<
  1. Environment and Lifestyle

ഇഞ്ചിയും വെളുത്തുള്ളിയും കേടാകാതെ ഫ്രഷായിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചുവയ്ക്കാം

വെളുത്തുള്ളിയും ഇഞ്ചിയും ഇല്ലാത്ത കറികൾ വളരെ ചുരുങ്ങും. ഇവ രണ്ടും ധാരാളം ആരോഗ്യ ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്. ഇവ നിത്യേനയുള്ള ഭക്ഷണങ്ങളിൽ ചേർക്കുന്നതുകൊണ്ട് കൂടുതൽ അളവിൽ വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നവരാണ് അധികപേരും. പക്ഷെ ചില സമയങ്ങളിൽ ഇവ എളുപ്പത്തിൽ കേടുവന്നുപോകുന്നു. ഇഞ്ചിയും വെളുത്തുള്ളിയും കേടുവരാതെ ഫ്രഷായി എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

Meera Sandeep
How to store Ginger and Garlic fresh without spoiling

- വെളുത്തുള്ളി കൂടുതൽ സൂര്യപ്രകാശമില്ലാത്ത അതായത് ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.  ഇങ്ങനെ സൂക്ഷിക്കുന്നത് വെളുത്തുള്ളിയിലെ ജലാംശം നഷ്ടപ്പെട്ട് പെട്ടെന്ന് ഉണങ്ങിപോകാതിരിക്കാൻ സഹായിക്കും. സൂര്യപ്രകാശമേറ്റാൽ ചിലത് മുളക്കാനും സാധ്യതയുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: രോഗ പ്രതിരോധ ശേഷിക്ക് 5മിനിറ്റിൽ ഉണ്ടാക്കാം ഇഞ്ചി നാരങ്ങ പാനീയവും സാലഡും

- വെളുത്തുള്ളി നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കണം. വെളുത്തുള്ളി നനഞ്ഞതും ഊര്‍പ്പമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. വായുസഞ്ചാരമുള്ള പാത്രത്തില്‍ സൂക്ഷിക്കുന്നതിലൂടെ ദീര്‍ഘകാലം നമുക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കുന്നു.

-  വെളുത്തുള്ളി തൊലി കളഞ്ഞാണ് സൂക്ഷിക്കുന്നതെങ്കിൽ വൃത്തിയാക്കി എയര്‍ടൈറ്റ് ചെയ്ത കണ്ടൈനറിലോ വായു കടക്കാത്ത സിപ് ലോക്കിലോ ഇട്ടശേഷം ഫ്രിഡ്‌ജിൽ സൂക്ഷിക്കണം. 

- ഇഞ്ചി തൊലി കളയാതെ തണുത്ത താപനിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ ദിവസം ഫ്രഷ് ആയി ഇരിക്കാൻ നല്ലത്. സിപ്പ്- ലോക്ക് ബാഗിലും ഇഞ്ചി സൂക്ഷിക്കാവുന്നതാണ്.  വേനലില്‍ ഇഞ്ചി പൂപ്പല്‍ പിടിച്ച് അഴുകിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്  ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തൊലി കളയാതെ ഈര്‍പ്പം ഒട്ടും പറ്റാതെ സിപ്പ് ലോക്ക് ബാഗില്‍ ആക്കി ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. ഇഞ്ചിയില്‍ ഈര്‍പ്പം തട്ടിയാല്‍ അത് പെട്ടെന്ന് ചീഞ്ഞ് പോവുന്നു. അതുകൊണ്ട് ഇപ്രകാരം സൂക്ഷിച്ചാല്‍ മാസങ്ങളോളം ഇരിക്കും.

English Summary: How to store Ginger and Garlic fresh without spoiling

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds