ഭംഗിയുള്ള കൈവിരലുകളും നഖങ്ങളും ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. പലപ്പോഴും വണ്ണം കൂടിയ വിരലുകൾ ഒരു അഭംഗിയായി അനുഭവപ്പെടുന്നവരുമുണ്ട്. ശാരീരിക പ്രകൃതവും വിരലുകളും തമ്മിൽ ബന്ധമുണ്ടാകും.
എങ്കിലും, പ്ലസ് സൈസായി ഉള്ളവർക്ക് മെലിഞ്ഞ വിരലുകളുണ്ടാവണമെന്നില്ല. എന്നാൽ ചില ഡയറ്റിങ്ങിലൂടെ ഇത് സാധ്യമാക്കാം. നിങ്ങളുടെ കൈത്തണ്ടയും വിരലുകളും ആകൃതിയിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള വ്യായാമങ്ങളാണ് (Finger exercise) ഇവിടെ വിവരിക്കുന്നത്.
വിരൽ നീട്ടി വ്യായാമം
ഇതിനായി, നിങ്ങളുടെ കൈപ്പത്തികൾ ഒരു മേശയിലോ പരന്ന പ്രതലത്തിലോ വയ്ക്കുക. ശേഷം അവ മറ്റേ കൈകൊണ്ട് പരത്തുക. ഇപ്പോൾ വിരലുകൾ വളയ്ക്കാതെ, ഉപരിതലത്തിൽ വച്ചിരിക്കുന്ന കൈകൾ നിങ്ങൾക്ക് കഴിയുന്നത്ര നീട്ടി 30 മുതൽ 60 സെക്കൻഡ് വരെ ഈ പോസിൽ പിടിക്കാം. രണ്ട് കൈകൾ കൊണ്ടും ഇത് 4 തവണയെങ്കിലും ചെയ്യുക. ഒരു ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്.
വിരൽ ഉയർത്തൽ
കൈകൾ മേശപ്പുറത്ത് വച്ചാണ് ഈ വ്യായാമം ചെയ്യുന്നത്. ഇതിനായി കൈപ്പത്തി മുറുക്കി പിടിച്ച് മേശപ്പുറത്ത് വയ്ക്കുക. ശേഷം ഓരോ വിരലും ഉയർത്തി ഒന്നോ രണ്ടോ സെക്കൻഡ് വരെ പിടിക്കുക. ഓരോ വിരലിലും കുറഞ്ഞത് 12 മുതൽ 15 തവണ വരെ ഈ വ്യായാമം ആവർത്തിക്കുക.
ഗ്രിപ്പ് വ്യായാമം
ഗ്രിപ്പ് എക്സർസൈസ് ഉപയോഗിച്ച് നിങ്ങളുടെ വിരലുകളുടെ കനം കുറയ്ക്കാനാകും. എന്നാൽ ബലമുള്ള കൈവിരലുകളും ഈ വ്യായാമത്തിലൂടെ ലഭിക്കുന്നതാണ്. ഇത് ചെയ്യുന്നതിനായി നിങ്ങൾക്ക് പ്രെസ് ബോളോ അല്ലെങ്കിൽ ടെന്നീസ് ബോളോ ഉപയോഗിക്കാം. നിങ്ങളുടെ കൈപ്പത്തിയിൽ പന്ത് പിടിച്ച് 2 മുതൽ 3 സെക്കൻഡ് വരെ അമർത്തുക. ഈ വ്യായാമം രണ്ട് കൈകൾ കൊണ്ടും 15 മുതൽ 20 തവണ വരെ ചെയ്യണം. നിങ്ങൾ ഇത് ദിവസവും ചെയ്യേണ്ടതില്ല. 2 ദിവസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: നഖം കടിക്കുന്ന ശീലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു; എങ്ങനെ ഒഴിവാക്കാം?
ക്ലോ വ്യായാമം
നിങ്ങളുടെ കൈകൾ മെലിഞ്ഞതും വഴക്കമുള്ളതുമാക്കാൻ ഈ വ്യായാമം ഉപകരിക്കും. നിങ്ങളുടെ കൈകൾ പൂർണമായും നീട്ടി വിരലുകളുടെ അഗ്രം ഉപയോഗിച്ച് വിരലുകളുടെ ആരംഭ സ്ഥാനത്ത് സ്പർശിക്കുക. ഈ പോസ് 40 മുതൽ 50 സെക്കൻഡ് വരെ പിടിക്കുക. തുടർന്ന് വിരലുകളെ സ്വതന്ത്രമാക്കി വിടുക.
ഇതിന് പുറമെ, ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യുന്നവരും കമ്പ്യൂട്ടറിൽ അധികമായി പണി എടുക്കുന്നവരും ചില വ്യായാമങ്ങൾ കൈകൾക്കായി ചെയ്യുന്നത് നല്ലതാണ്. അതായത്, നിങ്ങളുടെ കൈകൾ വശങ്ങളിൽ ചേർത്ത് നേരെ നിൽക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം
ശേഷം, ഒരു കൈ തോളിന്റെ ഉയരത്തിൽ ഉയർത്തി പിടിച്ച് എതിർവശത്തേക്ക് കൊണ്ടുപോകുക. തുടർന്ന് മറ്റേ കൈയുടെ സഹായത്തോടെ അതിനെ കൂടുതൽ വലിക്കുക. മറുവശത്തെ കൈയും ഇതുപോലെ ആവർത്തിക്കുക.
Share your comments