അനേകം മണ്ണിനങ്ങളുള്ള സംസ്ഥാനമാണ് കേരളം. എക്കൽ മണ്ണ്, ചെമ്മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകൽ മണ്ണ് എന്നിങ്ങനെയുള്ള മണ്ണിനങ്ങൾ കാണാനാകും. എങ്കിലും ഏറ്റവുമധികം കാണപ്പെടുന്നത് വെട്ടുകൽ മണ്ണാണ്. മഞ്ഞ കലർന്ന ചുവപ്പു നിറത്തിലുള്ള വെട്ടുകൽ മണ്ണിൽ ഇരുമ്പിൻറെയും അലുമിനിയത്തിൻറെ യും അംശം കൂടുതലായി അടങ്ങിയിട്ടുണ്ട്. ചരൽ കലർന്ന മണ്ണാണിത്. ജൈവാംശം തീരെ കുറവാണ്.
നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി വെട്ടുകൽ മണ്ണ് കാണപ്പെടുന്നത്. ഈ മണ്ണിന് അമ്ലസ്വഭാവം കൂടുതലായിരിക്കും. ജലം, മൂലകങ്ങൾ, എന്നിവ പിടിച്ചുനിർത്താനുള്ള ശേഷി വെട്ടുകളമണ്ണിന് നന്നേ കുറവാണ്. calcium, magnesium, potassium, എന്നി മൂലകങ്ങളുടെ അളവും, വെട്ടുകൽ മണ്ണിൽ വളരെ കുറവാണ്. വളരെ വേഗത്തിൽ മണ്ണൊലിപ്പിന് വിധേയമാകുകയും ചെയ്യും. നല്ല നീർവാഴ്‌ചയും ഉയർന്ന തോതിൽ phosphorous അടങ്ങിയിട്ടുള്ളതുമായ വെട്ടുകൽ മണ്ണിൽ മറ്റ് മൂലകങ്ങളുടെ അളവ് താരതമേന്യ കുറവാണ്.
കേരളത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന വെട്ടുകൽ മണ്ണിൻറെ ന്യുനതകൾ പരിഹരിച്ച് വിജയകരമായി കൃഷി ചെയ്യുന്നതിനായി മണ്ണ് പരിശോധന പാലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തോതിൽ വളങ്ങൾ ചേർത്തു കൊടുക്കാം. ഒപ്പം കുമ്മായം, ജൈവ വളങ്ങൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ എന്നിവയുടെ ഉപയോഗവും മണ്ണിൻറെ ഗുണങ്ങൾ വർദ്ധിക്കാൻ സഹായിക്കും.
Share your comments