്തിനും സഹായിക്കുന്നു. കൊഴിപ്പിനെ കത്തിച്ചുകളഞ്ഞ് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി പരിഹാരമാകുന്നുണ്ട്. ഇങ്ങനെ തടി കുറയ്ക്കാന്‍ സാധിക്കും.

ആർത്തവ ആശ്വാസം

ആർത്തവ കാലത്ത് ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ശീലമാക്കുക. ആർത്തവ വേദന കുറയ്ക്കുകയും കഠിനമായ വേദനയെ ശമിപ്പിക്കുന്നതിനും ഈ സവിശേഷ പാനീയത്തിന് സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വൃക്കരോഗമുള്ളവര്‍ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ശരീരത്തിലെ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുന്നതിനും ഇഞ്ചിയ്ക്ക് സാധിക്കും. മാത്രമല്ല, ഇങ്ങനെ വേദനയെ ലഘൂകരിക്കാനും സാധിക്കുന്നതാണ്. അണ്ഡാശയ, വൻകുടൽ അർബുദ സാധ്യതകളിൽ നിന്ന് മുക്തി നേടാനും ഒരുപരിധി വരെ ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്.

വയറുവേദനയിൽ നിന്നും ദഹനക്കേടിൽ നിന്നും മുക്തി

വയറിന്റെ ആരോഗ്യത്തിനും ഇഞ്ചി ചവച്ച് കഴിക്കുക. പ്രോട്ടീനെ വിഘടിക്കുന്നത് ത്വരിതപ്പെടുത്തുകയും എൻസൈം സ്രവണം വർധിപ്പിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നതിനും ഇത് നല്ലതാണ്. അതിനാൽ തന്നെ വയറുവേദന, വയറുവീർപ്പ്, ദഹനക്കേട് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ ഇഞ്ചി കഴിച്ച് സുഖപ്പെടുത്താം.
ദഹനരസങ്ങളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിലൂടെ ഇഞ്ചി വിശപ്പിനെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

English Summary: Do You Have The Habit Of Chewing Ginger In Empty Stomach? Then Your Body Might Have These Changes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds