നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം വരുന്നത് പലരിലും കാണുന്ന പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് ദേഷ്യം നിയന്ത്രിക്കുവാന്‍ ചെയ്യാവുന്ന കുറച്ച് പൊടിക്കൈകളാണ് പങ്ക് വയ്ക്കുന്നത്.
- നന്നായി ബ്രീത്ത് ചെയ്യുക. നിങ്ങളുടെ ശ്വാസം പോകുന്നതും എടുക്കുന്നതുമെല്ലാം തന്നെ നിങ്ങള്‍ക്ക് അനുഭവിച്ചറിയുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. എന്നാല്‍, മാത്രമാണ് നിങ്ങള്‍ക്ക് ദേഷ്യത്തെ നിയന്ത്രിച്ച് സ്വയം നിര്‍ത്തുവാന്‍സാധിക്കുകയുള്ളൂ. അതുപോലെ തന്നെ, കൂള്‍ കൂള്‍ എന്നെല്ലാം സ്വയം പറയുന്നതും ഓള്‍ ഈസ് വെല്‍ എന്ന് പറയുന്നതുമെല്ലാം നമ്മള്‍ നമ്മളെ തന്നെ സ്വയം ശാന്തമാക്കുന്ന കാര്യങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട മുടിയിൽ പുരട്ടിയാലുള്ള പ്രശ്നത്തിനും പരിഹാരം ഈ വീട്ടുവിദ്യകൾ
- ദേഷ്യം വരുമ്പോള്‍ പെട്ടെന്ന് തന്നെ എടുത്ത് ചാടാതെ, കുറച്ച് സാവധാനത്തില്‍ സമയമെടുത്ത് മനസ്സിനെ ഒന്ന് ശാന്തമാക്കിയതിന് ശേഷം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ തുടങ്ങുക. ഇത് കാര്യങ്ങളെ കുറച്ച് ഗൗരവ്വത്തില്‍ സമീപിക്കുവാനും ദേഷ്യത്തെ നിയന്ത്രിക്കുവാനും സമാധാനം കിട്ടുന്നതിനും സഹായിക്കുന്നതായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പരിസരബോധമില്ലാതെ പൊട്ടിത്തെറിക്കല്ലേ ; പണി പിന്നാലെയുണ്ട്
- ദേഷ്യം വന്നാലുള്ള ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് പെട്ടെന്ന് വായയില്‍ വരുന്നത് വിളിച്ച് പറയും. നമ്മള്‍ എന്താണ് പറയുന്നത് എന്ന് പോലും ചിലപ്പോള്‍ ചിന്ത ഉണ്ടായെന്ന് വരികയില്ല. അതിനാല്‍ തന്നെ ദേഷ്യത്തില്‍ സംസാരിക്കുന്നതിന് തൊട്ടു മുന്‍പ് കുറച്ച് സമയമെടുത്ത് ചിന്തിക്കുന്നത് നല്ലതാണ്. ചിന്തിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുവാന്‍ ശ്രമിച്ചാല്‍ ദേഷ്യം കുറയ്ക്കുവാനും അതുപോലെ, കാര്യങ്ങള്‍ അത്യാവശ്യം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കും.
- നിങ്ങള്‍ക്ക് നിങ്ങളെതന്നെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ സഹായം ഇതിനായി തേടാവുന്നതാണ്. ഇത് നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും മനസ്സ് കുറച്ച് ശാന്തമാകുന്നതിനും സഹായിക്കും. അതുപോലെതന്നെ നിങ്ങളെ അറിയാവുന്ന ആളുകളോട് കുറച്ചുനേരം ഇരുന്ന് സംസാരിക്കുന്നതിലൂടെ കാര്യങ്ങളെ മനസ്സിലാക്കുവാനും അതിലൂടെ നല്ല തീരുമാനം എടുക്കുവാനും നിങ്ങള്‍ക്ക് സാധിച്ചെന്നിരിക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments