ഉറുമ്പുകളെ തുരത്താനുള്ള വഴികൾ നമ്മളെല്ലാം അന്വേഷികൊണ്ടിരിക്കുകയാണ്. എന്നാൽ പഠനം പറയുന്നു കീടനാശിനികൾക്ക് പകരമായി ഉറുമ്പുകളെ ഉപയോഗിക്കാമെന്ന്. അതായത് കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ക്ക് ബദലായി ഇവയെ ഉപയോഗിക്കാം. പച്ചക്കറിത്തോട്ടങ്ങളിലും കാര്‍ഷിക വിളകളിലും ഒരുപോലെ ഉപയോഗപ്രദമാണിത്. കീടനാശിനികള്‍ക്ക് (pesticides) സ്ഥിരമായ ബദലായി ഉറുമ്പുകളെ ഉപയോഗിക്കാമെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും കാണുന്ന സകല കീടങ്ങളെയും തുരത്താൻ ഇതാ ഒരു എളുപ്പവഴി.
പ്രോസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ (Proceedings of the Royal Society B) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉറുമ്പുകള്‍ കീടനാശിനികള്‍ക്ക് നല്ലൊരു ബദലാണെന്നാണ് പറയുന്നത്. ഉറുമ്പുകള്‍ കീടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെടികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കുകയും വിളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകന്‍ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളിലെ കീടനാശിനി നീക്കാൻ അടുക്കളവിദ്യ
ലോകമെമ്പാടുമുള്ള 17 വ്യത്യസ്ത വിളകളില്‍ നടത്തിയ 52 പഠനങ്ങളിലെ വിശകലനം അനുസരിച്ച്, വിളകളിലെ ഉറുമ്പുകളുടെ സാന്നിധ്യം വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഫോര്‍മിസിഡേ കുടുംബത്തിലെ ഈ പ്രാണികള്‍ വിളകള്‍ക്ക് ഹാനികരമായ എല്ലാത്തരം കീടങ്ങളെയും ഭക്ഷിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണല്‍ ആവശ്യമുള്ള വിളകളില്‍ ഉറുമ്പുകളെ ഉപയോഗിക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അവയ്ക്ക് ആവശ്യമായ ഭക്ഷണവും (വിത്തുകള്‍, ചെടികള്‍, ബ്രെഡ്, മധുരമുള്ള ദ്രാവകങ്ങള്‍) കൂടും നിര്‍മ്മിച്ച് നല്‍കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഇതിന് സാമ്പത്തികമായ ചെലവുകളൊന്നും ഇല്ലെന്നതാണ് മറ്റൊരു ഗുണം. ചില ഉറുമ്പുകള്‍ക്ക് കീടനാശിനിക്ക് സമാനമായതോ ഉയര്‍ന്നതോ ആയ ഫലപ്രാപ്തി ഉണ്ടെന്നാണ് ഈ പഠനത്തിൽ പറയുന്നു.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments