ഇന്നത്തെ പെൺകുട്ടികൾ അധികവും മുഖസൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണ്. അതിനായി അവർ വെളിയിൽ നിന്ന് സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നു. ഇപ്പോള്‍ വിപണിയില്‍ ധാരാളം സൗന്ദര്യവര്‍ദ്ധക ക്രീമുകൾ ലഭ്യമാണ്. എന്നാല്‍ വിപണിയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ലൈസന്‍സ് ഇല്ലായെന്നതാണ് സത്യം. വിപണിയില്‍ ഇറങ്ങുന്ന ചില സൗന്ദര്യവര്‍ദ്ധക ക്രീമില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വര്‍ദ്ധക ക്രീമിലാണ് രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുനിസസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ക്രീം ഇനി ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സൗന്ദര്യവര്‍ദ്ധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. ലൈസന്‍സുള്ള ഉല്‍പ്പനങ്ങളുടെ പട്ടികയില്‍ ഈ ക്രീം ഇല്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ പലതും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പില്‍ മുംബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
മെര്‍ക്കുറി, ഹൈഡ്രോക്വിനോണ്‍, എന്നിവയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കളും ഈ സൗന്ദര്യവര്‍ദ്ധക ക്രീമില്‍ ഉണ്ടെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. ചര്‍മ്മത്തിലുള്ള മെലാനിൻറെ അളവ് കുറയ്ക്കാന്‍ ഹൈഡ്രോക്വിനോണ്‍ കാരണമാകുന്നു. ഇതിലൂടെ ചര്‍മ്മം കൂടുതല്‍ മൃദുലവും നിറം കൂടുതലായി തോന്നുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഇവയെല്ലാം ശ്രദ്ധിച്ചാൽ ചര്‍മ്മം വിഷമുക്തമാക്കി വയ്ക്കാം
എന്നാല്‍, നിത്യേനയുള്ള ഇവയുടെ ഉപയോഗം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാനും സൂര്യതാപം ഏല്‍ക്കാനും സാധ്യതയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന കാന്‍സറിനും ഇവ കാരണമായേക്കും.
Share your comments