മുഖത്തും മറ്റും നശിച്ചുപോയ കോശങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ഒഴിവാക്കാൻ ഇവയെ ഉരച്ച് കളയുന്ന ഒരു പ്രവൃത്തിയാണ് സ്ക്രബ്. ഇങ്ങനെയുള്ള നശിച്ചുപോയ കോശങ്ങൾ അടിഞ്ഞുകൂടുന്നത് അഴുക്കും എണ്ണയും മൂലം ചർമ്മത്തിന്റെ പുറത്ത് ഒരു പാളി വികസിക്കുന്നു. ഇത് ചർമ്മ സുഷിരങ്ങളെ അടയ്ക്കുന്നു. കൂടാതെ, കറുത്ത പാടുകൾ, മുഖക്കുരു തുടങ്ങിയ ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പഞ്ചസാര കൊണ്ട് വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന ചില സ്‌ക്രബുകളെ കുറിച്ച് നോക്കാം.
പഞ്ചസാരയിൽ ഹൈഡ്രോക്സൈൽ ആസിഡുകളും ഗ്ലൈക്കോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് വലിയ ശുദ്ധീകരണ ഗുണങ്ങളുണ്ട്. പഞ്ചസാരയിൽ സജീവമായി നിർജ്ജീവ ചർമ്മം ഉരിയുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ചർമ്മം അമിതമായി വരണ്ടുപോകുന്നത് തടയാൻ നിങ്ങൾ ഇത് ഒരു മൃദുവാക്കുന്ന കുഴമ്പ് ഉപയോഗിച്ച് സന്തുലിതമാക്കേണ്ടതുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ സ്ക്രബ്: വിണ്ടുകീറിയ കാൽപാദങ്ങൾക്ക് പരിഹാരം
കര്‍പ്പൂരതുളസി - പഞ്ചസാര സ്‌ക്രബ്
നിരന്തരമായ വരണ്ട ചർമ്മം മൂലം കഷ്ടപ്പെടുന്നവർക്ക് ഇത് ഒരു ദൈവാനുഗ്രഹം തന്നെയാണെന്ന് പറയാം. 3 ടേബിൾസ്പൂൺ ചൂടുള്ള വെളിച്ചെണ്ണ, 2 ടേബിൾസ്പൂൺ പഞ്ചസാര, 2 തുള്ളി കര്‍പ്പൂരതുളസി തൈലം, അര ടേബിൾ സ്പൂൺ വിറ്റാമിൻ ഇ ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. നിങ്ങളുടെ മധുരമുള്ള, മിന്റ് അടങ്ങിയ പഞ്ചസാര സ്‌ക്രബ് തയ്യാർ! ഇത് ഉപയോഗിച്ച് ചർമ്മത്തിൽ സ്‌ക്രബ് ചെയ്ത് നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാം.
ഏത്തപ്പഴം - പഞ്ചസാര സ്‌ക്രബ്
ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഏത്തപ്പഴം ഉടച്ചതിനോടൊപ്പം 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഈ മാന്ത്രിക സ്‌ക്രബ് എളുപ്പത്തിൽ ഉണ്ടാക്കുവാൻ സാധിക്കുന്നു. ഈ മിശ്രിതം പതിവായി ഉപയോഗിക്കുകയാണ് എങ്കിൽ, ചർമ്മത്തെ ഇത് മൃദുവും തിളക്കമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
നാരങ്ങാ - പഞ്ചസാര സ്‌ക്രബ്
2 ടേബിൾസ്പൂൺ പഞ്ചസാരയും അര കപ്പ് ഒലിവ് ഓയിലും ചേർത്ത് യോജിപ്പിച്ച മിശ്രിതത്തിലേക്ക് 2 നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. സൂര്യതാപം, വെയിൽ കൊള്ളുന്നത് മൂലം ചർമ്മത്തിന് ഉണ്ടാകുന്ന നിറവ്യത്യാസം, ചർമ്മത്തിലെ അഴുക്കും ദുഷിപ്പുകളും എന്നിവയിൽ നിന്ന് ചർമ്മത്തെ മോചിപ്പിക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ കൈകളിലും കാലുകളിലുമൊക്കെ ഈ മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാവുന്നതാണ്.
ബീറ്റ്‌റൂട്ട് - പഞ്ചസാര സ്‌ക്രബ്
വിണ്ടതും നിറം മങ്ങിയതുമായ ചുണ്ടുകൾക്കായുള്ള ആത്യന്തിക സ്‌ക്രബ് ആണ് ഇത്. ഇത് ചുണ്ടുകളുടെ ചർമ്മത്തെ മൃദുവാക്കുകയും സ്വാഭാവികമായ പിങ്ക് നിറം പകരുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസും പഞ്ചസാരയും തുല്യ അളവിൽ എടുത്ത് യോജിപ്പിച്ച ശേഷം, ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ഒന്നോ രണ്ടോ മിനിറ്റ് നേരം തടവിയ ശേഷം വെള്ളത്തിൽ കഴുകി ചുണ്ട് വൃത്തിയാക്കുക.
തൈര് - പഞ്ചസാര സ്‌ക്രബ്
അര കപ്പ് ശുദ്ധമായ തൈരിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക. ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുവാൻ തൈര് നിങ്ങളെ സഹായിക്കുന്നു.
ഓട്ട്സ് പൊടി - പഞ്ചസാര സ്‌ക്രബ്
അര കപ്പ് ഓട്സ് പൊടിച്ച്, അതിലേക്ക് 2 ടേബിൾസ്പൂൺ പഞ്ചസാര, 2 ടേബിൾസ്പൂൺ തേൻ, 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ലോലവും, മുഖക്കുരുവിന് സാധ്യതയുള്ളതുമായ ചർമ്മത്തിൽ ഓട്സ് നന്നായി പ്രവർത്തിക്കുന്നു, ചർമ്മത്തിൽ വസിക്കുന്ന മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുവാനും ഇവ നിങ്ങളെ സഹായിക്കുന്നു.
Share your comments