<
  1. Environment and Lifestyle

ചെടികള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാം

ചെടികള്‍ ഇഷ്‍ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല.ചെടികള്‍. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണ്. പിറന്നാള്‍ സമ്മാനമായും വിവാഹ വാര്‍ഷിക സമ്മാനമായും അവ നല്‍കാവുന്നതാണ്.

Asha Sadasiv

ചെടികള്‍ ഇഷ്‍ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല.ചെടികള്‍. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണ്. പിറന്നാള്‍ സമ്മാനമായും വിവാഹ വാര്‍ഷിക സമ്മാനമായും അവ നല്‍കാവുന്നതാണ്. മറ്റുള്ള സമ്മാനങ്ങൾ പോലെ വില വലിയ ഒരു പ്രശ്നമാകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. നമ്മുടെ വീട്ടിൽ വളർത്തുന്ന ചെടിയിൽ നിന്നു ശേഖരിക്കുന്ന തൈകൾ ശ്രദ്ധയോടെ ഒരു കളിമൺ ചട്ടിയിൽ നട്ടു വളർത്തിയാൽ അതു മനോഹരമായ ഒരു സമ്മാനമായി.Everybody like plants. It is the best gift you can give to your friends and loved ones. They can be given as birthday gifts and wedding gifts. Comparing to other gifts price is not a a problem. If seedlings grown in our home are carefully planted in a clay pot that can be a beautiful gift.നമ്മൾ പനിനീർ പൂക്കൾക്കും പൂച്ചെണ്ടുകൾക്കും പകരം വിശേഷ അവസരങ്ങളിൽ പ്രിയപ്പെട്ടവർക്കു ഒരു ചെടിയാണു സമ്മാനമായി നല്കുന്നതെങ്കിലോ? അൽപ്പം ശ്രദ്ധയോടുകൂടി പരിചരിച്ചാൽ ജീവിതകാലം മുഴുവനും അതു നമ്മോടൊപ്പം ഉണ്ടാകും.

ഏതുതരം ചെടികളാണ് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയെന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.നിങ്ങള്‍ കൊടുക്കുന്ന ചെടികള്‍ എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അത് കിട്ടുന്നവര്‍ക്ക് ബുദ്ധിമുട്ടായി മാറും. ചില ചെടികള്‍ക്ക് അലര്‍ജിക്കു കാരണമാകാം. മറ്റുചിലത് വളര്‍ത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും അപകടകരമായേക്കാം.പ്രിയപ്പെട്ടവര്‍ക്ക് ചെടികള്‍ സമ്മാനമായി നല്‍കുന്നത് ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചായിരിക്കണം ചെടികൾ നൽകേണ്ടത് . ചെടികള്‍ എവിടെയാണ് വളര്‍ത്തുന്നതെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും തണുപ്പുള്ളതുമായ സ്ഥലത്തുള്ള വീടാണെങ്കില്‍ കാക്റ്റസ് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ ചെടികളുടെ വലുപ്പവും പരിഗണിക്കണം.

adenium plant
adenium plant
Bougainvilla
Bougainvilla
ixora
ixora
orchids
orchids

സക്കുലന്റ്, കള്ളിച്ചെടികള്‍, ഐവി ചെടികള്‍, പോത്തോസ്, സാന്‍സിവേറിയ എന്നിവ സമ്മാനമായി നല്‍കാന്‍ യോജിച്ച ചെടിയാണ്. അതുപോലെ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും അപകടമില്ലാത്ത ചെടികളില്‍ ചിലതാണ് ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്‍മസ് കാക്റ്റസ്, ഫ്രണ്ട്ഷിപ്പ് പ്ലാന്റ് എന്നിവ. പാചകം ഇഷ്ടമുള്ളവര്‍ക്കാണ് സമ്മാനം നല്‍കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തന്നെ ഒരേതരത്തില്‍ കൂട്ടമായി വളര്‍ത്താവുന്ന ഔഷധസസ്യങ്ങള്‍ നല്‍കാവുന്നതാണ്. അതായത് റോസ്‌മേരി, കര്‍പ്പൂരതുളസി എന്നിവ ഒരേ പാത്രത്തില്‍ വളര്‍ത്തി നല്‍കാം. അതുപോലെ സലാഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇലച്ചെടികള്‍ ഒരു പാത്രത്തില്‍ കൂട്ടമായി വളര്‍ത്തി നല്‍കാം. പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന മറ്റൊരു സമ്മാനമാണ് മൈക്രോഗ്രീന്‍. ടെറേറിയവും അതുപോലെ തന്നെ ആകര്‍ഷകമായ സമ്മാനം തന്നെ. സമ്മാനമായി നൽകുന്നതിന് യോജിച്ചതും, കേരളത്തിലെ കാലാ, വസ്ഥയിൽ നന്നായിവളരുന്നതുമായ ഏതാനും ചെടികളാണ് പൂച്ചെടികൾ അഡീനിയം ചെടി.യൂഫോർബിയ. തെറ്റി ,ഓർക്കിഡുകൾ എന്നിവ.

പൂക്കൾക്കു വലിയ പ്രാധാന്യമില്ലാത്ത, ഭംഗിയുള്ള ധാരാളം ഇലച്ചെടികളിൽ നിന്ന് നമുക്കിഷ്ടപ്പെട്ടവയും ഇതിനായി തിരഞ്ഞെടുക്കാം ( ഉദാ : Aglaonema , Syngonium , Caladium etc ). ഇവയെക്കൂടാതെ വളരെ കുറഞ്ഞ പ്രകാശത്തിൽ നന്നായി വളരുന്ന indoor plants , Money plant പോലെ, മണ്ണു കലർന്ന നടീൽ മിശ്രിതം ആവശ്യമില്ലാതെ വെള്ളത്തിൽ വളരുന്ന ചെടികൾ തുടങ്ങി പലതും നമുക്കു പരിഗണിക്കാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അലങ്കാര മത്സ്യ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാം

English Summary: Plants can be given as gifts

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds