നന്നായി ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാൻ (Weight loss) ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മാംസാഹാരം ഉൾപ്പെടെയുള്ളവ ഒഴിവാക്കാതെ തന്നെ ശരീരവണ്ണത്തെ നിയന്ത്രിക്കുക എന്നത് തന്ത്രപരമായ പ്രക്രിയയാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട മുടിയിൽ പുരട്ടിയാലുള്ള പ്രശ്നത്തിനും പരിഹാരം ഈ വീട്ടുവിദ്യകൾ
സ്ഥിരമായി വർക്ക്ഔട്ടുകൾ ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിൽ ചില കൊമ്പോകൾ കൂടി പരീക്ഷിച്ചാൽ ശരീരഭാരത്തെ നമ്മുടെ വരുതിയിലാക്കാം. ഇത്തരത്തിൽ തൈര് ചേർത്തുള്ള ആരോഗ്യകരവും സ്വാദിഷ്ടവുമായ ചില ഭക്ഷണരീതികൾ മനസിലാക്കാം.
ശരീരഭാരം കുറയ്ക്കാൻ തൈര് ചേർത്തുള്ള 5 കോമ്പോകൾ (5 Yogurt Combos for Weight Loss)
1. ഓട്സ്- തൈര് മസാല (Oats- curd masala)
ഓട്‌സ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ചേരുവയായി കണക്കാക്കപ്പെടുന്നു. നിങ്ങൾ ഓട്‌സ് ചേർത്തുകൊണ്ട് പലതരം പാചകക്കുറിപ്പുകൾ പരീക്ഷിച്ചിരിക്കാം. എന്നാൽ തൈര് ചേർത്ത് വെറും 20 മിനിറ്റ് കൊണ്ട് രുചിക്കൂട്ടുകൾ തയ്യാറാക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ വണ്ണം കുറയ്ക്കാനും ഉത്തമമാണ്.
2. തൈരും കടലയും കുറുക്കി കഴിക്കാം (curd and chickpea chat)
പ്രോട്ടീൻ സമ്പുഷ്ടമായ വേവിച്ച കടലയും തൈരും ചേർത്തുള്ള രുചിക്കൂട്ടും വളരെ ആരോഗ്യകരമാണ്. തൈരും കടലയും വേവിച്ച് ചാട്ട് ആക്കിയോ കുറുക്കിയോ പ്രഭാതഭക്ഷണമായി കഴിക്കാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇതിലൂടെ ലഭിക്കുമെന്നത് മാത്രമല്ല, ശരീരം അമിതവണ്ണം ആകാതിരിക്കാനും ഇത് നല്ലതാണ്.
3. തൈരും ചിക്കനും (Curd with chicken)
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഉച്ചഭക്ഷണമാണ് തൈര് ചേർത്ത ചിക്കൻ കറി. പ്രോട്ടീൻ ഇതിൽ കൂടുതൽ അളവിൽ ഉണ്ടെന്നതും, കാർബോഹൈഡ്രേറ്റ് വളരെ കുറവാണെന്നതും ഒരു നേട്ടമാണ്.
4. തേൻ, ബദാം, കറുവപ്പട്ടയും തൈരും (Curd in combo with honey, almond or cinnamon)
തൈരില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള അനായാസമായ മാർഗമാണ്. ബദാം പോലുളളവയോ കറുവാപ്പട്ടയോ തൈരിനൊപ്പം ചേർത്ത് കഴിക്കുന്നതും ഇതേ ഫലം നൽകും. ശരീരത്തിന് കൂടുതൽ പോഷകങ്ങൾ നൽകുന്നതിനായി ഫ്രഷ് പഴങ്ങളും വേണമെങ്കില്‍ ചേര്‍ത്തു കഴിയ്ക്കാം.
5. ഫ്ളാക്സ് സീഡ് ചേർത്ത തൈര് വിഭവങ്ങൾ (Flux seed and curd)
ഫ്ളാക്സ് സീഡ് അഥവാ ചണവിത്തുകളും തൈരും ചേർത്തുള്ള രുചിക്കൂട്ടുകളും ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഇത് സഹായകരമാകുന്നു. ഫ്ളാക്സ് സീഡുകൾ പ്രതിരോധശേഷി വർധിപ്പിക്കാൻ അനുയോജ്യമാണ്. കൂടാതെ, ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഫ്ളാക്സ് സീഡുകൾ എന്ന് പറയപ്പെടുന്നു.
തടി കുറയ്ക്കാനുള്ള തൈര് തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. കൊഴുപ്പ് കുറഞ്ഞ തൈരാണ് ഇതിന് അനുയോജ്യം. മധുരമില്ലാത്ത, കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാത്ത തൈരും ഉത്തമമാണ്. എന്നാൽ ഇവ കഴിക്കേണ്ടത് പ്രാതലിനോ ഉച്ചയ്‌ക്കോ ഇടനേരത്തോ ആയിരിക്കണം. എന്തെന്നാൽ രാത്രിയില്‍ ദഹന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ രാത്രിയില്‍ തൈര് ഒഴിവാക്കുന്നതാണ് ഗുണകരം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments