<
  1. Environment and Lifestyle

രാത്രി നല്ല ഉറക്കത്തിന് ഈ 5 ഭക്ഷണങ്ങളോട് 'നോ' പറയാം…

രാത്രിയിൽ നിങ്ങൾ എത്രമാത്രം ഭക്ഷണം ലഘൂകരിക്കുന്നുവോ, അത്രയധികം ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കാരണം, മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കും.

Anju M U
Must Avoid These 5 Foods In Dinner To Get Good Sleep
Must Avoid These 5 Foods In Dinner To Get Good Sleep

പ്രഭാത ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് എല്ലാവർക്കും അറിയാം. ഒരു ദിവസത്തിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം മുഴുവൻ രാവിലെ കഴിയ്ക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നു. അതുകൊണ്ടാണ് പ്രഭാതഭക്ഷണത്തിൽ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നത്.

പ്രഭാതഭക്ഷണം പോലെ ഉച്ചഭക്ഷണത്തിലും ആരോഗ്യകരമായ വസ്തുക്കൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നതിൽ സംശയമില്ല. മറുവശത്ത് അത്താഴത്തിൽ (Dinner) എന്തൊക്കെ കഴിയ്ക്കണം എന്നതിലും ശ്രദ്ധ നൽകണം. മിക്ക ആളുകളും അത്താഴത്തിൽ അശ്രദ്ധരാണ്. എന്നാൽ ഈ അശ്രദ്ധ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം എന്നതിനാൽ രാത്രി ഭക്ഷണത്തിൽ നിന്ന് എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്ന് അറിയുക.

അത്താഴത്തിൽ നിന്ന് ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ (5 Foods To Avoid In Night)

  • വറുത്ത ഭക്ഷണ വിഭവങ്ങൾ

രാത്രിയിൽ നിങ്ങൾ എത്രമാത്രം ഭക്ഷണം ലഘൂകരിക്കുന്നുവോ, അത്രയധികം ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കാരണം, മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കും. വറുത്ത ഭക്ഷണങ്ങൾ നിങ്ങളുടെ ദഹനവ്യവസ്ഥയിൽ അധിക സമ്മർദം ചെലുത്തുന്നു. ഇത് ശരീരത്തിൽ തളർച്ച പോലുള്ള അനാരോഗ്യ അവസ്ഥയിലേക്ക് നയിക്കും. മാത്രമല്ല, വറുത്ത ഭക്ഷണങ്ങളെ അത്താഴത്തിന് കൂട്ടിയാൽ രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് ഫ്രഷ് ആയി തോന്നില്ല.

  • തയാമിൻ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരത്തിന് തയാമിൻ വളരെ അനിവാര്യമായ ഘടകമാണ്. എന്നാൽ, ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യ അവസ്ഥയെ കുറിച്ച് പരാതിപ്പെടുന്നവർ തയാമിൻ അടങ്ങിയ ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് നല്ലത്. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ വേഗത്തിലാക്കുന്നു. മാത്രമല്ല, നിങ്ങളിൽ ഇത് ഉറക്കമില്ലായ്മ പോലുള്ള അവസ്ഥകളിലേക്ക് ഇത് നയിച്ചേക്കാം.

അതിനാൽ, നിങ്ങൾക്ക് നന്നായി ഉറങ്ങണമെങ്കിൽ, രാത്രിയിൽ തക്കാളി, സോയ സോസ്, വഴുതന എന്നിവയോ ഇവയുടെ അംശമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

  • പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ

അത്താഴത്തിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പലർക്കും അത്താഴം കഴിഞ്ഞ് കുറച്ച് മധുര പലഹാരം കഴിക്കാൻ ആഗ്രഹം തോന്നാറുണ്ട്. ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. അതിനാൽ, അത്താഴത്തിൽ ഏതെങ്കിലും തരത്തിലുള്ള മധുരപലഹാരങ്ങളോ ഐസ്ക്രീം പോലുള്ള മധുരപലഹാരങ്ങളോ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക.

  • വൈൻ

രാത്രി ഭക്ഷണത്തോടൊപ്പം വൈൻ കഴിക്കുന്ന ശീലം പലർക്കുമുണ്ട്. വൈനോ മദ്യമോ അത്താഴം കഴിഞ്ഞ് കുടിയ്ക്കുന്നത് ഉറക്കത്തിന് പ്രശ്നമാകും. 

മാത്രമല്ല ഇത് കഠിനമായ കൂർക്കംവലിക്കും കാരണമാകും.

  • ചില പാനീയങ്ങൾ

ആഹാരം ദഹിക്കുന്നതിന് ജ്യൂസുകളും മറ്റും കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാ സമയത്തും ഇത് ഗുണകരമാണെന്ന് പറയാൻ സാധിക്കില്ല. അതായത്, നിങ്ങൾ രാത്രിയിൽ പഴച്ചാർ, തണ്ണിമത്തൻ അല്ലെങ്കിൽ വെള്ളരിക്ക പോലുള്ളവ കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ദഹനം തടസ്സപ്പെടുത്തുന്നതിന് വഴി വയ്ക്കും.

ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

English Summary: Must Avoid These 5 Foods In Dinner To Get Good Sleep

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds