<
  1. Environment and Lifestyle

കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള 5 പച്ചക്കറികൾ അടുക്കളയിലുണ്ട്; ശീലമാക്കാം

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് നിയന്ത്രിക്കാൻ അടുക്കളയിലുള്ള പച്ചക്കറികളെ ആശ്രയിക്കാം.

Anju M U
vegetables
5 Vegetables To Regulate Cholesterol; Must Try

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അല്ലെങ്കിൽ മൃദുവായ മെഴുക് പോലുള്ള പദാർഥമാണ് കൊളസ്ട്രോൾ. കോശ ഭിത്തികളുടെയും നാഡീവ്യവസ്ഥയുടെ സംരക്ഷണ കവചമായും, ഹോർമോണുകൾ എന്നിവയുടെ രൂപീകരണത്തിൽ കൊളസ്ട്രോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാലും ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോളുണ്ട് - എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ (HDL- high-density lipoprotein or good cholesterol), എൽഡിഎൽ ചീത്ത കൊളസ്ട്രോൾ (LDL- low-density lipoprotein or bad cholesterol) എന്നിവയാണ് ഈ രണ്ടു തരങ്ങൾ. ചീത്ത കൊളസ്ട്രോൾ രക്തപ്രവാഹം തടസപ്പെടുത്തുന്നതിന് കാരണമാകും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്‌ട്രോളിന്റെ പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ആരോഗ്യകരമായ ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി പരിഹാരം കണ്ടെത്താവുന്നതാണ്. ഇവയിലെ ചില പോഷകങ്ങൾ കൊളസ്ട്രോൾ കുറച്ച് ആരോഗ്യം നിലനിർത്താൻ ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വമ്പൻ സെറ്റപ്പോടെ സിനിമാനടൻ ജോജു ജോർജിൻറെ പശു തൊഴുത്ത് : കണ്ടമ്പരന്ന് ആരാധകർ

കൊളസ്ട്രോൾ കുറയ്ക്കാൻ അത്യാവശ്യമായി കഴിക്കേണ്ട 5 പച്ചക്കറികളെ കുറിച്ച് അറിയാം... (Here are the 5 essential vegetables, which lower your cholesterol level...)

1. വെണ്ടയ്ക്ക (Okra/ ladies finger to reduce cholesterol)

കലോറി കുറഞ്ഞ പച്ചക്കറിയാണ് വെണ്ടയ്ക്ക. മിക്ക ആളുകളും ഇഷ്ടപ്പെടുന്ന പച്ചക്കറി കൂടിയാണെന്ന് പറയാം. ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ കൂടിയ അളവിലുള്ള കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിന് മികച്ചതാണ്. ഇതിനായി വെണ്ട പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടും പ്രശ്നമില്ല.

2. ബ്രോക്കോളി (Broccoli to reduce cholesterol)

വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബ്രോക്കോളിയും കൊളസ്ട്രോൾ കുറയ്ക്കാൻ ഉത്തമമാണ്. ഇതിൽ കലോറി കുറവുമാണ്. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ഹൃദയവും സ്വന്തമാക്കാം.

3. സവാള (Onion to reduce cholesterol)

വേനൽക്കാലത്ത് സവാള കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഉള്ളിയിൽ മികച്ച അളവിൽ നാരുകൾ കാണപ്പെടുന്നു. ഉള്ളി സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വഴുതനങ്ങ കൃഷിയിൽ ഇരട്ടി വിളവിന് 5 നാട്ടറിവുകൾ

4. വെളുത്തുള്ളി (Garlic to reduce cholesterol)

വെളുത്തുള്ളിയിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാം. ഇത് പച്ചയ്ക്ക കഴിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും.

5. വഴുതനങ്ങ (Brinjal to reduce cholesterol)

മലയാളികളുടെ ഭക്ഷണത്തിൽ വളരെ പ്രധാനമായ പച്ചക്കറിയാണ് വഴുതനങ്ങ. വളരെ സുലഭമായി ലഭിക്കുന്ന, പോഷകമൂല്യങ്ങളേറിയ വഴുതനങ്ങ കൊണ്ട് വൈവിധ്യ രുചികൾ പരീക്ഷിക്കാമെന്നതും മറ്റൊരു സവിശേഷതയാണ്. വഴുതനങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഈ മൂന്ന് ഇലക്കറികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ മുൻപിൽ കോവിഡ് പോലും തോറ്റുപോകും

English Summary: These 5 Vegetables From Your Kitchen Will Help To Regulate Cholesterol; Must Try

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds