തിളങ്ങുന്നതും ആരോഗ്യകരവുമായ ചർമ്മം ആഗ്രഹിക്കത്തവർ കുറവായിരിക്കും. മിനുസമേറിയതുമായ ചർമ്മം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, നമ്മളെല്ലാവരും ഓർത്തിരിക്കേണ്ട കാര്യം നമ്മൾ ഓരോരുത്തരുടെയും ചര്‍മ്മം വ്യത്യസ്തമായിരിക്കും. ചിലരുടെ ചർമ്മം വരണ്ടതാണെങ്കിൽ മറ്റു ചിലരുടെ എണ്ണമയമുള്ളതാകാം. അതിനാൽ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ചേരുവകള്‍ അടങ്ങിയ ശരിയായ ഉല്‍പ്പന്നങ്ങളായിരിക്കണം തെരഞ്ഞെടുക്കുവാൻ. ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാൻ ശരിയായ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും ആരോഗ്യകരമായ ഒരു ചര്‍മ്മസംരക്ഷണ ദിനചര്യയും ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: തിളക്കമുള്ള ചര്‍മ്മത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമം
സാധാരണയായി, നമ്മൾ കൂടുതലായി ജനശ്രദ്ധ പിടിച്ചുപറ്റിയ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങൾ വാങ്ങാറാണ് പതിവ്. അല്ലാതെ, അതേകുറിച്ച് അന്വേഷിച്ച് പഠിക്കാനൊന്നും ആരും മെനക്കെടാറില്ല. എന്നാല്‍ ഇങ്ങനെ തെരഞ്ഞെടുക്കുന്ന ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എല്ലായ്‌പ്പോഴും എല്ലാവർക്കും ചേരുന്നവ ആയിരിക്കില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എല്ലാവര്‍ക്കും അനുയോജ്യമായ ഒരു ചര്‍മ്മസംരക്ഷണ ഉൽപ്പന്നം നിലവിലില്ല. അതിനാല്‍, ഓരോരുത്തരുടെയും ചര്‍മ്മത്തിന് യോജിച്ച (skin type) ഉൽപ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മം സംരക്ഷിക്കാൻ ഇനി ആയിരങ്ങൾ ചിലവഴിക്കണ്ട; വീട്ടിൽ തന്നെ ഉണ്ട് അതിനുള്ള പ്രതിവിധികൾ
ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആദ്യം ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയുക
ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ ആരംഭിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് എണ്ണമയമുള്ളതോ വരണ്ടതോ സെന്‍സിറ്റീവായതോ ഇവ കൂടിച്ചേര്‍ന്നതോ ആയ ചര്‍മ്മമാണോ എന്ന് മനസ്സിലാക്കുക. ഇവ മനസ്സിലാക്കി നിങ്ങളുടെ ചര്‍മ്മത്തിൻറെ തരത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
പ്രചാരണങ്ങൾ കേട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
നിങ്ങള്‍ മറ്റൊരാളുടെ ഉപദേശത്തിന്റെയോ വലിയ പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിലാണ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നം വാങ്ങാന്‍ പോകുന്നതെങ്കില്‍, അത് പരീക്ഷിച്ചു നോക്കുന്നതിന് മുമ്പ് നിങ്ങളുടെ ചര്‍മ്മം എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ റിവ്യൂകളുടെയും സ്റ്റാറുകളുടെയും അടിസ്ഥാനത്തില്‍ ഗുണമേന്മ പരിശോധിക്കരുത്. അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് പ്രധാനമായും പരിശോധിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ഒലിവ് ഓയിൽ കൊണ്ട് സൗന്ദര്യ സംരക്ഷണം
ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ അറിയുക
ചര്‍മ്മസംരക്ഷണത്തിന് ചില അടിസ്ഥാനകാര്യങ്ങളുണ്ട്. നിങ്ങളുടെ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തി വൃത്തിയോടെ സംരക്ഷിക്കണം. കൂടാതെ, സൂര്യനില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങളും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
ഒരു പാച്ച് ടെസ്റ്റ് നടത്തുക
ഏതെങ്കിലും പുതിയ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക. നിങ്ങളുടെ കൈത്തണ്ടയില്‍ ആദ്യം പരീക്ഷണം നടത്തണം. ഈ രീതിയില്‍ പരീക്ഷിക്കുമ്പോൾ അലര്‍ജികള്‍ തിരിച്ചറിയാന്‍ സാധിക്കും. അലര്‍ജിയൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് മുഖത്ത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുക
നിങ്ങള്‍ ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കണം. അവര്‍ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങൾ ശുപാര്‍ശകള്‍ ചെയ്യും.
ഇവയ്ക്കു പുറമെ, ധാരാളം ചേരുവകള്‍ അടങ്ങിയ ചര്‍മ്മസംരക്ഷണം ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം നീണ്ട ലിസ്റ്റ് നമ്മളില്‍ പലരിലും ആശയക്കുഴപ്പം ഉണ്ടാക്കും. അവ വളരെ കുറച്ച് ചേരുവകള്‍ ഉള്ള ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ചതായിരിക്കണമെന്നില്ല. മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടാകുകയാണെങ്കില്‍, ഏത് ചേരുവയാണെന്ന് അതിനു കാരണമെന്ന് കണ്ടെത്താനും പ്രയാസമായിരിക്കും.
Share your comments