<
  1. Environment and Lifestyle

കൊതുകിനെ തുരത്താൻ ഈ പുരാതന രീതി പ്രയോഗിക്കാം

കൊതുശല്യം മിക്ക വീടുകളിലുമുണ്ടാകുന്ന ഒരു പ്രശ്‌നമാണ്. എത്ര ശ്രമിച്ചാലും നമ്മുടെ ചുറ്റുപാടിൽ നിന്ന് അകറ്റാൻ പറ്റാത്ത ഒരു ജീവിയാണ് കൊതുക്. മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കൊതുകുകൾ കാരണമാകുന്നുണ്ട്. കെമിക്കൽസ് അടങ്ങിയ പല ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും, അവ നമ്മുടെ ആരോഗ്യത്തിന് സുരക്ഷിതമല്ല.

Meera Sandeep
Ancient method to repel mosquitoes
Ancient method to repel mosquitoes

കൊതുശല്യം മിക്ക വീടുകളിലുമുണ്ടാകുന്ന ഒരു പ്രശ്‌നമാണ്. എത്ര ശ്രമിച്ചാലും നമ്മുടെ ചുറ്റുപാടിൽ നിന്ന് അകറ്റാൻ പറ്റാത്ത ഒരു ജീവിയാണ് കൊതുക്. മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കൊതുകുകൾ കാരണമാകുന്നുണ്ട്. കെമിക്കൽസ് അടങ്ങിയ പല ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും, അവ നമ്മുടെ ആരോഗ്യത്തിന് സുരക്ഷിതമല്ല.  ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൊതുകുകളെ ഫലപ്രദമായി അകറ്റാൻ ഈ സസ്യങ്ങൾ വളർത്തു

കൊതുകുകളെ കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം. അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: തേയില കൊതുക് ഒരു ശല്യം ആകുന്നുണ്ടോ? പ്രതിരോധിക്കാൻ ഈ വഴികൾ തേടാം

അങ്ങനെ കൂടുതൽ ചിലവൊന്നുമില്ലാതെ കൊതുവിനെ അകറ്റാൻ സാധിക്കുന്ന ഒരു പൊടിക്കൈയാണ് ഇവിടെ പങ്കു വെയ്ക്കുന്നത്. ഇതിന് കൂടുതൽ സാധനങ്ങളുടെ ആവശ്യവുമില്ല. പണ്ടുകാലങ്ങളിൽ ആളുകൾ ചെയ്തുകൊണ്ടിരുന്ന ഒരു ഔഷധ കൂട്ടാണിത്.  ഇതിനായി നമ്മുടെ വീടുകളിലെല്ലാം സാധാരണയായി  നട്ടുവളർത്തുന്ന ഔഷധ സസ്യങ്ങളായ ആര്യവേപ്പ്, തുളസി, എന്നിവയുടെ ഇലകളാണ് വേണ്ടത്.  ആദ്യമായി ഈ ഇലകൾ ഉണക്കണം. വെയിലത്ത് വച്ച് ഉണക്കുന്നതിനെക്കാൾ ഏറെ നല്ലത് വീട്ടിനുള്ളിൽ തണലത്ത് വച്ച് ഉണക്കുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഔഷധച്ചെടികളുടെ സംരക്ഷണം

നന്നായി ഉണക്കിയെടുത്ത രണ്ട് ഇലകളും പൊടിച്ചെടുക്കുക. പിടിച്ചെടുത്ത ഈ ഇലകൾ  കുന്തിരിക്കയും ചേർത്ത് ഒരു മൺ പാത്രത്തിൽ ഇടുക. ഒരു ടേബിൾസ്പൂൺ കുന്തിരിക്കമതിയാകും ഇതിൻറെ കൂടെ ചേർക്കുവാൻ. എല്ലാം ഒരേ അളവിൽ എടുക്കുന്നതായിരിക്കും നല്ലത്. ഇനി കുറച്ചു തീക്കനൽ ഇട്ടശേഷം പുകക്കുക. കർപ്പൂരം കത്തിച്ചു ഇതിലേക്ക് ഇടുന്നത് പുക കൂട്ടാൻ സഹായിക്കും. ഈ പുക കൊതുക് ഉള്ള സ്ഥലങ്ങളിൽ കൊള്ളിക്കുക. ഇതിൻറെ മണം ഉണ്ടാകുന്ന സ്ഥലങ്ങളിൽ കൊതുക് വരില്ല.

English Summary: This ancient method can be used to repel mosquitoes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds