കട്ടിയുള്ള തിളങ്ങുന്ന മുടി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ എല്ലാ പൊടിക്കൈകളും പ്രയോഗിച്ച് നോക്കിയിട്ടും വിചാരിച്ച ഫലം കിട്ടണമെന്നുമില്ല. അഴകാർന്ന, ആരോഗ്യമുള്ള മുടിയ്ക്കായി താരനെയും മുടി കൊഴിച്ചിലിനെയും അകറ്റി നിർത്തണമെന്നത് മാത്രമല്ല, മുടിയെ പരിപാലിച്ച് കൊണ്ടുപോകുന്നതിലും നല്ല ശ്രദ്ധ നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
ഇത്തരത്തിൽ നിങ്ങൾ മുടി മുറിയ്ക്കുമ്പോഴും, കഴുകുമ്പോഴും, ഉറങ്ങുന്നതിന് മുമ്പുമെല്ലാം വളരെ ശ്രദ്ധ നൽകണം. ഇങ്ങനെ കേശവളർച്ച (hair care) ഉറപ്പാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ വിവരിക്കുന്നു.
ദിവസവും മുടി കഴുകുമ്പോൾ (When washing hair daily)
എല്ലാ ദിവസവും തലമുടി കഴുകുന്ന ശീലമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഹെയർസ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ്. ഷാംപൂ തുടർച്ചയായി ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുടിയിലെ എണ്ണമയം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും. മാത്രമല്ല, ഷാംപൂ ഉപയോഗിക്കുന്നതിന് മുൻപ് മുടി നന്നായി കഴുകുന്നതിൽ ശ്രദ്ധിക്കുക.
-
മുടിയിൽ പ്രയോഗിക്കുന്ന ഉൽപന്നങ്ങൾ (Products applying to the hair)
മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇതിൽ വിട്ടുവീഴ്ച വരുത്തിയാൽ മുടിയുടെ ആരോഗ്യത്തെയും ഭംഗിയെയും അത് സാരമായി ബാധിക്കും.
വരണ്ട മുടിയോ പാറിപ്പറന്ന മുടിയോ ആണെങ്കിൽ മുടിയ്ക്ക് തിളക്കം നൽകാനായി ഹെയർ സിറം തെരഞ്ഞെടുക്കാം. ഹെയർ സ്പ്രേകളും മുടിയ്ക്ക് അനുസരിച്ച് തെരഞ്ഞെടുത്ത് ഉപയോഗിക്കാം.
-
തലയിണയിലും ശ്രദ്ധിക്കാം (Use soft pillow covers)
നിങ്ങൾ ഉറങ്ങുമ്പോഴും മുടി കേടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ മുടിയുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നവർ തലയിണ ഉറയുടെ കാര്യത്തിലും കാര്യമായി ശ്രദ്ധിക്കണം. സാറ്റിൻ അല്ലെങ്കിൽ സിൽക്ക് കൊണ്ടുള്ള തലയിണയുറകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം പരുക്കനായ തലയിണ ഉറകൾ മുടി പൊട്ടി പോകുന്നതിനും മറ്റും കാരണമാകും. ഉറങ്ങുമ്പോൾ തലയിണയും മുടിയുമായി സമ്പർക്കത്തിൽ വരുന്നതിനാൽ മൃദുവായ തലയിണയുറകളാണ് ഉപയോഗിക്കേണ്ടത്.
-
ഹെയർസ്റ്റൈൽ മാറ്റാം (Change the hair style)
എന്നും ഒരേ ഹെയർ സ്റ്റൈലാണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ അത് മുടി കൊഴിയാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നും ഒരേ രീതിയിൽ മുടി കെട്ടി വയ്ക്കുന്നത് ദോഷം ചെയ്യും. ഉദാഹരണത്തിന് പോണിടെയിൽ പോലുള്ള ഹെയർസ്റ്റൈലുകൾ ദിവസവും ശീലിച്ചാൽ അത് മുടിയുടെ ടെക്സ്ച്ചറിനെ മോശമാക്കാനുള്ള സാധ്യതയുണ്ട്. മുടി പൊട്ടിപ്പോകാതിരിക്കാൻ മുടിയിൽ പരീക്ഷണം നടത്തുന്നത് നല്ലതാണ്.
-
തണുത്ത വെള്ളം ഉപയോഗിക്കാമോ? (Can use cold water?)
തലമുടിയ്ക്ക് തണുത്ത വെള്ളം മികച്ചതാണ്. എന്നാൽ, തിളക്കമുള്ള മുടി ലഭിക്കാൻ തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് നല്ലതാണ് എന്നതിൽ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. അതുപോലെ മുടി കഴുകുമ്പോൾ നല്ല ശുദ്ധ വെള്ളം തന്നെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ക്ലോറിൻ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ അവ ബക്കറ്റിൽ അടിഞ്ഞ ശേഷം കുളിയ്ക്കുക.
Share your comments