1. Environment and Lifestyle

ടർട്ടിൽ വൈൻ ചെടി ഭംഗിയായി വളരാൻ ചില പൊടികൈകൾ

യാതൊരു പരിചരണവുമില്ലാതെ എളുപ്പത്തിൽ വളരുന്ന ഒരു ഹാങി൦ഗ് പ്ലാന്റാണ് ടർട്ടിൽ വൈൻ. എന്നാൽ, അൽപ്പം ശ്രദ്ധയും പരിചരണവും നൽകിയാൽ ഭംഗിയായി ഇവയെ വളർത്തിയെടുക്കാനാകും.

Sneha Aniyan

യാതൊരു പരിചരണവുമില്ലാതെ എളുപ്പത്തിൽ വളരുന്ന ഒരു ഹാങി൦ഗ് പ്ലാന്റാണ് ടർട്ടിൽ വൈൻ. എന്നാൽ, അൽപ്പം ശ്രദ്ധയും പരിചരണവും നൽകിയാൽ ഭംഗിയായി ഇവയെ വളർത്തിയെടുക്കാനാകും.

ഭംഗിയുടെ കാര്യമാകുമ്പോൾ  നിറം മങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സൂര്യ പ്രകാശം അധികം ആവശ്യമില്ലാത്ത ടർട്ടിൽ വൈനിന്റെ  ആരോഗ്യവും ഭംഗിയും നിലനിർത്താൻ ഇവ ഷെയ്ഡുകളിലാണ്  തൂക്കേണ്ടത്. നേരിട്ടുള്ള സൂര്യ പ്രകാശമേറ്റാൽ ഇലകൾക്ക് മഞ്ഞ നിറം വരികയും തണ്ടുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതേസമയം, രാവിലെയും വൈകിട്ടുമുള്ള  ഇളം വെയിൽ തട്ടുന്നത് നല്ലതാണ്.

നടൽ രീതി:

എല്ലാവർക്കുമറിയാവുന്നത് പോലെ തന്നെ  ഹാങി൦ഗ് പോട്ടിലാണ് ഇവ നടേണ്ടത്.  മണ്ണ്, ചകിരി ചോറ്, ആട്ടിൻ കാഷ്ടം അല്ലെങ്കിൽ ചാണക പൊടി  എന്നിവ 1:1:1  എന്ന അനുപാതത്തിലെടുത്ത് യോജിപ്പിച്ചാണ് ഇതിനായുള്ള പോട്ട് മിക്സ് തയാറാക്കേണ്ടത്. ഈർപ്പം പിടിച്ചു നിർത്തനയാണ് ചകിരി ചോറ് ഉപയോഗിക്കുന്നത്.

ഇവ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ചെടിയ്ക്ക് ആവശ്യമായ വളം ലഭിക്കുന്നു. ഹാങി൦ഗ് പോട്ടിന്റെ മുക്കാൽ ഭാഗത്താണ് ആദ്യം ഈ വളം ഇടേണ്ടത്.  ചെടി വച്ച ശേഷ൦ ബാക്കിയായ  വളം ഇതിലേക്ക്  നിറയ്ക്കുക. വെള്ളമൊഴിച്ചു ശേഷം ഇത് ഷെയ്ഡിൽ തൂക്കാം.

വള പ്രയോഗം:

നൈട്രജൻ  ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന കപ്പലണ്ടി പിണ്ണാക്ക്; ചെടികളുടെ വളർച്ചയ്ക്ക്, ഇലകൾ വരാൻ, പച്ചപ്പിനും നല്ലതാണ്.

ഒരു പിടി കപ്പലണ്ടി പിണ്ണാക്ക്  എടുത്ത് അര മഗ് വെള്ളത്തിൽ ഇട്ട് വയ്ക്കുക.ഒന്നോ രണ്ടോ ദിവസം മുക്കി  വച്ച ശേഷം മട്ട് വരാതെ ഇതിൽ നിന്നും തെളിഞ്ഞ വെള്ളമെടുക്കുക. ഇതിലേക്ക്  അതേയളവിൽ  വെള്ളം ചേർത്ത് എടുക്കുക.

ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും  ഇലകളിൽ സ്പ്രേ ചെയ്യുകയും ചെയ്യാം. തേയില ചണ്ടിയാണ് മറ്റൊരു വളം.  ഉറുമ്പ് ശല്യം ഒഴിവാക്കാൻ മധുരമില്ലാത്ത തേയില ചണ്ടി  ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  പതിനഞ്ച് ദിവസത്തിൽ ഒരിക്കലാണ് ഇത് രണ്ടും ചെയ്യേണ്ടത്.  രണ്ടു ദിവസത്തിൽ ഒരിക്കൽ വെള്ളം ഒഴിക്കുക.

ചാണകം ഡയലൂട്ട്  ചെയ്തത്,ഗോമൂത്രം എന്നിവ  സ്പ്രേ ചെയ്യുന്നതും ടർട്ടിൽ വൈനിന്റെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.  പോട്ടിലെ മണ്ണ് വരണ്ടതാണെങ്കിൽ മാത്രം വെള്ളമോഴിച്ചാൽ മതിയാകും. വെള്ളം കൂടുതൽ ഒഴിച്ചാൽ അത് ചെടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കു൦.

Turtle wine is a hanging plant that grows easily without any care. However, with a little care and attention, they can be grown beautifully.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മഞ്ഞൻ വ്യാളി പഴങ്ങളിൽ പുതുമുഖം, പലോറയെ കുറിച്ച്...

കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

English Summary: Turtle wine

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds