നിങ്ങൾ സ്വന്തം ബോസ് ആകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണെങ്കിൽ, നിങ്ങൾക്കു തുടങ്ങാൻ പറ്റിയ ചില ബിസിനെസ്സുകൾ ഞങ്ങളുടെ കയ്യിലുണ്ട്. ഈ ചെറിയ തരം ബിസിനെസ്സുകൾ വീട്ടിലുരൂന്നിക്കൊണ്ടു തന്നെ വളരെ തുച്ഛമായ പൈസകൊണ്ട് തുടങ്ങാവുന്നതാണ്. ഈ ബിസിനസ്സുകൾ തുടങ്ങി, ചെറിയ കാലയളവിൽ തന്നെ നിങ്ങൾക്ക് സമ്പാദിക്കുവാൻ സാധിക്കുമെന്നതാണ് ഇതിൻറെ പ്രതേകത.
നിക്ഷേപങ്ങൾ ആവശ്യമില്ലാത്ത ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ആ ബിസിനെസ്സുകൾ ഏതൊക്കെയാണെന്ന് നോക്കാം :
-
എംബ്രോയിഡറി ബിസിനെസ്സ്
ഇന്നത്തെ കാലത്ത് ഏതു സ്ത്രീകളും പലതരം ഭംഗിയുള്ള എംബ്രോയിഡറി ഡിസൈനുകളുള്ള ഡ്രെസ്സുകൾ ഇഷ്ടപ്പെടുന്നവരാണ്. എംബ്രോയിഡറി ചെയ്‌ത ചുരിദ്ദാരും മറ്റു ഡ്രെസ്സുകളുടെയും ഭംഗി ഒന്ന് വേറെ തന്നെയാണ്. അത് ആരേയും attract ചെയ്യുന്നു. അതുകൊണ്ട്, എംബ്രോയിഡറി ബിസിനെസ്സ് സ്ത്രീകൾക്ക് ഏറ്റവും യോജിച്ച ഒരു ബിസിനസ്സ് ആണ്. പ്രത്യേകിച്ചും വീട്ടിലിരുന്നുകൊണ്ട് സമ്പാദിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക്.
-
ബേബി സിറ്റിംഗ് ബിസിനെസ്സ് (Baby Sitting Business)
ഇന്ന്, അധികം സ്ത്രീകളും ജോലിക്കു പോകുന്നവരായാതുകൊണ്ട്, കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് അവർ ആയകളേയോ ബേബി സിറ്ററുകളേയോ ആശ്രയിക്കുന്നു. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാവുന്നതാണ്. ആവശ്യക്കാർ ധാരാളമുള്ളതിനാൽ, സ്ത്രീകൾക്ക് തുടങ്ങാൻ പറ്റിയ ഒരു ബിസിനെസ്സാണിത്.
-
തുന്നൽ കച്ചവടം (Tailoring Business)
തുന്നൽ അറിയുന്ന ആളാണെങ്കിൽ ഈ ബിസിനെസ്സ് തുടങ്ങാവുന്നതാണ്. ഇതും വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ ചെയ്യാൻ സാധിക്കുന്ന ബിസിനസ്സാണ്. കൂടാതെ, തുന്നലിനോടൊപ്പം, ആവശ്യമുള്ളവർക്ക് ട്രെയിനിങ്ങ് നൽകിയും പൈസ സമ്പാദിക്കാവുന്നതാണ്.
Most Profitable Business Ideas for Women with Zero Investment.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്ക് എളുപ്പം ചെയ്യാൻ സാധിക്കുന്ന മൂന്ന് ലാഭമേറെയുണ്ടാക്കുന്ന ബിസിനസ്സുകൾ
Share your comments