ടെലിഫോൺ ഉപയോഗിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ, ലാൻഡ് ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ ഇനിമുതൽ പത്ത് അക്ക നമ്പറിന് മുന്നിൽ പൂജ്യം ചേർക്കണമെന്ന പുതിയ രീതി അടുത്തവർഷം മുതൽ Department of Telecommunications പ്രാബല്യത്തിൽ കൊണ്ടുവരുന്നു. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.
ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്.
മെയ് 29നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്ക നമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.
#krishijagran #kerala #news #landline #add0
പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഇനി മുതൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കാം
Share your comments