<
  1. Environment and Lifestyle

കണ്ണിൻറെ പ്രശ്‌നങ്ങളെ നേരിടാൻ കണ്മഷി മതി

കണ്മഷിയെഴുതിയ കണ്ണുകൾ സ്ത്രീകൾക്ക് അഴകാണ്. അഴക് മാത്രമല്ല, കണ്ണിൻറെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കണ്‍മഷി. പക്ഷേ ഗുണനിലവാരമില്ലാത്ത കണ്മഷി കണ്ണിൻറെ ആരോഗ്യത്തിന് തന്നെ ദോഷകരമാകും. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കണ്മഷിയായിരിക്കും കൂടുതൽ ഗുണം ചെയ്യുക. പണ്ടുകാലത്ത് കണ്മഷി പ്രധാനമായും ഉപയോഗിച്ചിരുന്നത് കണ്ണിൻറെ ആരോഗ്യത്തിനുവേണ്ടിയായിരുന്നു.

Meera Sandeep
Kajal is enough to deal with eye problems
Kajal is enough to deal with eye problems

കണ്മഷിയെഴുതിയ കണ്ണുകൾ സ്ത്രീകൾക്ക് അഴകാണ്. അഴക് മാത്രമല്ല, കണ്ണിൻറെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമാണ് കണ്‍മഷി. പക്ഷേ ഗുണനിലവാരമില്ലാത്ത കണ്മഷി കണ്ണിൻറെ ആരോഗ്യത്തിന് ദോഷകരമാകും.  വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കണ്മഷിയായിരിക്കും കൂടുതൽ ഗുണം ചെയ്യുക. പണ്ടുകാലത്ത് കണ്മഷി പ്രധാനമായും ഉപയോഗിച്ചിരുന്നത് കണ്ണിൻറെ ആരോഗ്യത്തിനുവേണ്ടിയായിരുന്നു.

കണ്‍മഷിയുടെ ഗുണങ്ങളെ കുറിച്ചും, അത് എങ്ങിനെ വീട്ടിലുണ്ടാക്കാമെന്നതിനെ കുറിച്ചുമാണ് വിവരിക്കുന്നത്.  പണ്ടുകാലത്ത് ചിലര്‍ ഹെര്‍ബ്‌സ് കത്തിച്ചും കണ്‍മഷി ഉണ്ടാക്കിയിരുന്നു.

* കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയുന്നു:  ചിലര്‍ക്ക് കുറേ നേരം സിസ്റ്റത്തില്‍ നോക്കിയിരുന്നാല്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നത് കാണാം. ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരുന്ന പ്രശ്‌നമുണ്ടെങ്കില്‍ കണ്ണില്‍ കണ്മഷി പുരട്ടുന്നത് നല്ലതാണ്.

* അണുബാധയ്ക്ക്: എന്നും കണ്ണില്‍ കണ്‍മഷി പുരട്ടുന്നവരില്‍ കണ്ണിന് പ്രശ്‌നങ്ങള്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. ഇതിനായി, ആയുര്‍വേദിക്ക് കണ്‍മഷി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ മാത്രമാണ് കണ്ണിന് ഗുണം ലഭിക്കുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധ കണ്‍മഷി

* കണ്ണിൻറെ കുളിര്‍മയ്ക്ക്: കണ്ണിന് കുളിര്‍മയേകുവാന്‍ കണ്‍മഷി സഹായിക്കുന്നു.  നമ്മള്‍ പുറത്ത്‌പോയി ആകെ തല പുകഞ്ഞിരിക്കുമ്പോള്‍ കണ്ണില്‍ കുറച്ച് കണ്‍മഷി പുരട്ടിയാല്‍ അത് നല്ലതായിരിക്കും.

* വരണ്ട കണ്ണുകള്‍ക്ക്: ചിലര്‍ക്ക് കണ്ണ് വരണ്ടുപോയി കണ്ണിന് ചൊറിച്ചില്‍ അതുപോലെ മറ്റ് അസ്വസ്ഥതകള്‍ അനുഭവിക്കാറുണ്ട്. ഇത്തരത്തില്‍ അവസ്ഥയില്‍ കണ്‍മഷി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും.

