ചെടികൾ സാധാരണ നമ്മൾ വീടിന്റെ മുറ്റത്ത് ആണല്ലേ നടുന്നത്. എന്നാൽ വീടിന്റെ ഉള്ളിൽ ചെടികൾ നടുന്നതും ഏറെ നല്ലതാണ്. വീടിന്റെ ഭംഗി വർധിപ്പിക്കും എന്ന് മാത്രമല്ല ചില ഗുണങ്ങൾ കൂടി ഉണ്ട് അതിന് വീടിന് മുഴുവൻ പോസിറ്റീവ് എനർജി തരാൻ ചില ചെടികൾക്ക് പറ്റും. എന്നാൽ ആ ചെടികൾ നടുമ്പോൾ അവയ്ക്ക് പ്രത്യേക സ്ഥാനവും ഉണ്ട് എന്ന കാര്യം മറക്കരുത്, എന്നാൽ മാത്രമാണ് അതിന് അതിന്റെതായ ഫലവും ലഭിക്കുകയുള്ളു. അങ്ങനെ നടാൻ പറ്റിയ ചെടികൾ ഏതൊക്കെ ആണെന്ന് നമുക് നോക്കാം.
തുളസി
ഹിന്ദു വിശ്വാസ പ്രകാരം തുളസി ദൈവീക പരിവേഷമുള്ള സസ്യമാണ്. അതുകൊണ്ട് തുളസി അമ്പലങ്ങളിലെ സ്ഥിര സാന്നിധ്യമാണ്. കുളികഴിഞ്ഞു ഈറൻ മുടിയിൽ തുളസി വെയ്ക്കുന്നത് പഴയ സ്ത്രീകളിൽ സ്ഥിരമാണ്. ഇതൊന്നും കൂടാതെ ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ തുളസിയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്, ദിവസത്തിൽ 24 മണിക്കൂറും ഓക്സിജൻ പുറത്തു വിടാൻ കഴിയുന്ന അപൂർവ്വ സസ്യങ്ങളിൽ ഒന്നാണ് തുളസി. നന്നായി സൂര്യ പ്രകാശം ലഭിക്കുന്ന വീടിന്റെ വടക്കുകിഴക്കുഭാഗത്താണ് തുളസി നടേണ്ടത്.
മുല്ല
പോസിറ്റീവ് എനർജി വീട്ടിലേക്ക് ആകർഷിക്കാൻ കഴിയുന്ന പ്രത്യേക ചെടിയാണ് മുല്ല. കല്യാണങ്ങൾക്കും പല തരത്തിലുള്ള അലങ്കാരങ്ങൾക്കും മുല്ല പൂവ് ഏറെ ഉപയോഗിക്കുന്നു. മുല്ലപ്പൂവിന്റെ മണം അത്രയേറെ നൈര്മല്യമാണ്. എന്നാൽ മുല്ല നടുമ്പോഴും സ്ഥാനം നോക്കണം, വീടിന് അകത്താണ് മുല്ല വയ്ക്കുന്നതെങ്കിൽ വീടിന്റെ തെക്കുഭാഗത്തുള്ള ജനലിന് സമീപത്തും പൂന്തോട്ടത്തിൽ ആണ് നടുന്നതെങ്കിൽ വടക്കുകിഴക്കു ഭാഗത്തുമാണ് നടേണ്ടത്.
കറ്റാർവാഴ
പോസിറ്റീവ് എനർജിയുടെ ഒപ്പം ഭാഗ്യം കൂടി നൽകുന്ന ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ ആയുർവേദത്തിലും ഉപയോഗിക്കുന്നു. ചർമ്മ സംരക്ഷണത്തിൽ ഒരു വലിയ പങ്ക് തന്നെ കറ്റാർവാഴയ്ക്കുണ്ട്. വീടിനുള്ളിൽ നടുമ്പോൾ എപ്പോഴും സൂര്യപ്രകാശം നേരിട്ട് നേരിട്ട് ലഭിക്കുന്ന സ്ഥലത്ത് വയ്ക്കണം, കറ്റാർവാഴ നടുന്ന സമയത്ത് ധാരാളം വെള്ളം ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മുള/ ബാംബൂ
വർഷങ്ങളായി ലോകത്തിലെ പലഭാഗത്തും മുളയെ ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുടെയും ഒക്കെ പ്രതീകമായി കണക്കാക്കി വരുന്നു. പ്രകൃതിയിലെ ഊർജ്ജത്തെ ആഗിരണം ചെയ്യുകയും നമ്മുടെ വീട്ടിനുള്ളിൽ ഓജസ്സ് നിറക്കുകയും ചെയ്യാൻ മുളയ്ക്ക് കഴിയും. ഗ്ലാസ്സ് ബൗളിൽ സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന് ഏതെങ്കിലും ഒരു മൂലയിൽ മുള വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Share your comments