ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെ ഒന്നാമതാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിൻ്റെ അളവ് വലിയ തോതിൽ കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൊളസ്ട്രോളിൻ്റെ അളവിൽ മാറ്റങ്ങൾ വന്നാൽ ശ്രദ്ധിക്കേണ്ടതാണ് എന്ന് മാത്രമല്ല വൈദ്യ സഹായവും തേടേണ്ടതാണ്.
കൊളസ്ട്രാൾ കൂടാതിരിക്കാൻ എന്ത് കഴിക്കുന്നു എന്നത് പ്രധാനമാണ്, അതിന് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നു എന്നത് ശ്രദ്ധിക്കണം. ചില ഭക്ഷണ പദാർത്ഥങ്ങൾ നമുക്ക് വേണ്ട ആരോഗ്യം തരും എന്ന് മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
എന്തൊക്കെയാണ് ആരോഗ്യം നൽകുന്ന പാനീയങ്ങൾ
ഗ്രീൻ ടീ
മലയാളികൾക്കിടയിൽ അത്ര പ്രശസ്തി അല്ലെങ്കിലും ഗ്രീൻ ടീയുടെ ഗുണങ്ങൾ വളരെ വലുതാണ്. കൊളസ്ട്രോൾ ഉള്ളവർക്ക് ശീലമാക്കാൻ പറ്റുന്ന പാനീയങ്ങളിൽ ഒന്നാണിത്. ഗ്രീൻ ടീയിലെ ടാന്നിൻസ് ശരീരത്തിൽ നിന്ന് ഉയർന്ന കൊളസ്ട്രോൾ കുറച്ച് നമ്മെ ആരോഗ്യവാനായി ഇരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ...
തക്കാളി ജ്യൂസ്
തക്കാളി പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യത്തിനും ഇത് വളരെ നല്ലതാണ്. തക്കാളി ജ്യൂസിലുള്ള ഫൈബറും നിയാസിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു, കാരണം വൈറ്റമിൻ എ, കെ, ബി1, ബി3, ബി5, ബി7 എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ഇത്. തക്കാളി ജ്യൂസ് ആക്കി കുടിക്കുന്നതോ അല്ലെങ്കിൽ വെറുതേ കഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതാണ്.
സോയാ പാൽ
വളരെ വ്യത്യസ്തമായ ഒന്നാണ് സോയാ പാൽ. സോയാ പാലിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ എ, ഫോസ്ഫറസ്, സിങ്ക്, എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ കൊഴുപ്പ് വളരെ കുറച്ച് മാത്രമാണ് അടങ്ങിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത് ഭക്ഷണത്തി. ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദയ രോഗമുള്ളവർക്കും ഇത് നല്ലതാണ്.
ഓട്സ് പാൽ
ബീറ്റ ഗ്ലൂക്കനുകൾ അടങ്ങിയ ഓട്സ് പാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് മാത്രമല്ല ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഹൃയത്തിന് ഗുണം ചെയ്യുന്ന ലയിക്കുന്ന നാരുകൾ ഈ പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സ് മിൽക്കിലെ നാരുകൾ കുടലിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു, അത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നു. ദിവസേന ഇത് കഴിക്കുന്നത് മോശം കൊളസ്ട്രോൾ ആയ എൽ.ഡി.എൽ കൊളസ്ട്രോളിനെ കുറയ്ക്കുന്നു.
ഡാർക്ക് ചോക്കളേറ്റ് മിൽക്ക്
ഡാർക്ക് ചോക്കളേറ്റ് കൊളസ്ട്രോൾ കുറയ്ക്കുമോ എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ പറ്റും. കൊക്കോ പൊടിയിൽ നിന്നാണ് ഡാർക്ക് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. ഈ പൊടിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, ഫ്ലവനോയിഡ്സ് എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പോളിഫെനോൾസ് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു,, അങ്ങനെ രക്ത സമ്മർദ്ദം, പ്രമേഹം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഡാർക്ക് ചോക്കളേറ്റ് പാലിൽ ചേർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: സസ്യാധിഷ്ഠിത പാൽ പാലിന് പകരമോ?
Share your comments