* കണ്ണിന് സ്‌ട്രെയ്ന്‍ കുറയ്ക്കാൻ: കുറേ നേരം സിസ്റ്റത്തില്‍ നോക്കിയിരിക്കുന്ന ജോലിയാണ് നിങ്ങളുടേതെങ്കില്‍ തര്‍ച്ചയായും കണ്ണുകള്‍ക്ക് അമിതമായി ഭാരം അനുഭവപ്പെടാം. കണ്ണുകള്‍ കൂടുതല്‍ സ്‌ട്രെയ്ന്‍ എടുക്കുന്നതായി തോന്നാം. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗമാണ് നല്ല ആയുര്‍വേദിക് കണ്‍മഷി പുരട്ടുന്നത്. അല്ലെങ്കില്‍, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കണ്‍മഷി പുരട്ടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും വേണം നല്ല പരിചരണവും ആരോഗ്യവും

എപ്പോഴെല്ലാമാണ് കണ്‍മഷി പുരട്ടേണ്ടത്.

നിങ്ങളുടെ കണ്ണുകള്‍ക്ക് നല്ല ക്ഷീണം അനുഭവിച്ചിരിക്കുന്ന സമയത്ത് കുറച്ച് കണ്‍മഷി എടുത്ത് പുരട്ടാവുന്നതാണ്. ഇത് കണ്ണിലെ ക്ഷീണം കുറയ്ക്കുന്നതിനും അതുപോലെ, കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നതിനും മൊത്തത്തില്‍ നമ്മള്‍ക്ക് ഒരു ഉന്മേഷം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

എപ്പോഴും രാത്രിയില്‍ കണ്‍മഷി പുരട്ടി കിടക്കുന്നത് നല്ലതാണ്. ഇത് കണ്ണുകളുടെ ആരോഗ്യം ഉറപ്പുവരുത്തുവാന്‍ വളരെയധികം സഹായിക്കും. അതുപോലെ തന്നെ നല്ല ഉറക്കം ലഭിക്കുവാനും കണ്ണുകള്‍ക്ക് നല്ല സുഖം ലഭിക്കുന്നതിനും ഇത് സഹായകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനെ കാക്കാം

ആയുര്‍വേദിക് കണ്‍മഷി എങ്ങിനെ തയ്യാറാക്കാം

നെയ്യ് അല്ലെങ്കില്‍ എണ്ണ എടുത്ത് അതിൽ നല്ല വൃത്തിയുള്ള കോട്ടന്‍തുണി തിരിതെറുത്ത് കത്തിക്കുക. ഈ ദീപത്തിനുമുകളില്‍ ഒരു പാത്രം പിടിക്കുക,  തിരി കത്തിതീരുമ്പോള്‍ മുകളിലെ പാത്രത്തിലായിരിക്കും കരി അടിയുക.  ഈ കരിയിലേക്ക് കുറച്ച് വെളിച്ചെണ്ണ അല്ലെങ്കില്‍ ആവണക്കെണ്ണ ചേര്‍ത്ത് കണ്‍മഷിയാക്കി ഒരു പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്.

ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്ന കണ്‍മഷിയ്ക്ക് കുറച്ച് നീറ്റല്‍ അനുഭവപ്പെടുമെങ്കലും ഇത് കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണുകള്‍ക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതിനും അതുപോലെ കണ്‍പീലികള്‍ വളരുന്നതിനും ഇത് നല്ലതാണ്.

പുറത്ത് നിന്നും വാങ്ങുന്ന കണ്‍മഷികളില്‍ മായം ചേര്‍ത്തിരിക്കുന്നതിനാല്‍ തന്നെ ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കണ്ണുകളില്‍ അലര്‍ജി ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കാം.

English Summary: Kajal is enough to deal with eye problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds