രക്തത്തിൽ പഞ്ചസാരയുടെ കാഠിന്യം മൂലം വരുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഡയബറ്റിസ് മെലിറ്റസ്(Diabetes Mellitus), ഗർഭകാലത്ത് വികസിക്കുന്ന ഒരു തരം ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഗർഭിണികളിലും ഇത് ഉണ്ടാകുന്നു. ഗർഭിണിയായി കഴിഞ്ഞ് 24 ആഴ്ചകൾക്ക് ശേഷമാണ് ഇത് പ്രകടമാകുക. ഇത് ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, മാത്രമല്ല ഇത് സിസേറിയന്‍ സാധ്യത വര്‍ധിപ്പിയ്ക്കുന്നു. അതുപോലെ തന്നെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പുള്ള പ്രസവത്തിനും ചിലപ്പോള്‍ പ്രസവത്തിന് തൊട്ടു മുന്‍പ് കുട്ടിയുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലും ഇത് കാരണമാകാറുണ്ട്.
എന്നാൽ ചില കാര്യങ്ങൾ നിയന്ത്രിക്കുന്നതിലൂടെ ഇതിനെ നമുക്ക് വരുതിയിലാക്കാൻ സാധിക്കും,
ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്
പതിവായി മൂത്രമൊഴിക്കൽ
വർദ്ധിച്ച ദാഹം
ക്ഷീണം
ഓക്കാനം, ഛർദ്ദി
വർദ്ധിച്ച വിശപ്പിനൊപ്പം പോലും ശരീരഭാരം കുറയുന്നു
മങ്ങിയ കാഴ്ച
യീസ്റ്റ് അണുബാധ
എന്തൊക്കെ കാര്യങ്ങൾ നിയന്തിക്കണം
കുഞ്ഞിൻ്റേയും അമ്മയുടെയും വളർച്ചയ്ക്കു സഹായകമായ പോഷകപ്രദമായ ആഹാരമായിരിക്കണം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. ചെറിയ ബ്രേക്ക് എടുത്ത് വേണം എപ്പോഴും ഭക്ഷണം കഴിക്കേണ്ടത്. സമീകൃതാഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കാൻ മറക്കരുത്. ഇങ്ങനെ നിയന്ത്രണ വിധേയമായ ഭക്ഷണങ്ങളിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും അധികം താഴ്ന്നു പോകാതെയും സഹായിക്കും.
റാഗി, തിന, ഗോതമ്പ്, അരി ( തവിട് കളയാത്തത്), എന്നിങ്ങനെയുള്ള നാകൃരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അത്പോലെ തന്നെ പ്രധാനമാണ് പച്ചക്കറികളും, പയറ് വർഗങ്ങളും, ചീര, മുരിങ്ങയില, ഉലുവയില, പാലക് എന്നിവ പോലെയുള്ള പച്ചക്കറികളും, മുതിര, ചെറുപയർ, വൻപയർ ഉഴുന്ന്, കടല, എന്നിങ്ങനെയുള്ള പയർ വർഗങ്ങളും ശീലമാക്കുക.
എന്നാൽ കിഴങ്ങ് വർഗങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അതിൽ അന്നജം കൂടുതലാണ്. ആപ്പിൾ, പേരയ്ക്ക, മുസമ്പി, ഓറഞ്ച്, കിവി, ഞാവൽപഴം, പിയർ എന്നിവ മിതമായി മാത്രം കഴിക്കുക. എണ്ണ, തേങ്ങ, ഉപ്പ് എന്നിവയുടെ ഉപയോഗം നന്നായി നിയന്ത്രിക്കുക.
വെള്ളത്തിന് വേണ്ടി മല്ലിവെള്ളം, ഉലുവ വെള്ളം, മോര് കുടിക്കാവുന്നതാണ്.
അമിതമായ വണ്ണം ഒഴിവാക്കുക എന്നത് ശ്രദ്ധിയ്ക്കേണ്ട ഒന്നാണ്. ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യാവുന്നതാണ് അത് നിങ്ങൾക്ക് ഡോക്ടറുടെ അഭിപ്രായത്തിൽ ചെയ്യാം. കുറഞ്ഞത് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് ചെറു വ്യായാമങ്ങള്‍ ചെയ്യേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ : കഫക്കെട്ട് ഒഴിവാക്കാൻ വീട്ടിൽ തന്നെ പ്രയോഗിക്കാം നുറുങ്ങു വിദ്യകൾ
Share your comments