എണ്ണ കൂടുതലായി ശരീരത്തിൽ എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ എണ്ണയിൽ വറുത്ത പലഹാരങ്ങള്‍ പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഭക്ഷണവുമാണ്. എണ്ണ കൂടുതൽ ശരീരത്തിലേക്കെത്താത്ത വിധത്തിൽ എങ്ങനെ എണ്ണ പലഹാരങ്ങൾ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനുള്ള ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Mustard Oil: ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്ന്
- ചില പലഹാരങ്ങൾ വറുക്കുമ്പോള്‍ കൂടുതൽ എണ്ണ വലിച്ചെടുക്കുന്നു. വറക്കാൻ സാധനങ്ങൾ എണ്ണയിൽ ഇടുന്നതിന് മുൻപ് എണ്ണ നല്ലവണ്ണം ചൂടായെന്ന് ഉറപ്പാക്കുക. എണ്ണ ചൂടാകുന്നതിന് മുന്‍പ് പൊരിക്കാനിടുന്നത് എണ്ണ അമിതമായി വലിച്ചെടുക്കാൻ കാരണമാകുന്നു. തീ ഓഫാക്കിയതിന് ശേഷം വറുത്ത് കോരാന്‍ പാടില്ല. കാരണം, ഇത് എണ്ണ അമിതമായി വലിക്കുന്നതിന് കാരണമാണ്. അതിനാല്‍ ചൂട് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
- ഭക്ഷണ സാധനങ്ങള്‍ വറുക്കുമ്പോള്‍, അല്ലെങ്കില്‍ പൊരിക്കുമ്പോള്‍ വറുത്ത് കോരിയിടുന്ന പാത്രത്തില്‍ ബട്ടര്‍പേപ്പര്‍ / കിച്ചണ്‍ ടവ്വല്‍ / ടിഷ്യൂ പേപ്പര്‍ ഇവയിൽ ഏതെങ്കിലുമൊന്ന് വയ്ക്കുന്നത് നല്ലതാണ്. വറുത്ത സാധനങ്ങള്‍ ഇതില്‍ ഇട്ട് അതിലെ എണ്ണമയം ഒപ്പി എടുക്കാവുന്നതാണ്. ഇത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.
- ചില സാധനങ്ങള്‍ ബേക്ക് ചെയ്യാം. എണ്ണയില്‍ പൊരിച്ചെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ബേക്ക് ചെയ്യുന്നത്. ഇത് പലഹാരത്തില്‍ എണ്ണമയത്തിൻറെ പ്രശ്‌നം ഉണ്ടാവുന്നില്ല. ഹെല്‍ത്തിയായ ആഹാരം കഴിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. കാരണം, ബേക്ക് ചെയ്യുമ്പോള്‍ എണ്ണയുടെ ആവശ്യം വളരെ കുറവാണ്.
- വറുക്കുകയും പൊരിക്കുകയും ചെയ്യുമ്പോള്‍ സാധാ ചീനചട്ടിയില്‍ ചെയ്യുന്നതിന് പകരം നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇവ അടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും. അമിതമായി എണ്ണ വലിച്ചെടുക്കാതെ, പലഹാരം തയ്യാറാക്കി എടുക്കാനും സഹായിക്കുന്നതാണ്.
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യത്തിന് നന്നല്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് പുറമെ, ഇത് മുടി വേഗത്തില്‍ നരയ്കാനും, ചര്‍മ്മം വരണ്ട് പോകാനും കാരണമാകുന്നു. അതിനാല്‍, വല്ലപ്പോഴും മാത്രം ഇവ കഴിക്കുക. വറുക്കാന്‍ ഉപയോഗിച്ച് എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കുക.
Share your comments