മിക്ക വീടുകളിലും നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലകൊണ്ട് വിവിധ തരം കറികൾ ഉണ്ടാക്കാം. പിന്നെ മലയാളികളുടെ പ്രിയ വിഭവമായ മുരിങ്ങക്കായ് സാമ്പാർ. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മുരിങ്ങയില. കൂടാതെ ഇത് ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ്.
മുരിങ്ങയിലയ്ക്ക് ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാൽ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇത് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനെല്ലാം പുറമെ മുരിങ്ങയിലയ്ക്ക് സൗന്ദര്യഗുണങ്ങളുമുണ്ട്. മുരിങ്ങയില കൊണ്ടുണ്ടാക്കിയ ഫേസ്‌പാക്കുകൾ മുഖത്ത് പുരട്ടുന്നത് ചര്‍മ്മം മിനുസമുള്ളതാക്കാനും തിളങ്ങാനും സഹായിക്കുന്നു. മുരിങ്ങയിലകൊണ്ടുള്ള ചില ഫേസ്‌പാക്കുകൾ നോക്കാം.
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം: കാപ്പിപ്പൊടിയുടെ ഫേസ്‌പാക്ക്
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ അവക്കാഡോ പള്‍പ്പ് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖം സുന്ദരമാകാന്‍ ഈ പാക്ക് സഹായിച്ചേക്കാം.
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഈ പാക്കും മുഖം തിളങ്ങാന്‍ നല്ലതാണ്.
Share your comments