ചില സ്ത്രീകൾക്ക് രോമവളർച്ച കൂടുതലായിരിക്കും. വാക്സിംഗ്, ത്രെഡിങ്, തുടങ്ങി പല വിദ്യകളും ഉപയോഗിക്കുമെങ്കിലും ഇതൊന്നും ശാശ്വതമായ പരിഹാരങ്ങളല്ല. സ്ത്രീകളുടെ മുഖത്തുണ്ടാകുന്ന ഈ രോമ വളർച്ച പിസിഒഡി (PCOD) അല്ലെങ്കിൽ തൈറോയ്ഡ് (Thyroid) പോലുള്ള രോഗങ്ങളുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. മുഖത്തുണ്ടാകുന്ന രോമ വളർച്ച എല്ലാ സ്ത്രീകൾക്കും അരോചകമായി തന്നെയാണ് മുഖത്തെ രോമം നീക്കം ചെയ്യാൻ ദോഷകരമല്ലാത്തതും ഫലപ്രദവുമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള ചില രീതികളുണ്ട്. അവ വീട്ടിൽ നിന്ന് തന്നെ പരീക്ഷിച്ച് നോക്കാം.
* തേനും മഞ്ഞളും യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് നല്ലൊരു പരിഹാരമാണ്. മുഖത്തിന് തിളക്കം കൂട്ടാനും ഇത് സഹായിക്കുന്നു
* കടലമാവ് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും അമിത രോമവളർച്ചയെ തടയുന്നു. തേനും പഞ്ചസാരയും യോജിപ്പിച്ച് മുഖത്തിടുന്നതും നല്ലൊരു ഔഷധമാണ്. അലർജിയോ മറ്റോ ഉള്ളയാളാണെങ്കിൽ ചർമരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നതാണ് അഭികാമ്യം.
ബന്ധപ്പെട്ട വാർത്തകൾ: തേനും നെയ്യും ഒരിക്കലും ഒരുമിച്ച് കഴിക്കരുതെന്ന് പറയുന്നതിൻറെ പിന്നിലുള്ള കാരണങ്ങൾ
* നാരങ്ങ-പഞ്ചസാര മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്തുകൊണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഒരു കൂട്ടാണിത്. ഒരു ടീസ്പൂൺ പഞ്ചസാര, 2 ടീസ്പൂൺ നാരങ്ങ നീര്, 3 ടീസ്പൂൺ വെള്ളം എന്നിവ നന്നായി യോജിപ്പിച്ച് ഒരു പായ്ക്ക് തയ്യാറാക്കാം. പഞ്ചസാര പൂർണമായും അലിഞ്ഞ് നേർത്ത പേസ്റ്റായി മാറുന്നത് വരെ ഇത് മിക്സ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ മുഖത്ത് ഈ മിശ്രിതം പുരട്ടി 20-30 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
* ചെറുപയർ പൊടി, മഞ്ഞൾ, റോസ് വാട്ടർ മിശ്രിതം ചർമ്മത്തെ മൃദുലമായി നിലനിർത്താൻ സഹായിക്കുന്നു. ചെറുപയർ പൊടിയും മഞ്ഞളും തുല്യ അളവിൽ എടുത്ത് അതിൽ റോസ് വാട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതിനുശേഷം നിങ്ങളുടെ മുഖം മോയ്സ്ചറൈസ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച ചെറുപയര്‍ കഴിച്ച് ശരീരം നന്നാക്കാം
* മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം മിനുസമാർന്ന ചർമ്മം ലഭിക്കുന്നതിന് പപ്പായ, മഞ്ഞൾ മാസ്ക് ഉപയോഗിക്കാം. മഞ്ഞൾ എപ്പോഴും മികച്ച ക്ലീനിങ് വസ്തുവായി ചർമത്തിൽ പ്രവർത്തിക്കുന്നു. പപ്പായയിലെ പപ്പൈൻ എന്ന എൻസൈം രോമ സുഷിരങ്ങളെ കുടുതലായി തുറക്കാൻ അനുവദിച്ചുകൊണ്ട് രോമത്തെ പെട്ടെന്ന് പുറന്തള്ളാൻ സഹായിക്കും. ഈ പായ്ക്ക് പരീക്ഷിക്കുമ്പോൾ വളരെ കുറച്ച് മഞ്ഞൾപ്പൊടി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് നിങ്ങൾ ഉറപ്പു വരുത്തണം. ഒരു കഷ്ണം പപ്പായ ഉടച്ച് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാം. ഇത് നിങ്ങളുടെ മുഖത്ത് വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. ശേഷം 10 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.
Share your comments