1. Environment and Lifestyle

കൊടുംചൂടിനെ തരണം ചെയ്യാൻ സഹായിക്കുന്ന ചില ടിപ്പുകൾ

കേരളം അതികഠിനമായ ചൂട് അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ഇതിൽനിന്നും രക്ഷപ്പെടാനും നിർജലീകരണം ഉണ്ടാവാതെ നോക്കേണ്ടതും വളരെ പ്രധാനമാണ്. കൊടുംചൂടിൽ നിന്നും രക്ഷ നേടാൻ സഹായകമായ ചില ടിപ്പുകളാണ് വിശദമാക്കുന്നത്.

Meera Sandeep
Here are some tips to help you beat the heatwave
Here are some tips to help you beat the heatwave

കേരളം അതികഠിനമായ ചൂട് അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ,  ഇതിൽനിന്നും രക്ഷപ്പെടാനും നിർജലീകരണം ഉണ്ടാവാതെ നോക്കേണ്ടതും വളരെ പ്രധാനമാണ്. കൊടുംചൂടിൽ നിന്നും രക്ഷ നേടാൻ സഹായകമായ ചില ടിപ്പുകളാണ് വിശദമാക്കുന്നത്.

- ദാഹം തോന്നിയില്ലെങ്കിൽ പോലും, ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് ആദ്യം ചെയ്യേണ്ടത്

- പുറം ജോലികൾ ചൂട് കൂടിയ സമയത്ത് നിർബന്ധമായും ഒഴിവാക്കണം

- രണ്ടുനേരം കുളിക്കാൻ കഴിയുമെങ്കിൽ വളരെ നന്ന്.

ബന്ധപ്പെട്ട വാർത്തകൾ: ചൂടുകാലത്തെ നിർജ്ജലീകരണം മൂലമുണ്ടാകുന്ന കാലവേദനയ്ക്ക് ഇവ പരീക്ഷിച്ചു നോക്കൂ

- വീട്ടിലെ ഏറ്റവും തണുത്ത മുറിയിലേക്ക് രാത്രികാലങ്ങളിൽ മാറണം

- ലൂസായി കിടക്കുന്ന കോട്ടൺ വസ്ത്രം ധരിക്കണം.

- പുറത്തു പോകുന്നത് നിർബന്ധമാണെങ്കിൽ ഒരു തൊപ്പിയും ഒരു കുടയും ഒരു സൺ ഗ്ലാസും! സൺസ്ക്രീൻ ലോഷൻ നന്ന്.

- കൊച്ചു കുട്ടികളെ കാറിനുള്ളിൽ, മറ്റ് വാഹനങ്ങളിൽ അടച്ചിട്ട രീതിയിൽ ഇരുത്തരുത്.

- വീടിനുള്ളിലേക്ക് ഡയറക്ടായി സൺലൈറ്റ് വീഴുന്ന ഭാഗങ്ങൾ കർട്ടൻ ഉപയോഗിച്ച് മറയ്ക്കാം.

- രണ്ടു മുതൽ നാലു മണി വരെ പാചകവേലകൾ വേണ്ടെന്നു വയ്ക്കുക

- വീട്ടിനകത്തു നടക്കുമ്പോൾ ചെരുപ്പിടാതെ നടക്കുക

- പലരും വിശ്വസിക്കുന്നത് ബിയർ കുടിച്ചാൽ ചൂടിന് ശമനം കിട്ടുമെന്നാണ്. പക്ഷെ ബിയർ കൂടുതൽ നിർജലീകരണം ഉണ്ടാക്കും മറ്റ് മദ്യങ്ങളും. ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നത് നല്ലതാണ്.  ഏറ്റവും നല്ലത് വെള്ളം കുടിക്കുക എന്നത് തന്നെയാണ്. 

English Summary: Here are some tips to help you beat the heatwave

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds