<
  1. Environment and Lifestyle

സിമ്പിളായി മുഖം മിനുക്കാൻ 'സിമ്പിൾ മേക്കപ്പ്' ചെയ്യുന്ന രീതി അറിയുക

പണ്ടത്തെ പോലെ വെറുതെ ടാൽക്കം പൗഡറുമിട്ട്, തല ചീകിയൊതുക്കി പുറത്തേക്ക് പോകാൻ ആരും താൽപ്പര്യപ്പെടുന്നില്ല. വളരെ സ്വാഭാവിക ഭംഗി നൽകുന്ന ഒരുക്കമാണ് പലർക്കുമിഷ്ടം. ഇങ്ങനെ സിമ്പിൾ മേക്കപ്പ് എങ്ങനെ സിമ്പിളായി ചെയ്യാമെന്ന് നോക്കാം.

Anju M U
makeup
'സിമ്പിൾ മേക്കപ്പ്' ചെയ്യുന്ന രീതി...

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ രീതിയിൽ മേക്കപ്പിനോട് താൽപ്പര്യമില്ലാത്തവരാണ് മലയാളികൾ. എന്നാലും, ഓഫീസിലും കോളേജിലും തിളങ്ങാൻ സിമ്പിളായുള്ള മേക്കപ്പ് പലരും തെരഞ്ഞെടുക്കാറുണ്ട്. പണ്ടത്തെ പോലെ
വെറുതെ ടാൽക്കം പൗഡറുമിട്ട്, തല ചീകിയൊതുക്കി പുറത്തേക്ക് പോകാൻ ആരും താൽപ്പര്യപ്പെടുന്നില്ല. മേക്കപ്പ് അധികം ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്ന രീതിയിൽ, വളരെ സ്വാഭാവിക ഭംഗി നൽകുന്ന ഒരുക്കമാണ് പലർക്കുമിഷ്ടം. ഇങ്ങനെ സിമ്പിൾ മേക്കപ്പ് എങ്ങനെ സിമ്പിളായി ചെയ്യാമെന്ന് നോക്കാം.

  • മോയിസ്ചറൈസർ (Moisturizer)

മുഖം ആദ്യം ഫേസ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ശേഷം മിനുസമുള്ള തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. ശേഷം മുഖത്ത് മോയിസ്ചറൈസിങ് ക്രീം പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്ത് ജലാംശം നിലനിര്‍ത്താൻ സാധിക്കും. മോയിസ്ചറൈസർ ചർമം മൃദുവാക്കാൻ സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മായ്ക്കാനും മോയിസ്ചറൈസർ ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടയാണോ പനീറാണോ? വണ്ണം കുറയ്ക്കേണ്ടവർക്ക് നല്ലത്!

എന്നാൽ മോയിസ്ചറൈസർ ഉപയോഗിക്കുന്നില്ലെങ്കിൽ വിയർക്കുമ്പോൾ, പ്രത്യേകിച്ച് ചൂട് കാലത്ത് മേക്കപ്പ് ഒലിച്ചു പോകുന്നതിന് കാരണമായേക്കാം. എന്നാൽ നമ്മുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മോയിസ്ചറൈസർ വേണം ഉപയോഗിക്കേണ്ടത്.

മോയിസ്ചറൈസറിന് പകരം പ്രൈമർ മുഖത്തു പുരട്ടിയാലും ഇതേ ഗുണം ചെയ്യും. മേക്കപ്പ് കൂടുതൽ നേരം മുഖത്ത് നിലനിർത്താൻ പ്രൈമർ സഹായിക്കും. അതായത്, ഇവ രണ്ടും മേക്കപ്പിനും ചർമത്തിനും ഇടയിൽ ഒരു ലെയറായി പ്രവർത്തിക്കുന്നു.
മോയിസ്ചറൈസറിന് ശേഷം ഫൗണ്ടേഷൻ ഉപയോഗിക്കാം. മുഖത്തെ പാടുകളും അടയാളങ്ങളും നിറ വ്യത്യാസവും മറയ്ക്കാൻ ഇത് സഹായകരമാണ്. ഫൗണ്ടേഷൻ മുഖത്ത് മാത്രം പുരട്ടിയാൽ വൃത്തിയായിരിക്കില്ല. കഴുത്തിൽ കൂടി പുരട്ടുന്നതിന് ശ്രദ്ധിക്കുക. കഴുത്തിന്റെ മുൻവശത്തും പിൻവശത്തും പുരട്ടാം.

ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം

എന്നാൽ, ചർമത്തിന് അനുസരിച്ച് നിറമുള്ള ഫൗണ്ടേഷന്‍ വേണം ഉപയോഗിക്കേണ്ടത്. ചർമത്തിനേക്കാൾ നിറം കൂടിയ ഇത് ഫൗണ്ടേഷനാണ് ഉപയോഗിക്കുന്നതെങ്കിൽ കൃത്രിമത്വം തോന്നിപ്പിക്കും.
ഫൗണ്ടേഷന്റെ അതേ ഗുണം തരുന്ന കൺസീലറും നല്ലതാണ്. മുഖത്തും കണ്ണിന് ചുറ്റുമുള്ള പാടുകൾക്കും കൺസീലർ ഉപയോഗിക്കാം.

  • ഫേസ് പൗഡർ അല്ലെങ്കിൽ കോംപാക്ട് പൗഡർ

ഫൗണ്ടേഷൻ ക്രീമിന് ശേഷം കോംപാക്ട് പൗഡർ അല്ലെങ്കിൽ ഫേസ് പൗഡർ ഉപയോഗിക്കുക. ടാൽക്കം പൗഡർ ഒഴിവാക്കുക. എണ്ണമയമുള്ള ചർമത്തിന് ഫേസ് പൗഡർ ഉപയോഗിക്കുന്നത് നല്ലതാണ്. ഫൗണ്ടേഷൻ ക്രീം ഇടാൻ താൽപ്പര്യമില്ലാത്തവർക്കും ഫേസ് പൗഡർ ഉപയോഗിക്കാം. എന്നാൽ, ഇവ കൈകൊണ്ട് പുരട്ടാതെ സ്പോഞ്ചോ, ബ്രഷോ, പൗഡർ പഫോ ഉപയോഗിച്ചാണ് മുഖത്ത് തേക്കേണ്ടത്.

  • കണ്ണെഴുതാം

കണ്ണ് മനോഹരമാക്കാൻ വാട്ടർ പ്രൂഫ് ആയ ഐ ലൈനർ ഉപയോഗിക്കാം. കണ്ണിന് കുറച്ച് ഷെയ്ഡോ കറുത്ത നിറമോ മാത്രം മതിയെങ്കിൽ ഐ പെ ൻസിൽ ഉപയോഗിച്ചാൽ മതി.

  • കണ്ണുകൾക്ക് മസ്കാര

മുഖത്തെ ചമയത്തിൽ പ്രധാനമാണ് കണ്ണുകൾക്ക് മസ്കാര നൽകുക എന്നതും. വിടർന്ന കറുത്ത കൺപീലികളായി തോന്നിപ്പിക്കാൻ മസ്കാര എഴുതുന്നത് സഹായിക്കും.
ക്രീം രൂപത്തിലും പൗഡർ രൂപത്തിലും മസ്കാര ഉണ്ടെങ്കിലും വാട്ടർ പ്രൂഫായ ലിക്വിഡ് മസ്കാരയാണ് കൂടുതൽ നല്ലത്. മസ്കാരയുടെ കാലാവധി നോക്കി വേണം ഉപയോഗിക്കേണ്ടത്.
പീലികൾക്ക് കൂടുതൽ തിളക്കം വേണമെങ്കിൽ ബ്രഷുപയോഗിച്ച് അൽപം ടാൽകം പൗഡർ കൺപീലികളിൽ ഇട്ടശേഷം, മസ്കാര ഉപയോഗിക്കാം.

  • ലിപ്സ്റ്റിക്

ചുണ്ടിൽ വലിയ കൃത്രിമത്വം വരുത്താൻ പലരും താൽപ്പര്യപ്പെടില്ല. എന്നാലും യോജിക്കുന്ന ലിപ്സ്റ്റിക് അണിഞ്ഞാൽ മുഖത്തിന് സ്വാഭാവിക ഭംഗി ലഭിക്കും. ചർമത്തിന്റെ നിറത്തിന് ചേരുന്ന ലിപ്സ്റ്റിക് വേണം ഉപയോഗിക്കേണ്ടത്. വെളുത്ത നിറമുള്ളവർക്ക് ഇളം നിറങ്ങളും ഇരുണ്ട നിറമുള്ളവർക്ക് ബ്രൈറ്റ് നിറങ്ങളും ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇവ പതിവാക്കിയാൽ പ്രായക്കുറവും, നല്ല ആരോഗ്യവും കൈക്കലാക്കാം

ഇരുണ്ട നിറമുള്ളവരാണെങ്കിൽ ലിപ്സ്റ്റിക് ഇട്ടാൽ വിചാരിച്ച നിറം കിട്ടണമെന്നില്ല. ഇതിനായി ഒരു തുള്ളി ഫൗണ്ടേഷനോ കൺസീലറോ ചുണ്ടിൽ നന്നായി പുരട്ടിയ ശേഷം ലിപ്സ്റ്റിക് ഇട്ടാൽ മതി. മാത്രമല്ല, ലിപ്സ്റ്റിക് കൺപോളയിൽ പുരട്ടി ഐഷാഡോ ആയും, കവിളിൽ തേച്ച് ബ്ലഷായും ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഉറപ്പായും നിങ്ങൾ പരീക്ഷിക്കേണ്ട ടേസ്റ്റി മസാല പലഹാരങ്ങൾ; ഉണ്ടാക്കി നോക്കൂ

ഇതിനായി ലിപ്സ്റ്റിക് കുറച്ച് ചൂണ്ടുവിരലിൽ എടുത്ത് കൺപോളയിലും കവിളെല്ലിന്റെ ഭാഗത്തും പുരട്ടുക. തുടർന്ന് മൃദുവായി മുഖത്ത് പരത്തി പിടിപ്പിക്കുക.

English Summary: Know How To Do Simple And Easy Makeup For Glowing Face

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds