എന്ത് ഭക്ഷണം കഴിയ്ക്കണമെന്നത് പോലെ പ്രധാനമാണ് എപ്പോൾ കഴിയ്ക്കണമെന്നതും. ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിയ്ക്കണമെന്ന് പഴമക്കാരും പറയാറുണ്ട്. ശരീരത്തിന് ഊർജ്ജം ലഭിക്കാൻ പ്രഭാത ഭക്ഷണം നന്നായി കഴിയ്ക്കണമെന്ന് പറയുന്നത് പോലെ കലോറി കുറവുള്ള ആഹാരമാണ് രാത്രി കഴിയ്ക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: അധികം പഞ്ചാരയാവണ്ട! പകരക്കാരാണ് ആരോഗ്യത്തിന് നല്ലത്
ജീവിതശൈലിയിലെ മാറ്റങ്ങളും സമ്മർദവും ജോലിഭാരവും മഹാമാരിയുമെല്ലാം ഇന്ന് നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി ഉറക്കമില്ലായ്മയും ശരീരക്ഷീണവുമെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൽ വെല്ലുവിളികളായി ഉയർന്നുവന്നിരിക്കുകയാണ്. ആഹാരത്തിൽ അൽപം ശ്രദ്ധ നൽകിയാൽ നല്ല ഉറക്കം കിട്ടുമെന്നതും ഓർക്കുക. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുൻപ് ചില പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കിയാൽ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളെ മറികടക്കാമെന്നത് മാത്രമല്ല, അടുത്ത ദിവസം കൂടുതൽ ഊർജ്ജ്വസ്വലരായി ഉണരാനും സഹായിക്കും.
നല്ല ഉറക്കത്തിന് നിർബന്ധമായും രാത്രി നിങ്ങൾ കുടിച്ചിരിക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ചമോമൈൽ (Chamomile)
വളരെ ആരോഗ്യഗുണങ്ങളുള്ള ചമോമൈലിന്റെ ചായ നൂറ്റാണ്ടുകളായി ജനപ്രിയമേറിയ പാനീയമാണ്. കേരളത്തിൽ ഇവ ധാരാളമായി ഉപയോഗിക്കാറില്ല. എന്നാൽ, ജലദോഷത്തിനും മറ്റും ചമോമൈൽ എന്ന പൂവിട്ട ചായ കുടിയ്ക്കാം. ശരീര വീക്കം നിയന്ത്രിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. അതിനാൽ, ചമോമൈൽ പൂക്കൾ ചൂടു വെള്ളത്തിൽ ഇട്ട് ചായ തിളപ്പിച്ച് കുടിക്കുന്നത് രാത്രി ശീലമാക്കുക.
ചെറി ജ്യൂസ് (Cherry Juice)
രുചിയിലും രൂപത്തിലും ആകർഷകമായ ചെറി ജ്യൂസ് ഉറക്കത്തിന് സഹായിക്കുന്ന പാനീയമാണ്. ചെറിപ്പഴങ്ങളിലെ ട്രിപ്റ്റോഫാൻ എന്ന ഘടകമാണ് ഉറങ്ങാൻ സഹായിക്കുന്നത്.
രക്തസമ്മർദം നിയന്ത്രിക്കുന്നതിനും, ദഹനത്തിനും ശരീര താപനില നിലനിർത്തുന്നതിനും സഹായിക്കുന്നു. ചെറികളിൽഏകദേശം 330 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ചെറി മിക്സിയിൽ ജ്യൂസ് അടിച്ച് കുടിയ്ക്കുന്നത് ശരീരത്തിന് വളരെ പ്രയോജനം ചെയ്യും.
പാൽ (Milk)
രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കുന്നവർ ഏറെയുണ്ട്. മഞ്ഞളിട്ടോ കുങ്കുമപ്പൂവോ ഇട്ട പാലായാലും ഉറക്കത്തിന് വളരെ ഗുണം ചെയ്യും. തലമുറകളായി പിന്തുടരുന്ന ഒരു പരിഹാരമാണിത്. പാൽ ട്രിപ്റ്റോഫാൻ, കാൽസ്യം, വിറ്റാമിൻ ഡി, മെലറ്റോണിൻ എന്നീ പോഷകഗുണങ്ങൾ ഉൾക്കൊള്ളുന്നു. ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന് പുറമെ കലോറി കുറവായതിനാൽ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്.
ബദാം (Almond)
ബദാമിൽ മെലറ്റോണിൻ ഉയർന്ന അളവിൽ കാണപ്പെടുന്നു. മെലറ്റോണിന് പുറമെ, മഗ്നീഷ്യം, കാൽസ്യം എന്നിവയും പേശികളുടെ വിശ്രമത്തിനും ഉറക്കത്തിനും സഹായിക്കുന്ന മറ്റ് ധാതുക്കളാണ്. പഞ്ചസാരയിൽ പൂരിത കൊഴുപ്പ് കുറവാണ്. അതിനാൽ ബദാം ചേർത്ത പാൽ രാത്രി പതിവാക്കുക.
ഏത്തപ്പഴം ആൽമണ്ട് സ്മൂത്തി (Banana Almond Smoothy)
പൊട്ടാസ്യം, മംഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ നന്നായി അടങ്ങിയിരിക്കുന്ന പാനീയമാണ് ഏത്തപ്പഴം ആൽമണ്ട് സ്മൂത്തി. ഇത് ശരീരത്തിന് നല്ല ഉറക്കം തരുന്നതിനും റിലാക്സേഷൻ നൽകുന്നതിനും ഉത്തമമാണ്. ഏത്തപ്പഴവും ബദാമും മിക്സിയിൽ അടിച്ചെടുക്കുക. ഇത് അരിച്ചെടുക്കാതെ തന്നെ കുടിയ്ക്കുക. ഇങ്ങനെ ചെയ്താൽ പോഷകമൂല്യം ലഭിക്കും.
പെപ്പർമിന്റ് ടീ (Peppermint Tea)
പുതിന കുടുംബത്തിൽപെട്ട പെപ്പർമിന്റ് കൊണ്ട് തയ്യാറാക്കുന്ന ചായ നല്ല ഉറക്കം തരുന്നു. അലർജിയെ പ്രതിരോധിക്കാൻ പെപ്പർമിന്റ് നല്ലതാണ്. ലാമിയേസീ എന്നും പെപ്പർമിന്റ് അറിയപ്പെടുന്നു. പെപ്പർമിൻറ് ചായ ഉറങ്ങുന്നതിന് മുൻപ് കുടിയ്ക്കുന്നത് നല്ല ഉറക്കം നൽകും.
Share your comments